Thursday 15 May 2014

മനുഷ്യന്റെ ജോലി സംരക്ഷണം

മനുഷ്യന്റെ ജോലി സംരക്ഷണം

ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നു പറഞ്ഞുകൊണ്ട് ബൈബിളിലെ പഴയനിയമം ആരംഭിക്കുന്നത് ഉത്പത്തിയുടെ രഹസ്യം വെളിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. ഒന്നാം ദിവസം ദൈവം വെളിച്ചത്തെ സൃഷ്ടിക്കുകയും അതിനെ ഇരുട്ടിൽ നിന്ന് വേർതിരിക്കുകയും ചെയ്തു. വെളിച്ചത്തിനു പകൽ എന്നും ഇരുട്ടിനു രാത്രി എന്നും പേരിട്ടു.

രണ്ടാം ദിവസം ദൈവം ആകാശത്തെയും ഭൂമിയിലെ വെള്ളത്തെയും വേർതിരിച്ചു. മൂന്നാം ദിവസം ദൈവം ചെയ്തത് ഭൂമിയിലെ വെള്ളത്തെ എല്ലാം കൂടി ഒരിടത്താക്കുകയും അതിനെ കടൽ എന്നു പേരു വിളിക്കുകയുമാണ്. വെള്ളമില്ലാത്ത വരണ്ട കരയെ ദൈവം ഭൂമി എന്നു വിളിച്ചു.അനന്തരം ദൈവം അരുൾ ചെയ്തു. ‘‘ ഭൂമിയിൽ സസ്യങ്ങൾ മുളച്ചു വളരട്ടെ.അതതുതരം വിത്തുള്ള ചെടികളും അതതുതരം കുരുവോടു കൂടിയ ഫലം കായ്ക്കുന്ന വൃക്ഷങ്ങളും’’. അത് അങ്ങനെ ആയി. ഭൂമി സസ്യങ്ങൾ മുളപ്പിച്ചു. അതതുതരം വിത്തുക
ളോടു കൂടിയ ചെടികളും അതതു തരം കുരുവോടുകൂടിയ ഫലം കായ്ക്കുന്ന വൃക്ഷങ്ങളും. അതു നല്ലത് എന്നു ദൈവം കണ്ടു.
നാലാം ദിവസം ദൈവത്തിന്റെ ജോലി പകലും രാത്രിയും വേർതിരിക്കാൻ ആകാശക്കമാനത്തിൽ ജ്യോതിസുകളെ സൃഷ്ടിക്കുകയായിരുന്നു.സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും അദ്ദേഹം അന്നു സൃഷ്ടിച്ചു.

അഞ്ചാം ദിവസം ദൈവം ഇങ്ങനെ അരുൾ ചെയ്തു.‘‘ വെള്ളത്തിൽ ധാരാളം ജീവികൾ ഉണ്ടാകട്ടെ. പക്ഷികൾ ഭൂമിക്കു മുകളിൽ ആകാശക്കമാനത്തിലൂടെ പറക്കട്ടെ.’’അങ്ങനെ ദൈവം വലിയ ജലവ്യാളികളെയും കടലിൽ കൂട്ടങ്ങളായി ചലിക്കുന്ന എല്ലാത്തരം ജീവികളെയും വിവിധ ഇനം പക്ഷികളെയും സൃഷ്ടിച്ചു.അതു നല്ലത് എന്നു ദൈവം കണ്ടു. അവയെ അനുഗ്രഹിച്ച് ദൈവം അരുൾ ചെയ്തു. ‘‘ വംശവർധനയോടെ പെരുകി കടലിലെ വെള്ളത്തിൽ നിറയുവിൻ. പക്ഷികൾ ഭൂമിയിൽ പെരുകട്ടെ.’’

ആറാം ദിവസമാണ് ദൈവത്തിന്റെ സൃഷ്ടികർമം പൂർത്തിയായത്. വിശമ്രിക്കുന്നതിനു തൊട്ടുമുന്പുള്ള ആ ദിവസം ദൈവം എന്തൊക്കെ ചെയ്തുവെന്ന് ശദ്ധ്രിക്കുക.
ദൈവം അരുൾ ചെയ്തു ‘‘ ജീവികളെ അതതിന്റെ ഇനങ്ങൾ അനുസരിച്ച്, കന്നുകാലികളെയും ഇഴജന്തുക്കളെയും കാട്ടുമൃഗങ്ങളെയും അവയുടെ ഇനങ്ങൾ അനുസരിച്ച്, ഭൂമി ഉത്പാദിപ്പിക്കട്ടെ.’’ അത് അങ്ങനെ ആയി. അപ്രകാരം കാട്ടുമൃഗങ്ങളെ അവയുടെ ഇനങ്ങൾ അനുസരിച്ചും കന്നുകാലികളെ അവയുടെ ഇനങ്ങൾ അനുസരിച്ചും നിലത്ത് ഇഴയുന്ന ജീവികളെ അവയുടെ ഇനം അനുസരിച്ചും ഉണ്ടാക്കി. അത് നല്ലത് എന്നു ദൈവം കണ്ടു.

അനന്തരം ദൈവം അരുൾ ചെയ്്തു. ‘‘നമ്മുടെ പ്രതിച്’ായയിൽ സദൃശ്യനായി മനുഷ്യനെ നാം നിർമിക്കട്ടെ. സമുദ്രത്തിലെ മത്സ്യങ്ങളുടെ മേലും ആകാശത്തിലെ പക്ഷികളുടെ മേലും കന്നുകാലികളുടെ മേലും ഭൂമിയിലെ സർ വന്യജന്തുക്കളുടെ മേലും നിലത്ത് ഇഴയുന്ന എല്ലാ ഇഴജന്തുക്കളുടെ മേലും അവർക്ക് അധികാരം ഉണ്ടായിരിക്കട്ടെ.’’ അങ്ങനെ ദൈവം സ്വന്തം പ്രതിച്്’ായയിൽ മനുഷ്യനെ സൃഷ്ടിച്ചു; ദൈവം തന്റെ പ്രതിച്്’ായയിൽ അയാളെ സ്്ൃഷ്ടിച്ചു; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു; അവരോട് അരുൾ ചെയ്തു: ‘നിങ്ങൾ സന്താന പുഷ്ടിയോടെ പെരുകി, ഭൂമിയിൽ നിറഞ്ഞ് ഭൂമിയെ കീഴടക്കുക. കടലിലെ മത്സ്യങ്ങളും ആകാശത്തിലെ പക്ഷികളും ഭൂമിയിൽ ചരിക്കുന്ന എല്ലാ ജീവജാലങ്ങളും നിങ്ങളുടെ അധികാരത്തിൻ കീഴിലായിരിക്കും.’

ആറു ദിവസം കൊണ്ട് ദൈവം പൂർത്തിയാക്കിയ സൃഷ്ടി കർമം സൂക്ഷ്മമായി മനസിലാക്കിയാൽ ഒരു കാര്യം നമുക്കു വ്യക്തമാവും. ദൈവത്തിന്റെ പ്രിയം ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് സസ്യങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും മേലാണെന്ന്.തന്റെ സൃഷ്ടിയിലെ ആദ്യജാതരെ ചൂണ്ടി ദൈവം മനുഷ്യനോടു പറഞ്ഞത് അവ നിങ്ങളുടെ അധികാരത്തിൻ കീഴിലായിരിക്കും എന്നാണ്. അധികാരമുള്ളയാൾ ചെയ്യേണ്ടത് എന്താണ്? മറ്റൊരു തരത്തിൽ ആലോചിച്ചാൽ അധികാരമുള്ളത് ആർക്കാണ്്. ഭരണാധികാരികളെയല്ലേ നമ്മൾ അധികാരികൾ എന്നു വിളിക്കുക. ഭരണാധികാരികളുടെ ചുമതല എന്താണ്?. തന്റെ അധികാരപരിധിയിൽ പെട്ട ജനവിഭാഗങ്ങളെ സംരക്ഷിക്കുകയല്ലേ. സ്വന്തം പ്രജകളെ കൊന്നു തിന്ന ഇദി അമീനെയല്ലല്ലോ നമ്മൾ മാതൃകയാക്കേണ്ടത്. അപ്പോൾ സസ്യങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും മേൽ ദൈവം മനുഷ്യനു നൽകിയ അധികാരം അവയെ സംരക്ഷിക്കാനുള്ളതല്ലേ. അതെ. ബൈബിളിന്റെ തുടക്കം തന്നെ മനുഷ്യനെ വ്യക്തമായി ചുമതലപ്പെടുത്തുന്നു ഭൂമിയുടെ സ്വത്തുക്കളെ, മറ്റു ജീവചൈതന്യങ്ങളെ സംരക്ഷിക്കാൻ.

Saturday 5 April 2014

ന്യാസം

ന്യാസം



രവിവർമ തന്പുരാൻ

 മുണ്ഡനം ചെയ്ത ആ പുരുഷശിരസ് കണ്ട മാത്രയിൽ തന്നെ അരുന്ധതി, ഒരു ജന്മ, ജന്മാന്തര ബന്ധത്തെക്കുറിച്ച് ഉള്ളിൽ സംശയാലുവായി. എണ്ണമയം പുരണ്ട് മിനുങ്ങിയിരുന്ന ആ അരോമദൃഢ ശിരസ് അവരുടെ അറുപതു വയസിനിടയിലെ മുഴുവൻ ഒാർമകളും  ഒരു ക്ഷുരകൻ തന്റെ മുന്നിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഉത്തമാംഗത്തിലെ  രോമസമൂഹത്തെയെന്ന പോലെ മനസിലേക്ക്  വടിച്ചു കൂട്ടിക്കൊണ്ടു വന്നു. ഇഷ്ടമുള്ളതും ഇല്ലാത്തതുമൊക്കെയായ ആ ഒാർമകളുടെ കൂട്ടയാക്രമണത്തിൽ, ഉച്ചസൂര്യന്റെ തീക്ഷ്ണതയെ പ്രതിരോധിക്കാൻ പാടുപെടുന്ന ഹിമഖഡ്ഗ്ഗം  പോലെ പരിക്ഷീണയായി. ഇരുവശങ്ങളിലും വെള്ളവസ്ത്രങ്ങളണിഞ്ഞും  കൈകൂപ്പി മിഴി പൂട്ടിയും ‘ഓം പൂർണമദ പൂർണമിദ പൂർണാൽ പൂർണമുദച്യതേ...’എന്ന  മംഗള ോകം ഏറ്റുച്ചരിച്ചും വരിയിട്ടു നിന്ന പതിനാലുപേരിൽ  ഒരാളൊഴികെ എല്ലാവരും തുടക്കത്തിലും അയാൾ തന്നെ ഏതാനും മിനുട്ടുകൾക്കു ശേഷവും മൂടൽ മഞ്ഞുപോലെ ആകാരവിവശരായിത്തീർന്നപ്പോൾ വേദിയിൽ ധ്യാനാവസ്ഥയിലായിരുന്ന ഗുരുജിയുടെ നെഞ്ചകത്തിലൊരു മിന്നൽ പിടഞ്ഞു.

മുടിക്കാടുകൾ പിഴുതെറിഞ്ഞ  ആ നാരീമൂർധാവ്  കണ്ട മാത്രയിൽ തന്നെ ചന്ദ്രദത്തനും ഏറെ വ്യത്യസ്തമല്ലാത്ത ഒരു  ബന്ധശൃംഖലയെക്കുറിച്ച് ജാഗ രൂകനായി. വെണ്ണക്കൽ ശിൽപ്പത്തെ തോൽപ്പിക്കുന്ന  മിനുപ്പിയന്ന ആ ശീർഷവും ഇനിയും ചുളിവുകൾ പടർന്നിട്ടില്ലാത്ത ആ കോമള മുഖവും അയാളുടെ  ഇത:പര്യന്തമുള്ള മുഴുവൻ സ്മൃതികളും   ഒരു ചിത്രകാരൻ തന്റെ മുന്നിൽ തട്ടിത്തൂവിയ ചായം എന്നതു പോലെ  മനസിലേക്ക്  വടിച്ചടുപ്പിച്ചു കൊണ്ടുവന്നു. പ്രിയവും അപ്രിയവുമായ ബഹുവിധ സ്മരണകളുടെ  കടലാക്രമണത്തിൽ  അയാൾ  ഭിത്തികെട്ടിയിട്ടില്ലാത്ത തീരത്തെപ്പോലെ ഇടിഞ്ഞുവീഴാനൊരുങ്ങി.

ഇരുവശങ്ങളിലും വെള്ളവസ്ത്രങ്ങളണിഞ്ഞും  കൈകൂപ്പി മിഴി പൂട്ടിയും ‘ഓം പൂർണമദ പൂർണമിദ പൂർണാൽ പൂർണമുദച്യതേ...’ എന്ന  മംഗള ോകം ഏറ്റുച്ചരിച്ചും വരിയിട്ടു നിന്ന പതിനാലുപേരിൽ അവരൊഴികെ എല്ലാവരും തുടക്കത്തിലും അവർ  തന്നെ ഏതാനും മിനുട്ടുകൾക്കു ശേഷവും മൂടൽ മഞ്ഞുപോലെ രൂപരഹിതരായിത്തീർന്നപ്പോൾ വേദിയിൽ വിരിച്ചിട്ട ശാർദ്ദൂല ചർമത്തിൻമേൽ,ഗുരുജിയുടെ സ്വച്്’ധ്യാനം ഭംഗ്ഗപ്പെടുത്തിക്കൊണ്ട് രണ്ടാമതൊരു  മിന്നൽ കൂടി പിടഞ്ഞു.

രണ്ടു മിന്നൽക്കൊടികൾ അടുപ്പിച്ചടുപ്പിച്ച്  ഉയർന്നു പാറിയതോടെ യോഗ്ഗിവര്യൻ കണ്ണു തുറന്ന് വേദിക്കു താഴെ തന്റെ മുന്നിൽ നിരന്നു നിൽക്കുന്ന പതിനഞ്ചു പേരെ അതീവ ശദ്ധ്രയോടെ വീക്ഷിച്ചു. സന്യാസ ദീക്ഷയ്ക്കൊരുങ്ങി നിൽക്കുന്നവരിൽ രണ്ടുപേർ ലൌകികത്തിന്റെ വിഭ്രാന്തിയിൽ പെട്ട്  അന്ധരായിരിക്കുകയാണെന്ന് ഉടനെ തന്നെ അദ്ദേഹം അന്ത: ചക്ഷുസിൽ കണ്ടറിഞ്ഞു. ഉള്ളിലൊരു പർണശാലയ്ക്കു തീ പിടിക്കുന്നതായി തോന്നിയതുകൊണ്ട് ഗുരുജി വജ്രാസനത്തിൽ നിന്ന് സാവധാനം എഴുന്നേറ്റ് എല്ലാവരോടുമായി പറഞ്ഞു.

‘‘ഇന്നത്തെ ചടങ്ങുകൾ ഇവിടെ നിർത്തിവയ്ക്കുന്നു. എല്ലാവർക്കും മുറികളിലേക്കു പോകാം. ’’

ഉരുകിത്തീരുന്ന കർപ്പൂരത്തിന്റെയും ചാരമായിക്കൊണ്ടിരിക്കുന്ന ചന്ദനത്തിരിയുടെയും എള്ളെണ്ണയിൽ നൊന്തു കത്തുന്ന വിളക്കിത്തിരിയുടെയും ഗ്ഗന്ധങ്ങൾ അർധോക്തിയിൽ ഘനീഭവിക്കവെ, പതിനഞ്ചുപേരും ഗ്ഗുരുജിയെ താണുവണങ്ങി തിരിഞ്ഞു നടന്നു. വേദിയിൽ നിന്ന് താഴേക്കിറങ്ങിയ ഗുരുജിയാവട്ടെ  ദീക്ഷാകർമത്തിന്റെ നടത്തിപ്പു ചുമതലയുള്ള  ഗ്ഗരുഡധ്വജാനന്ദ സ്വാമിയെ  അടുത്തു വിളിച്ച്  ഒച്ച താഴ്ത്തി പറഞ്ഞു.

‘‘ചന്ദ്രദത്തനെയും അരുന്ധതിയെയും ഇന്നു തന്നെ അടുത്തടുത്ത മുറികളിലേക്കു മാറ്റണം. കാരണം അവരറിയേണ്ട. മുറികൾക്കിടയിലെ വാതിൽ കുറ്റിയിടാതെ വെറുതെ ചാരിയിട്ടിരുന്നാൽ മതി.’’

എന്നിട്ട് ഗുരുജി കാലാതീതമായൊരു മന്ദസ്മേരത്തോടെ ഭജനാലയത്തിന്റെ വാതിലിറങ്ങി വെള്ളമണൽ വിരിച്ച മുറ്റം മുറിച്ചു കടന്ന് ധ്യാനപ്പുരയിലേക്കു പോയി. ആത്മജ്ഞാനത്തിന്റെ  സൌരഭ്യം നിറഞ്ഞൊരു മന്ദമാരുതൻ അദ്ദേഹം നടന്ന വഴിയിലൂടെ വീശി. ദേഹത്തെപ്പൊതിഞ്ഞിരുന്ന കാഷായം കാറ്റിനുമേൽ താളം പിടിച്ചു.

പുതുതായി അനുവദിച്ചു കിട്ടിയ മുറിയിലെ കട്ടിലിലും പറ്റിച്ചേർന്നു നിന്ന ഭിത്തിയിലുമായി ശരീരഭാരത്തെ ചായിച്ചു വച്ച ശേഷം ചിന്തകളുടെ ഭാരം ആ മൂകാന്തരീക്ഷത്തിലേക്ക് ഇറക്കിവയ്ക്കാൻ ചന്ദ്രദത്തൻ അതിവേഗ പരിശമ്രം ആരംഭിച്ചു. മുപ്പതു വർഷത്തിന്റെ അജ്ഞാതത്വവും അകലവും ഒരൊറ്റ ദർശനത്തിൽ നീർപ്പോള പോലെ പൊട്ടിമാറിയപ്പോൾ ശിരസിലേക്കു വളരെ ഉയരത്തിൽ നിന്നു വന്നു പതിച്ചതാണ്  കഠിനമായ ആ വിചാരഭാരം. മനസ് കർപ്പൂരം പോലെ  കത്തുന്നുമുണ്ടായിരുന്നു.

അവശതയോളമെത്തിയിട്ടില്ലെങ്കിലും ചെറുതായൊരു ക്ഷീണം വന്നു പിടിമുറുക്കുകയാൽ പുതിയ മുറിയിലേക്കു കയറിയതും അരുന്ധതി ആത്മാന്വേഷണത്തിന്റെ കട്ടിലിലേക്ക് ഒടിഞ്ഞുവീണു. പിന്നെ മെല്ലെ മെല്ലെ, ഏകാന്തതയുടെ മേഘക്കൂട്ടം ഉരുണ്ടുകൂടി  നിന്ന   ആ ആകാശത്തിൽ   മൂന്നു പതിറ്റാണ്ടുകളുടെ ഇടവേളയേതുമില്ലാത്തതുപോലെ  യുവവിഹംഗ്ഗമായി പറക്കുവാൻ തുടങ്ങി.

തിരണ്ടുകുളി കഴിഞ്ഞുള്ള പുണ്യാഹത്തിന് ചുവന്നപട്ടുകൊണ്ടുള്ള പാവാടയും ൌസുമണിഞ്ഞ് ഏറ്റവുമടുത്ത ബന്ധുക്കളാൽ വലയിതയായി അരുന്ധതി അഞ്ചു പോറ്റിമാർക്കരികിൽ ഉപവിഷ്ഠയായി. ചമ്രം പടഞ്ഞിരിക്കാനാവാത്ത വിധം ലജ്ജവന്നു മൂടിയതു കൊണ്ട്  രണ്ടു കാലുകളും ഇടതുവശത്തേക്കിട്ടും അരക്കെട്ടു കഴിയുന്നത്ര ഒതുക്കിപ്പിടിച്ച് ഇരുകൈകളും മടിപ്പിളർപ്പിനു കുറുകെ പിണച്ചു കോർത്തുമാണ്  ചുവന്ന ചായം പൂശിയ ആ സിമന്റു തറയിൽ അവൾ കുനിഞ്ഞ ശിരസുമായി  ഇരുന്നത്.അൽപ്പമകലെ മാറി നിന്ന് ചടങ്ങുകൾ പൂട്ടാമിഴികളാൽ വിക്ഷിക്കുകയായിരുന്ന എന്റെ മുഖത്തേക്കു മാത്രം  ഇടയ്ക്ക് ഒരു തവണ  മുഖമുയർത്തി നോക്കി. അപ്പോൾ തമ്മിൽ കൊരുത്തുപോയ നോട്ടക്കൊളുത്തുകളെ ഇരുവരും അൽപ്പം വിഷമിച്ചാണ് മോചിപ്പിച്ചെടുത്തത്.                
 പൂത്തിരുവാതിര രാത്രിയിലാണ് പിന്നെയാ മുഖം ശരിക്കൊന്നു കണ്ടത്. ഒരേ ാസിൽ ഒന്നിച്ചിരുന്നാണ് പഠിച്ചിരുന്നതെങ്കിലും ലജ്ജ വന്ന് പ്രതിനിമിഷം  മാർഗതടസമുണ്ടാക്കിക്കൊണ്ടിരുന്നതിനാൽ ഒരു ദിവസവും നേരെ മുഖത്തു നോക്കാൻ ധൈര്യമുണ്ടായിട്ടില്ല. പ്രണയത്തിന്റെ പൊൻനിറമുതിർത്ത്  തെളിഞ്ഞു കത്തിയ നിലവിളക്കും  ഹൃദയത്തിലെ കരിങ്കൽക്കോട്ടകളിൽ അതീവ രഹസ്യമായി ഉറഞ്ഞു കിടന്ന രതിയുടെ നീലനിലാവും ചേർന്നൊരുക്കിയ തരളിതമായ പ്രകാശത്തിലാണ് ആ മുഖം അന്ന് കണ്ടത്. അതുവരെ ചാഞ്ഞും ചരിഞ്ഞും ഇടയ്ക്കെപ്പോഴൊക്കെയോ നേരെയും പിന്നെ ചിലപ്പോൾ നിഴലായും കണ്ട തോന്നലുകളൊക്കെയും ആ നിമിഷത്തിൽ അപ്പാടെ വിസ്മൃതമായി. അതുവരെ അനുഭവിച്ചിട്ടില്ലാത്ത നിഗൂഢമായൊരാനന്ദത്തോടെ നൂതനമായൊരനുഭവമായി ആ മുഖദർശനം. അപ്പോൾ അമ്മ പാടിത്തന്ന ‘പങ്കജാക്ഷൻ കടൽ വർണൻ’ എന്ന വരികൾ ഏറ്റുചൊല്ലി ചുവടു വയ്ക്കുകയായിരുന്നു ഞാനടക്കം 14 പെണ്ണുങ്ങൾ.
  
പിന്നിലേക്കു ചുഴറ്റിയെറിഞ്ഞ ഒാർമകൾ സമയത്തിന്റെ ഇരുട്ടു കട്ടിപിടിച്ചു കിടന്ന ഗ്ഗുഹയിലൂടെ ആദ്യം വേഗഗ്ത്തിലും പിന്നെ പതുക്കെയും കറങ്ങിച്ചുറ്റി പാഞ്ഞെത്തിയത് നാലാം ാസിലെ മരബഞ്ചിലേക്കാണ്. അതിനു പിന്നിലേക്കുള്ള സഞ്ചാരം അസാധ്യമാക്കിക്കൊണ്ട്  മറവിയുടെ വലിയൊരു കൻമതിൽ ഉയർന്നു നിന്നു. അന്നു വീട്ടിൽ ഒാർക്കിഡ് പുഷ്പങ്ങൾ ഉണ്ടായിത്തുടങ്ങിയിരുന്നില്ല. മോഹങ്ങളുടെ മഞ്ഞ ഇതളടുക്കുകൾ കുത്തിനിറച്ച  ബന്തിപ്പൂവായിരുന്നു സുലഭം. ഒരുദിവസം സ്കൂളിൽ പോയപ്പോൾ ആരും കാണാതെ വളരെ ശദ്ധ്രയോടെ പറിച്ചെടുത്ത ബന്തിപ്പൂ  ഇതൾ ചതയരുതേ എന്നു പ്രാർഥിച്ചുകൊണ്ട് നിക്കറിന്റെ പോക്കറ്റിൽ ഒളിപ്പിച്ചുവച്ചു. ആദ്യത്ത രണ്ടു പീരിയഡും വളരെ വിഷമിച്ചാണ് ഇരുന്നത്. മൂത്രമൊഴിക്കാനുള്ള ഇടവേളയ്ക്കു ബെല്ലടിച്ചപ്പോൾ മറ്റു കുട്ടികളെല്ലാം ശരം വിട്ട പോലെ വെളിയിലേക്കോടി. ഞാൻ മാത്രം തലവേദന അഭിനയിച്ച് ബഞ്ചിലിരുന്നു. സോവിയറ്റ് യൂണിയൻ മാസികയുടെ  മിനുക്കമുള്ള വർണക്കടലാസുകൊണ്ടു പൊതിഞ്ഞ ബുക്കുകളുടെ മീതേ ബന്തിപ്പൂ ഭദ്രമായി കൊണ്ടു വച്ച ശേഷം ഒന്നുമറിയാത്തതുപോലെ തിരികെ വന്നിരുന്നു. അടുത്ത മണിയടിക്ക് കുട്ടികൾ ാസിലേക്ക് ഇരച്ചെത്തിയപ്പോൾ ഏറുകണ്ണിട്ടു നോക്കി.
അരുന്ധതി   മുന്പിലെ പുസ്തകങ്ങളുടെ  മേലേ ഇരുന്ന പൂവെടുത്തു മണപ്പിക്കുന്നു. മണമില്ലെന്നു കണ്ടിട്ടോ എന്തോ കൂട്ടുകാരിയോടെന്തോ തമാശ പറയുന്നു. പിന്നെ അതു  ജനലിലൂടെ പുറത്തേക്കെറിയുന്നു. അങ്ങനെ എറിഞ്ഞു കളയാൻ അവൾക്ക് വേറൊന്നും ആലോചിക്കേണ്ടതില്ലായിരുന്നു. അവളുടെ ഇരിപ്പിടം ജനലിനോടു ചേർന്നായിരുന്നു. ആ ഏറു  തടയാനോ, ആ പൂവ് എന്റെ  ഹൃദയമാണേ എന്നു വിളിച്ചു പറയാനോ ഉള്ള കഴിവുകളൊന്നും  അന്നു ബുദ്ധിയിൽ വളർന്നു തുടങ്ങിയിരുന്നുമില്ല. ഒാർമയിലെ ആദ്യത്തെ നിരാശ.
പത്താം ാസിൽ പഠിക്കുന്പോൾ, ബസ് കയറി പോകേണ്ട ദൂരത്തിൽ ആദ്യമായൊരു കോഴ്സിനു ചേർന്നു. അമ്മയാണ് രണ്ടു പേരെയും നിർബന്ധിച്ച് അവിടെ  ചേർത്തത്. ദേശീയ പ്രതിഭാന്വേഷണ പരിക്ഷയ്ക്കുള്ള പരിശീലനം ആയിരുന്നു ലക്ഷ്യം. രണ്ടു പേരുടെയും  അധ്യാപിക എന്ന നിലയിൽ ആദ്യ ദിവസം അമ്മ തന്നെ പരിശീലനഹാളിൽ കൊണ്ടാക്കി. നാട്ടിൽ നിന്ന് ബസ് കയറിയാൽ മുക്കാൽ മണിക്കൂർ കൊണ്ടെത്തുന്ന ദൂരം. അന്നു മടങ്ങി വന്നപ്പോൾ അമ്മ പറഞ്ഞു.
‘‘നാളെ മുതൽ ദത്തൻ ഇവിടെ വന്ന് ഇവളെ കൂടെ വിളിച്ചു കൊണ്ടു പോണം.’’
പിറ്റേന്ന് അദ്ദേഹം  വന്നു മുറ്റത്തു നിന്നതേയുള്ളൂ. പുസ്തക സഞ്ചിയുമായി കൂടെ ചെല്ലുന്പോൾ പിന്നിൽ നിന്ന് അമ്മ വിളിച്ചു.
‘‘രണ്ടു പേരും ഒന്നു നിന്നേ.’’
എന്നിട്ട് അമ്മ  ഞങ്ങളുടെ അടുത്തേക്കു നടന്നു വന്നു.
‘‘പരസ്പരം ശദ്ധ്രിച്ചു വേണം രണ്ടു പേരും പോകാൻ.വഴിയിൽ വച്ച് സംസാരിക്കുകയൊന്നും ചെയ്യരുത്.ആരെങ്കിലും കണ്ടാൽ അതുമിതും പറയും. എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ഇവിടെ വന്നിട്ടാവാം. എപ്പോഴുമൊരു അകലം നല്ലതാണ്. മൂന്നടിയുടെയെങ്കിലും.’’
അനുസരണ രണ്ടു പേരുടെയും കൂടെപ്പിറപ്പായിരുന്നു. ബസിൽ കയറാനോ ബസിറങ്ങി പരിശീലന ഹാളിലെത്താനോ വൈകിട്ടു മടങ്ങാനോ  ഉള്ള നടത്തത്തിനിടയിലെപ്പോഴെങ്കിലുമോ  ാസിൽ വച്ചോ  ഒരു ദിവസവും പരസ്പരം ഒന്നും മിണ്ടിയില്ല.മുന്നിലും പിന്നിലുമായി മൂന്നടി അകലത്തിൽ നിശബ്ദം  നടന്നു. രണ്ടാഴ്ചക്കാലം. ഇഷ്ടം കൂട്ടിയതേയുള്ളൂ ആ മൌനം. സംസാരിക്കുന്നതിനേക്കാളും തീവ്രമായിരുന്നു അതിന്റെ പരസ്പരാകർഷണം. ഇടയ്ക്കെപ്പോഴെങ്കിലും നോട്ടം കൂട്ടിമുട്ടുന്പോൾ കണ്ണുകൾ കത്തി.ശരീരം വിറ കൊണ്ടു. തൊണ്ട വരണ്ടു. ശ്വാസം മുട്ടി കിതച്ചു. പ്രീഡിഗ്ന്രഗിയായപ്പോഴാണ് ഇരുവരും ാസ് മാറുന്നത്. അരുന്ധതി   നൂറു കിലോമീറ്ററകലെ വൻ നഗ്നഗരത്തിലേക്കു പോയി. അവിടത്തെ ബന്ധുവിന്റൊപ്പം താമസം.എന്റെ ഗ്ന്രഗാമീണ ജീവിത സാഹചര്യം അതിനനുവദിക്കായ്കയാൽ വീട്ടിൽ നിന്നു വളരെയകലെയല്ലാത്ത കോളജിൽ. അപ്പോഴേക്കും കൌമാരം യൌവനത്തിലേക്കു കോശവിഭജനം നടത്തുന്നതിന്റെ സമ്മർദ്ദം താങ്ങാനായില്ല.അങ്ങനെയൊരുനാൾ സർവ ശക്തിയും സംഭരിച്ച് ഒരു ഇൻലാൻഡിനുള്ളിൽ ഹൃദയം തുറന്നയച്ചു. തുറന്ന ഹൃദയം കൈപ്പറ്റിയത് ബന്ധുവായിപ്പോയി.അന്നു രാത്രി തന്നെ അരുന്ധതിയുടെ വീട്ടിലേക്ക് വിളിപ്പിക്കപ്പെട്ടു. ‘‘ബ്രദർലി അഫക്ഷൻ മതി’’യെന്ന് ഗ്ഗുരുമുഖത്തു നിന്ന് ഉപദേശം. ആ പെരുമഴയിൽ മൺകട്ടപോലെ പൊടിഞ്ഞുപോയി.

പിന്നെയൊരഞ്ചുവർഷം രണ്ടു പേരും കണ്ടില്ല. അല്ലെങ്കിൽ പരസ്പരം കാണാൻ ദ്വയം ഭയന്നു. ഹൃദയം പൊട്ടിത്തെറിച്ചു പോയേക്കുമെന്ന് ശങ്കിച്ചിട്ടോ അവഗ്ഗണന നേരിടേണ്ടി വരുമെന്ന് ആകുലപ്പെട്ടിട്ടോ? അതിനുശേഷമൊരു സന്ധ്യക്ക്  ഈ ആശമ്രത്തിൽ, എം.എസ്. സുബ്ബലക്ഷ്മിയുടെ സംഗ്നഗീത കച്ചേരിക്ക് അവിചാരിതമായി കണ്ടു മുട്ടിയപ്പോൾ,  വർഷങ്ങളുടെ അസാമീപ്യം മറന്ന് ഒരിക്കൽ കൂടി കണ്ണുകൾ രാഗ്ഗവിസ്താരം നടത്തി. പക്ഷേ തനിയാവർത്തനത്തിലേക്കു കടക്കാനായില്ല. ഒപ്പം അച്്’നും അമ്മയുമെല്ലാം ഉണ്ടായിരുന്നല്ലോ. മറ്റുള്ളവർക്കു  വെളിപ്പെടാതിരിക്കാനാവാം അദ്ദേഹം ഒരു തൂണിന്റെ മറവു പറ്റി പ്രകാശത്തിൽ നിന്നൊളിച്ചു.  എങ്കിലും അന്നത്തെ രാഗ്ഗവിസ്താരം പുതു ധൈര്യമേകി. പ്രായത്തിന്റെ ബലത്തിൽ അദ്ദേഹത്തിന്റേതായി ഒരു കത്ത്. അതിനു കൃത്യമായ മറുപടി. പിന്നെ മുടങ്ങാതെ തപാൽ ബന്ധം. ബന്ധനം.

അങ്ങനെയിരിക്കെ ഒരു നാൾ, സന്ധ്യയുടെ തിരുനെറ്റിയിൽ നിന്ന്  ചെന്പൊട്ടടർന്നു വീണതിനു പിന്നാലെ അഞ്ചേക്കർ കപ്പത്തോട്ടത്തിലെ തെങ്ങിൻചുവട്ടിൽ അവിചാരിതമായൊരു ദീർഘഭാഷണം. വീട്ടിലേക്കു കൂട്ടു  പോയതാണ്. തെങ്ങിൻചുവട്ടിൽ എത്തിയപ്പോഴാണ്  ആതപം ഇരച്ചുവന്ന് അരുന്ധതിയെ   വിത്രസ്തയാക്കിയത്. അവളിങ്ങനെയാണ് തുടങ്ങിയത്.

‘‘നിങ്ങൾ  എത്ര നല്ല ചെറുപ്പക്കാരൻ. ഞാനോ പിഴച്ചു പോയ ജന്മം.’’
‘‘എന്താ, എന്തു പറ്റി.. പിഴച്ചു എന്നൊക്കെ പറയാൻ.’’
‘‘എനിക്കൊരാൾ വഴിയിൽ വച്ച് പരസ്യമായി എഴുത്തു തന്നു.’’
‘‘അതിന് ഒരാൾ ഒരു കടലാസു തുണ്ടു  തന്നാലുടൻ പെണ്ണുങ്ങൾ പിഴയ്ക്കുമോ? ’’
‘‘പിന്നല്ലാതെ. മോശമായി ജീവിക്കുന്നവർക്കല്ലേ ആരെങ്കിലും എഴുത്തൊക്കെ കൊടുക്കൂ.’’
‘‘മണ്ടത്തരം. മറ്റൊരാൾ ചെയ്ത തെറ്റിന് (അതൊരു തെറ്റാണെങ്കിൽ) വെറുതെയെന്തിനു ദു:ഖിക്കണം?’’
‘‘പക്ഷേ ആളുകൾ അങ്ങനല്ലല്ലോ വിചാരിക്കുക.’’
‘‘ആരെന്തു വിചാരിച്ചാലെന്താ?’’
‘‘അയാൾ വീട്ടിലും വന്നു.’’
‘‘എന്നിട്ട്? ’’
‘‘ദുഷ്ടൻ ദുബായിൽ പോയിരിക്കുകയാണ്. നാട്ടിൽ തിരികെ വന്നാൽ  എത്ര കഷ്ടപ്പെട്ടായാലും എന്നെ കല്യാണം കഴിക്കുമെന്നാ  പറയുന്നത്. സമ്മതിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടു പോകും പോലും.’’
ഇത്രയും പറഞ്ഞ് അവളങ്ങു പൊട്ടിക്കരഞ്ഞു. ഞാൻ വല്ലാത്ത ധർമസങ്കടത്തിലായി. കണ്ണീരു തുടയ്ക്കാനോ തോളിൽ തട്ടി ആശ്വസിപ്പിക്കാനോ ഒക്കെ തോന്നിയെങ്കിലും ഒന്നും ചെയ്തില്ല.അഥവാ അതിനുള്ള ധൈര്യമുണ്ടായില്ല. രണ്ടുപേർക്കുമിടയിലെ ദൂരം നില നിർത്തേണ്ടതുണ്ടായിരുന്നല്ലോ.  ഹൃദയങ്ങൾ അനാവൃതമായിപ്പോകാതെ സൂക്ഷിച്ചു. പറഞ്ഞതൊക്കെ മറ്റുള്ളവരുടെ കാര്യങ്ങൾ. മലർക്കെ തുറന്നതുകൊണ്ട് തിരസ്കരിക്കപ്പെട്ടാലോ എന്ന വേവലാതി.
കത്തെഴുതിയും വല്ലപ്പോഴുമൊക്കെ കണ്ടും അഞ്ചു വർഷം കൂടി. എനിക്കറിയാം എന്നെ ഇഷ്ടമാണെന്ന്. പക്ഷേ ഞാനെങ്ങനെ വിശ്വസിക്കും. ഇങ്ങോട്ടു പറയാതെ. ഇനി അന്ന് അമ്മ ആവശ്യപ്പെട്ടതു പോലെ സഹോദരഭാവമാണെങ്കിലോ? ചോദിച്ചു നാണം കെടാൻ വയ്യ.

എനിക്കാഗ്ന്രഗഹമുണ്ട് കൈവെള്ളയിലെങ്കിലും ഒന്നു ചുംബിക്കാൻ. എന്റെ നെഞ്ചു തുടിക്കുന്നുണ്ട്, ഒന്നു വാരിപ്പുണരാൻ. ഏറെ നേരം ചേർത്തു നിർത്തി കൈകൊണ്ട് പൊതിഞ്ഞു പിടിക്കാൻ. പക്ഷേ ഞാനൊരു ആഭാസനാണെന്നു ധരിച്ചാലോ? വേണ്ട.

ഒരു നിമിഷമെങ്കിലൊരു നിമിഷം. ഒരാലിംഗ്നഗനത്തിൽ ചെന്നു വീഴാൻ, നെഞ്ചിലൊന്നു മുഖം മുട്ടിക്കാൻ, മുടികളിലൂടെ വിരലോടിക്കാൻ.കവിളിലെ മാർദ്ദവത്തിലൂടെയും മീശരോമങ്ങളുടെ പരുപരുപ്പിലൂടെയും നാസിക നടത്താൻ. പക്ഷേ ഞാനൊരു കുലടയെന്നു നിനച്ചാലോ?

ഞാൻ  മാർക്ക് കൂടുതൽ വാങ്ങിയപ്പോഴെങ്ങാനും വിഷമം തോന്നിയിട്ടുണ്ടാവുമോ?

ഒാ, എനിക്കു സന്തോഷമേ തോന്നിയിട്ടുള്ളൂ. അന്ന് സ്പെർമാതീക്ക എന്താണെന്ന സുവോളജി ടീച്ചറുടെ ചോദ്യത്തിന് ഉത്തരമറിയാതെ നിന്നു തപ്പിയപ്പോൾ ഞാനൊരു കടലാസിൽ കുറിച്ച് അടുത്തിരുന്ന ലില്ലിക്കുട്ടിയുടെ കയ്യിൽ കൊടുത്തതാണ്. കേട്ടെഴുത്തു കാണിച്ചുകൊടുക്കാത്തതിന് എന്നോടു പിണങ്ങിയിരുന്ന അവളതു ൌസിനുള്ളിൽ താഴ്ത്തി. പിന്നീട് ടീച്ചർ പച്ചപ്പു മാറാത്ത ചൂരൽ കൊണ്ട് കൈവെള്ളയിൽ അടിക്കുന്പോൾ എന്റെ കണ്ണുകൾ നിറഞ്ഞതു കണ്ടാരുന്നോ?

പിന്നേ, അതു കൊണ്ടല്ലേ, ഒൻപതു ബിയിൽ മൂന്നു തവണ തോറ്റു പഠിച്ച കമലാസനൻ പിറ്റേദിവസം പിന്നിൽ കൂടി വന്നു പാവാട പിടിച്ചു പൊക്കിയതിന്  ഞാനവനെ പിടിച്ചു തള്ളിയിട്ട് നെഞ്ചത്തു നല്ല ഇടി കൊടുത്തത്.

അതിന് കമലാസനൻ അമ്മയോടു പോയി പരാതി പറഞ്ഞതും അമ്മയുടെ  കയ്യിൽ നിന്ന് ചൂരലരിഷ്ടം കിട്ടിയതുമൊക്കെ എനിക്കോർമയുണ്ട്.

ദൈവമേ ഈ സംഘർഷം എനിക്കു സഹിക്കാനാവുന്നില്ല.അല്ലെങ്കിൽ വേണ്ട.ജീവനുള്ള കാലത്തോളം ഇങ്ങനെ സ്വപ്്നങ്ങളിൽ ഒരുമിച്ചു ജീവിക്കാം.

 പറയേണ്ടയാൾ ആദ്യം പറയട്ടെ. ഇല്ലെങ്കിൽ ആ ഒാർമകളെ പരിണയിച്ച് മതിവരുവോളം  ജീവിക്കാം.

നമ്മുടെ സങ്കൽപ്പം പോലെയല്ലല്ലോ ജീവിതം എന്ന് ആർക്കും ആശ്വസിപ്പിക്കാൻ അവസരം കിട്ടിയില്ല. കാരണം ആരോടും ഒന്നും പറഞ്ഞിരുന്നില്ല.അച്്’ൻ വല്ലാതെ നിർബന്ധിച്ചപ്പോൾ എങ്കിൽ ആലോചിച്ചോളൂ എന്നു പറഞ്ഞു.
 പെൺകുട്ടിക്കു ജോലി വേണം  എന്നൊരു വ്യവസ്ഥ മാത്രം വച്ചു.

അമ്മ നിർബന്ധിച്ചപ്പോൾ  പറഞ്ഞു.അമ്മയുടെ ഇഷ്ടം പോലെ. ആ കോപം ഏൽക്കാനുള്ള ശക്തിയില്ലാതിരുന്നതിനാൽ ഉള്ളിലെ മോഹം അവിടെത്തന്നെ നിലവറനിധിയായി.

ഭാര്യ.മക്കൾ. യാന്ത്രിക ജീവിതം. അഡ്ജസ്റ്റ്മെന്റുകൾ. ഇക്കാലമെല്ലാം സ്വപ്നത്തിൽ ഒപ്പമുണ്ടായിരുന്നു. പച്ച ൌസും പച്ചക്കരയുള്ള സെറ്റുമുടുത്ത് എന്റെ കട്ടിലിൽ, എന്നെ പറ്റിച്ചേർന്ന്.പക്ഷേ പ്രായോഗ്ഗികതയുടെ ശാഠ്യത്താൽ നേർക്കാഴ്ചയ്ക്കുള്ള അവസരങ്ങളെല്ലാം മന: പൂർവം ഒഴിവാക്കി.  
         
ഭർത്താവ്, മക്കൾ. യാന്ത്രിക ജീവിതം. അഡ്ജസ്റ്റ്മെന്റുകൾ. ഇക്കാലങ്ങളിലൊന്നും പരസ്പരം കാണാൻ കഴിഞ്ഞിട്ടില്ല. ദിനം പ്രതിയെന്നോണം അഭിലാഷം തിക്കുമുട്ടുകയും ഹൃദയത്തിലെ ചോരപ്പുഴയിൽ നിന്ന് പ്രതിനിമിഷം ആ മുഖം ഉദയരവിയുടെ പ്രഭയോടെ ഉയരുകയും ചെയ്തിട്ടും.

അന്പത്തിയെട്ടു വയസിന്റെ  മധുരം നുകർന്നു കൊണ്ടിരിക്കുന്പോഴാണ്  ഭാര്യ കുഴഞ്ഞുവീണു മരിച്ചത്. സ്ഥിരം രോഗ്ഗിയായിരുന്നു. ഒരു രോഗഗ്നം ചികിൽസിച്ചു ഭേദപ്പെടുത്തുന്പോൾ അടുത്തത്. അവസാനം പിടികൂടിയ ഹൃദ്രോഗഗ്ത്തിനുള്ള മരുന്നുകളാവട്ടെ, അവൾ മുടക്കിയിരുന്നുപോലും. പിന്നീടാണ് അറിഞ്ഞത്. മൂത്തമകൾ ഒാസ്ട്രേലിയയിൽ. സായിപ്പിന്റെ മക്കളെ പ്രസവിച്ചു കൂട്ടി കുട്ടിമദാമ്മയായി. മകൻ ചെന്നുപെട്ട പ്രണയക്കുരുക്കിൽ മതം മാറി. ‘സാത്താനേ ഒഴിഞ്ഞു പോ’ എന്ന് ശിരസിനെ ഉഴിഞ്ഞുകൊണ്ട് വൈദികൻ മൂന്നുവട്ടം ആവർത്തിച്ചു പറഞ്ഞപ്പോൾ അവൻ മുറിച്ചെറിഞ്ഞത് സ്വത്വത്തിൽ ലീനമായിക്കിടക്കുന്ന പൈതൃകവും പാരന്പര്യത്തിന്റെ കണ്ണികളുമൊക്കെക്കൂടിയാണ്.

ഭർത്താവിന് കരൾ രോഗ്ഗമായിരുന്നു. വർഷത്തിലൊരിക്കൽ രണ്ടാഴ്ച നീളുന്ന ദാന്പത്യമൊഴിച്ചാൽ ജീവിതം അടിമുടി ഒറ്റപ്പെടലിന്റേതായിപ്പോയി. തണുപ്പു രാജ്യത്ത് ഭർത്താവിന് ആൽക്കഹോളിന്റെ കൂട്ടുണ്ടായിരുന്നു. എനിക്ക് കൂട്ടാവേണ്ട മക്കൾ മിടുമിടുക്കരായതിനാൽ ജോലി കിട്ടിപ്പോയത്  അമേരിക്കയിൽ. അവരവിടെ പൌരത്വമെടുത്ത് കൂടി. അവിടേക്കു ചെല്ലാൻ നിർബന്ധിക്കുന്നു. പക്ഷേ ഈ വയസുകാലത്ത് ജനിച്ച മണ്ണു വിട്ട്. വയ്യ.

യഥാർഥത്തിൽ എന്റെയുള്ളിൽ സ്്നേഹമുണ്ടായിരുന്നോ? സ്വന്തമാക്കാനും അനുഭവിക്കാനുമുള്ള ആഗ്രഗ്ഹം മാത്രമല്ലേയുണ്ടായിരുന്നുള്ളൂ. കാമമല്ലേ കനംവച്ചു നിന്നത്. പ്രണയം എന്നൊക്കെ പറയുന്നത് വെറും കള്ളമല്ലേ?
പറിച്ചെറിയാനാവാത്ത ഇഷ്ടമുണ്ടായിരുന്നെങ്കിൽ ചെറിയ തടസം ഉണ്ടായപ്പോഴേ മൂടും തട്ടി പോകുമായിരുന്നോ?

സ്നേഹം എന്നൊക്കെ തോന്നിയത് കാനൽജലം പോലൊരു  ഭ്രമം മാത്രമായിരുന്നില്ലേ? അല്ലെങ്കിൽ ശുദ്ധമായ പ്രണയം എന്നൊന്ന് ഉള്ളതു തന്നെയാണോ? ദാന്പത്യമെന്ന ഒത്തുതീർപ്പു നാടകത്തിലെ ഒരു രംഗ്ഗത്തിലെങ്കിലും പ്രണയം അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല.  ഒരാണും ഒരു പെണ്ണും ചേർന്നുണ്ടാക്കുന്ന, ഒരു പാടുപേർ സഫലമെന്നു വാഴ്ത്തുന്ന ഒരു പരസ്പര ധാരണയിലൊരിക്കലെങ്കിലും തൊലിപ്പുറത്തുപോലും തൊടാതെ പോകുന്നൊരു മായിക മാരുതനാണോ അത്. ആവോ, ആർക്കറിയാം.

പോട്ടേ, നിഷേധചിന്ത കൊണ്ട് എന്തു പ്രയോജനം? അഹംബോധത്തെ തൃപ്തിപ്പെടുത്താനാണ് ഈവക ന്യായങ്ങളൊക്കെ എന്നാർക്കാണറിയാത്തത്. ഇന്നിങ്ങനെ കണ്ടു മുട്ടിയത് നഷ്ടപ്പെട്ടൊരു ജീവിതം തിരിച്ചെടുക്കാനാവുമോ? ദൈവം എല്ലാക്കാലത്തും യഥാർഥസ്നേഹത്തെ പിരിച്ചു നിർത്തുമോ? വാതിൽ തഴുതിട്ടിട്ടില്ലെന്നു തോന്നുന്നു. ചെന്നു ചോദിച്ചാലോ?

അല്ലെങ്കിൽ, പ്രണയത്തെ അറിയാനുള്ള ഒരു അന്വേഷണമാക്കിയാലോ ശിഷ്ടജീവിതം. ആ നോട്ടത്തിൽ ഞാൻ കേട്ടതാണ് അതിനുള്ള ക്ഷണം. ആ നെഞ്ചിൽ തല ചായ്ച്ച്. ആ സുരക്ഷിതത്വത്തിൽ സന്തോഷിച്ച് ? എന്തായാലും ചോദിക്കുക തന്നെ.

രണ്ടു പേരും അവരവരുടെ മുറികളിലെ കട്ടിലുകളിൽ നിന്ന് എഴുന്നേറ്റത് ഏതാണ്ട് ഒരേ സമയത്താണ്. ഇരുവരും കതകിനടുത്തേക്കു നടന്നു വന്നതും ഒരേ ചുവടുവേഗ്നഗത്തിലാണ്. ഒരു വശത്തു നിന്നു തുറക്കുന്പോൾ മറ്റേ വശത്ത് തുറക്കാൻ തയാറായി ആൾ വാതിലിൽ പിടിച്ചുനിൽക്കുന്നു. തമ്മിൽ കണ്ടതോടെ വീണ്ടും പരിഭ്രമമായി രണ്ടു പേർക്കും. കുറെനേരം പരസ്പരം നോക്കിക്കൊണ്ടു നിന്നു, കണ്ണുകൾ ചിമ്മാതെ. പിന്നെ ഒരേ നിമിഷത്തിൽ നോട്ടങ്ങളെ പിൻവലിച്ച് ഭൂമിയെ അളന്നു. ഇടയ്ക്കുള്ള ദൂരം മൂന്നടിയുണ്ടെന്ന് ഉറപ്പാക്കി. സംസാരിച്ചു തുടങ്ങേണ്ടത്  ആരെന്ന ശങ്ക അധികം നീണ്ടില്ല. ദത്തൻ തന്നെ വിക്കി വിക്കി തുടങ്ങി.
‘‘അതു പിന്നെ...’’
‘‘ഞാനും.. ’’
‘‘എങ്ങനെയാ അത്..’’
‘‘എനിക്കും എന്തോ.. ’’
ആദ്യത്തെ പരിഭ്രമങ്ങൾ മാറിയതോടെ ഇരുവരും മുഖത്തോടുമുഖം നോക്കി. കണ്ണിൽ കണ്ണിൽ നോക്കി. പരസ്പരം സ്്പർശിക്കാതെ, എന്നാൽ തീവ്രമായ പ്രണയത്തോടെ. പതിമൂന്നാം വയസിൽ തോന്നിയ അതേ തീവ്രതയോടെയും അഭിനിവേശത്തോടെയും അവർക്കിടയിൽ അനുരാഗഗ്നം പതഞ്ഞുപൊങ്ങി. വിക്ക് മാറിയ ശേഷമുള്ള ആദ്യചോദ്യം അരുന്ധതിയുടേതായിരുന്നു.

‘‘എന്നെ എങ്ങനെ മനസിലായി?’’
‘‘എങ്ങനെ മനസിലാവാതിരിക്കും മനസിലെ കാൻവാസിൽ എണ്ണച്ചായത്തിൽ തന്നെയല്ലേ വരച്ചിട്ടിരിക്കുന്നത് ആ രൂപം. പ്രായത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളോടെ ഇടയ്്ക്കിടയ്ക്ക് ചിത്രം മാറ്റിവരയ്ക്കുന്നുമുണ്ടായിരുന്നു.അതു പോട്ടെ, എന്നെ എങ്ങനെ തിരിച്ചറിഞ്ഞു? ’’
‘‘എന്നും എന്റെ ഇഷ്്ടവും ബഹുമാനവുമൊക്കെ എവിടെയാണോ അർച്ചന ചെയ്്തു കൊണ്ടിരുന്നത്് ആ വിഗ്ന്രഗഹം നേരെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ എങ്ങനെ തിരിച്ചറിയാതിരിക്കും? ’’
‘‘ഇത്രയേറെ ഇഷ്ടമുണ്ടായിരുന്നെങ്കിൽ ഒരിക്കലെങ്കിലും പറയരുതായിരുന്നോ?’’
‘‘പറയാതറിയാനുള്ള കഴിവുണ്ടായിരിക്കും എന്നു ഞാൻ കരുതി.’’
‘‘പക്ഷേ,  ഗ്നഗുരുനാഥ കാലിൽ കെട്ടിയിട്ട ചങ്ങല പൊട്ടിക്കാൻ  ധൈര്യമില്ലാതെ പോയി.’’
‘‘എനിക്കു കഴിയുന്നേടത്തോളം കാലം വിവാഹം വേണ്ടെന്നു പറഞ്ഞു നിന്നത്് ഒരു വാക്ക്് ഈ മുഖത്തു നിന്നുവരുമെന്നു പ്രതീക്ഷിച്ചാണ്്.’’
‘‘ഒരിക്കൽ കൂടി അപമാനിതനാകാൻ  എന്റെ ആത്മാഭിമാനം അനുവദിച്ചില്ല.’’
‘‘എന്റെ വിവാഹം നീണ്ടു നീണ്ടു പോയപ്പോൾ അമ്മ അച്്’നോട്് ഒരു ദിവസം സ്വകാര്യം പറയുന്നുണ്ടായിരുന്നു. ദത്തന്് ഇപ്പോഴും പഴയ ഇഷ്്ടം ഉണ്ടെങ്കിൽ നമുക്കൊന്ന്് ആലോചിച്ചാലോ എന്ന്്.അച്്’ൻ മൂളിയത്് സമ്മതഭാവത്തിൽ തന്നെയാണ്്.’’
‘‘എന്നിട്ട്് എന്തുകൊണ്ട്് ഒരു സൂചന തന്നില്ല.’’
‘‘വലിയ ആളൊക്കെയായപ്പോൾ പഴയ ഇഷ്്ടം അതു പോലെയുണ്ടാവുമോ എന്നു ഭയന്നു. മാത്രമല്ല, കത്തുകളൊക്കെയും തികച്ചും ഔപചാരികമായിരുന്നല്ലോ.ഒരിക്കൽ വിദൂരമായിട്ടാണെങ്കിലും  ചില സൂചനകൾ ഞാൻ കുറിച്ചുവിട്ടപ്പോഴാവട്ടെ അതു പരാമർശിക്കാതെയാണ്് മറുപടി എഴുതിയതും.’’
‘‘പോട്ടെ, ഇനി ഇപ്പോൾ ആരുടെയും അനുവാദം ചോദിക്കണ്ടല്ലോ .. പേടിക്കുകയും വേണ്ട.  അതോ മക്കളോട്്.. ’’
‘‘എന്തു മക്കൾ.അവരൊക്കെ വലിയൊരു ബാധ്യത ഒഴിയുന്നതിന്റെ സന്തോഷത്തിലാവും.  നമ്മളെ പറ്റി ഉൽക്കണ്്ഠയുള്ള വേറെയാരും ഈ ഭൂമുഖത്തുണ്ടാവില്ല.’’
‘‘അതെ നമുക്കു പരസ്്പരം ഊന്നുവടികളായാലോ?’’
രണ്ടു പേർക്കും ഒരേപോലെ തോന്നി, ജീവിതത്തിലെ ശൂന്യത ഇല്ലാതാക്കാൻ പരസ്്പരം സാന്ത്വനമായാലോ എന്ന്്. അവർ ഒരേ സമയത്തു വിചാരിക്കുന്നു, ഇരുകൈകളും ഇരുതോളുകളിലായി എടുത്തു വച്ചാലോ എന്ന്്.  പക്ഷേ മൂന്നടി അകലത്തിൽ ഉറപ്പിച്ചു നിർത്തിയ നിലകളിൽ നിന്ന്് ഇരുവരും ചലിച്ചില്ല.ആരെയും ഭയക്കാനില്ലാതെ, ഒന്നും ഒളിക്കാനില്ലാതെ ഇരുവരും പ്രണയത്തിന്റെ എല്ലാ സൌരഭ്യത്തോടെയും,  പ്രായം അടിച്ചേൽപ്പിച്ച എല്ലാ പക്വതയോടെയും സംസാരിച്ചു കൊണ്ടു നിന്നു. എത്ര നേരം  ആ നിൽപ്പ്് നിന്നിട്ടുണ്ടാവുമെന്ന്് രണ്ടു പേർക്കും മനസിലായില്ല.  വാതത്തിന്റെ അസ്്കിത അയാളെയും കഫത്തിന്റെ അസ്്കിത അവരെയും സ്്ഥിരമായി അലട്ടാറുള്ളതാണെങ്കിലും ഇന്ന്് അവയൊന്നും  തീരെ ശല്യപ്പെടുത്തിയില്ല. രണ്ടു രണ്ടര  മണിക്കൂറെങ്കിലും അങ്ങനെ സംസാരിച്ചു നിന്നിട്ടുണ്ടാവും. അവസാനം അയാൾ പറഞ്ഞു.
‘‘ഏതു കടുത്ത ദു:ഖത്തിനിടയിലും  ആശ്വസിക്കാനുണ്ടായിരുന്നത്് നമ്മുടെ വിശുദ്ധമായ പ്രണയത്തിന്റെ ഒാർമകളാണ്്.  ഒന്നിച്ചു  ജീവിക്കാൻ തുടങ്ങുന്നതോടെ ആ ഒാർമകളും കൂടിയാണ്് ഇല്ലാതാവുക.’’
‘‘എന്റെ ഭയവും അതു തന്നെ. നമുക്കൊരു കാര്യം ചെയ്്താലോ? ഗ്നഗുരുജിയുടെ ഉപദേശം ചോദിക്കാം.’’
പകലിന്റെ ആലോചനാഭാരവും സന്ധ്യയുടെ ആശയക്കുഴപ്പവും കനംവയ്്പിച്ച ഉടലുകളുംപേറി ഇരുവരും നിലാവുവീണു കിടന്ന ആശമ്ര മുറ്റത്തെ പഞ്ചാരമണലിനെ മർദിച്ചു മുന്നേറി. ഗ്നഗുരുവിന്റെ ധ്യാനപ്പുരയിൽ ദീപം അണഞ്ഞിരുന്നില്ല.  ഏറെനേരമായി കാത്തിരിക്കുന്നതുപോല  ആചാര്യൻ പറഞ്ഞു.
‘‘എനിക്കറിയാമായിരുന്നു, ഇങ്ങനെയൊക്കെത്തന്നെ സംഭവിക്കുമെന്ന്്.’’
വിസ്്മയത്തിൽ മുട്ടുകുത്തിപ്പോയ ചിന്താഭാരങ്ങളോട്് ഗ്നഗുരു  ശാന്തമായി സംവദിച്ചു.
‘‘സന്യാസം ഒരിക്കലും പലായനമല്ല. ഉള്ളിലേക്കുള്ള  നിരന്തരവും നിസ്്തന്ദ്രവുമായ അന്വേഷണയാത്രയാണത്്. ഈ ആശമ്ര വളപ്പിനു പുറത്തുപോയാലും നിങ്ങൾ ചെയ്യാൻ പോകുന്നത്് വിരാമമില്ലാത്ത  ആത്മാന്വേഷണം തന്നെയാവും. അതിനു പക്ഷേ നിരന്തരമായ വിളംബങ്ങളുമുണ്ടായിക്കൊണ്ടിരിക്കും. സ്വസ്്ഥത ചിത്രപതംഗ്നഗത്തെപ്പോലെ പിടിതരാതങ്ങനെ ചുറ്റിപ്പറന്നു കളിപ്പിക്കും. വെറും ലൌകികത്തിനും വളരെ ഉയരത്തിലാണ്് നിങ്ങൾക്കിടയിലെ പരസ്്പരാകർഷണം.അതൊരു സൌഭാഗ്നഗ്യമാണ്്.ഒപ്പമുള്ളവരെ നിർവ്യാജമായി സ്്നേഹിക്കാൻ കഴിയുന്നവർക്കു മാത്രമേ സമസ്്ത ജീവരാശിക്കും മേലേക്ക്് ആ സ്്നേഹത്തെ പടർത്താനും  കഴിയൂ. ഇനി നിങ്ങളുടെ തീരുമാനം. സന്യാസം ആരിലും അടിച്ചേൽപ്പിക്കാൻ പാടില്ല. ലൌകികവും. ’’
പിറ്റേന്നു കാലത്ത്് അഞ്ചു മണിക്ക്് ആശമ്രത്തിലെ മണികൾ പതിവില്ലാതെ മുഴങ്ങി. ആയിരം ചന്ദനത്തിരികൾ ഒരുമിച്ചു കത്തുന്ന സുഗ്ഗന്ധം  അന്തരീക്ഷത്തിൽ വ്യാപിക്കവേ,  ‘ദീക്ഷാ സ്വീകരണത്തിന്റെ ശേഷഭാഗഗ്ങ്ങൾ ഇന്നു പൂർത്തിയാക്കുമെന്ന്് ഗ്നഗുരുജിയുടെ സ്വരത്തിൽ ഉച്ചഭാഷിണിയിലൂടെ അറിയിപ്പുയർന്നു. ഏറെ വൈകാതെ ഭജനപ്പുരയിലെ വിശാലമായ ഹാളിൽ മുണ്ഡനം ചെയ്യപ്പെട്ട പതിനഞ്ചു ശിരസുകൾ ആചാര്യമുഖത്തെ നമിച്ച്് വിനയാന്വിതരായി. അവർക്കു മുന്നിൽ ഇരിപ്പിടമായി വിരിച്ചിട്ടിരുന്ന വ്യാഘ്രകവചങ്ങളിൽ സനാതനജ്ഞാനത്തിന്റെ ആർഷരേഖകൾ തിണർത്തു കിടന്നു.

Friday 28 March 2014

BHAYANKARAMUDI NOVEL RELEASE_____________PHOTO GALLERY

Sri.K.Ravikumar, Presint of Ernakulam Press Club delivering the presidential address
Poet Sri K.K. Remakanthan, Story writer Abin Joseph,Critic Sri. K.B. Selvamani, Poet Sri Inchakkad Balachandran,Ravivarma Thampuran, Story writers Sri. G. Nidheesh, Sri Satheesh and the reader of all these writers Sri Gireesh Mohan after the book release function


Novelist Sri Benyamin releasing the book by handing over to Sri Idakkulangara Gopan

Sri Ajith k.  Sreedhar speaks

Sri Idakkulangara Gopan speaks

Dr. R. Bhadran 

The very special witnesses

Sri. G. Nidheesh

Sri Ravivarma Thampuran


Dr. Munjinadu Padmakumar

Sri Babu Peter

Sri Benyamin

The book cover


Saturday 15 March 2014

ഭയങ്കരാമുടി കവർ അനുഭവം

16 മാർച് 2014. ഇന്നു വളരെ സന്തോഷം ഉള്ള ദിവസമാണ്.എന്റെ ആദ്യ നോവൽ ഭയങ്കരാമുടി അ ച്ചടിച്ച‘ു കയ്യിൽ കിട്ടിയ ശേഷമുള്ള ആദ്യ പ്രഭാതം. ആദ്യ രവിവാരം. ഒരു വർഷം മുന്പ് തുടങ്ങിയ ഉദ്യമത്തിന്റെ സാഫല്യസന്തുഷ്്ടി. നോവലെഴുതാൻ കഴിയുമെന്ന വിശ്വാസം എനിക്കില്ലായിരുന്നു. അതിനു പ്രധാന കാരണം ഒന്നു മാത്രം. കഥയെഴുതുന്നതിലും അധ്വാനവുൂം സമയവും ആവശ്യമുള്ള ജോലിയാണ്് നോവലെഴുത്ത്്. പത്രപ്രവർത്തനത്തിലെ ഇപ്പോഴത്തെ തിരക്കുകൾ മൂലം ഇവ രണ്ടും എനിക്കു പ്രാപ്യമാകുമോ എന്ന സംശയം.
എങ്കിലും എന്റെ മൂന്നു സമാഹാരവും മുപ്പതോളം കഥകളും കൃത്യമായി പിന്തുടർന്നു വന്ന  ചിലരുടെ സ്നേഹനിർബന്ധങ്ങളും പ്രോൽസാഹനങ്ങളും നോവലെഴുത്തു തുടങ്ങാൻ  പ്രേരണയാവുകയായിരുന്നു.അത് 2013 മാർച് അവസാനം. ഇന്നു 16 മാർച് 2014. അധ്വാനത്തിന്റെ  ഒരു വർഷം!!
കവർ വരച രാജേഷ് ചാലോടിന്റെ ഒരു കുറിപ്.

പുസ്തകത്തിന്റെ ടൈറ്റിലും ചില സൂചനകളുംകൊണ്ട് കവര്‍ ചെയ്യുന്നത് ആദ്യമായിട്ടല്ല. എങ്കിലും മനസ്സില്‍ രൂപപ്പെട്ട മുറയ്ക്ക് ഒരു കവര്‍ ചെയ്തു തീര്‍ത്തപ്പോള്‍ രവിവര്‍മ്മത്തമ്പുരാന്‍ സര്‍ ഫോണില്‍ വിളിച്ചു. നോവല്‍ വായിക്കാതെ അതിലെ കഥാപാത്രമായ ചിലന്തിയെ കവറില്‍ ചിത്രീകരിച്ചതില്‍ അത്ഭുതപ്പെട്ടിട്ടായിരുന്നു അദ്ദേഹം വിളിച്ചത്. എന്റെ തോന്നലുകളും എഴുത്തുകാരന്റെ മനസ്സും ഒരുപോലെയാകുന്നത് ചില ഭാഗ്യനിമിഷങ്ങളിലാണെന്ന് ഞാന്‍ കരുതുന്നു. ഫോണിലൂടെയുള്ള ചില നന്ദിവാക്കുകള്‍ക്ക് സന്തോഷ ചിഹ്നങ്ങള്‍ക്ക് ഈ പുസ്തക കവര്‍ സമര്‍പ്പിക്കുന്നു.




Wednesday 26 February 2014

ഫേസ്ബുക്ക്‌

രമൊഴിയുടെ അന്നത്തെ പോസ്റ്റ്‌ ഇങ്ങനെയായിരുന്നു.


'തനിയെ
ഒരു മുഴുവൻ പകലും
നീന്തിക്കടന്നെൻ
ചാരുപടിമേൽ ഇളവേൽക്കുന്നു
നിലാവിന്റെ
പിടയരയന്നങ്ങൾ
ദൂരെ...
പ്രകാശവർഷങ്ങൾക്കപ്പുറം നിന്നു
നീ പാടുന്നു,
മഴപെയ്യുന്ന കടൽപോലെ.
ഇതാ...
എന്റെ കണംകാലിൽ
പോയ മഴക്കാലത്തിൻ
നൂപുരനാദാമൃതം
വസന്തസീമകളിൽ നിന്നു
നിന്നെ തൊട്ടെത്തിയ
ഒരു ചെറുകാറ്റ്‌
എന്റെ മുടിച്ചുരുളുകളിൽ
കിതപ്പാറ്റുന്നു.
ദൂരെ അപരിചിതമായ്‌
നീ ചിരിക്കുന്നു
മഴനൂലിൽ ചിറകുടക്കിയ
വെയിൽശലഭങ്ങൾ പോൽ
പ്രിയനേ ...
പ്രണയത്തിന്റെ പുനർജ്ജനി നൂഴുന്ന
രാവെളുപ്പുകൾ.
നോക്കൂ ....
നോവിന്റെ മഴപ്പായലിൽ
തിമിർക്കുന്ന
എന്റെ പ്രണയത്തിന്റെ
പച്ചക്കുതിരകൾ.'

ലൈക്കുകൾ ചറപറാന്നാണ്‌ പറന്നുവന്നത്‌. പോസ്റ്റ്‌ ഇട്ട്‌ പത്തു മിനിട്ടിനകം ലൈക്കുകളുടെ എണ്ണം 75 കടന്നു. കമന്റുകളും വെള്ളച്ചാട്ടം പോലെ പതിച്ചുകൊണ്ടിരുന്നു.

'വരമൊഴി യൂ ആർ ഗ്രേറ്റ്‌'.

'കൺഗ്രാറ്റ്സ്‌.'

'ഓ ഡിയർ, ഐ ലവ്‌ യൂ'.

'സുന്ദരി എനിക്ക്‌ നിന്നെയൊന്നുമ്മ വെയ്ക്കണം.'

'ഭാവനയുടെയും ഭാഷയുടെയും ലോകത്തെ കൊച്ചുറാണിക്ക്‌ തൊപ്പിയൂരി സലാം'.

'മലയാളത്തിന്‌ അഭിമാനിക്കാം. ഒരു നക്ഷത്രം ഉദിക്കുകയാണ്‌'.

ഇങ്ങനെ പോയി കമന്റുകൾ. കേളികൊട്ട്‌ ഗ്രൂപ്പിന്റെ അഡ്മിൻ ജി.നിധീഷ്‌ പെട്ടെന്ന് സുഹൃത്തും കവിയുമായ ഇടക്കുളങ്ങര ഗോപനെ മൊബൈലിലൂടൊന്ന് ചൊറിഞ്ഞു.

"ഗോപൻസാറേ, വണ്ടർഫുൾ. വരമൊഴിയുടെ ഇന്നത്തെ പോസ്റ്റ്‌ അത്യുഗ്രൻ. സാറൊക്കെ ഇനി എഴുത്ത്‌ നിർത്തുവാ നല്ലത്‌."

"ഓ അത്രയ്ക്കൊക്കെ കാണുമോ? എന്തായാലും ഞാൻ നോക്കട്ടെ."

ഗോപൻ ഓഫീസ്‌ പണിയുടെ തിരക്കിൽ നിന്നും മൊബൈലിലേക്ക്‌ എടുത്തൊരു ചാട്ടം വെച്ചുകൊടുത്തു. നേരേ ചെന്നുവീണത്‌ ഫേസ്ബുക്കിലെ പച്ചപ്പേറിയൊരു താഴ്‌വരയിൽ. അപ്പോഴേക്കും അടുത്ത കുറിമാനം ഇങ്ങനെ വീണുകഴിഞ്ഞിരുന്നു.

 
'അതിരാവിലെ തന്നെ, എന്നുവെച്ചാൽ ഒരാറാറരയ്ക്ക്‌ ഉണർന്നെഴുന്നേറ്റു. മുഖം കഴുകി, പല്ലുതേപ്പും കുളിതേവാരങ്ങളുമൊക്കെക്കഴിഞ്ഞു നിലക്കണ്ണാടിയുടെ മുമ്പിൽ ചെന്നുനിന്നു മുടി ചീകി. കറുകറുത്തു തഴച്ചു തിങ്ങിയ കൂന്തളം മുട്ടുമറച്ചും നിലത്തുകിടന്നിഴയുകയായിരുന്നു. ഇടതുകവിളിലെ മറുകിനു ഇന്നു കൂടുതൽ ഭംഗിയുണ്ടല്ലോ എന്നെനിക്ക്‌ വെറുതെ തോന്നി. വലതുകവിളിലെ നുണക്കുഴി എന്നെ നോക്കി നാണിച്ചു. പവിഴനിറത്തിലുള്ള ചുരിദാർ ആണ്‌ ഇട്ടിരിക്കുന്നത്‌. ഇത്‌ അച്ഛൻ ജൂണിൽ അവധിക്കു വന്നപ്പോൾ കൊണ്ടുവന്നതാണ്‌. പവിഴം എനിക്ക്‌ വളരെ ഇഷ്ടമാണ്‌. സ്വപ്നത്തിനും പ്രണയത്തിനും നിറം അതാണല്ലോ. പൂത്തുലഞ്ഞു നിന്ന മാറിടങ്ങളിൽ കണ്ണുടക്കിയപ്പോൾ ലജ്ജ വന്നെന്നെയൊന്നു നുള്ളി. സുഖനൊമ്പരത്തോടെ ഞാൻ ഉമ്മറത്തേക്കോടി. അവിടെ അയയിൽ തോരാനിട്ടിരുന്ന ജീവിതമെടുത്തൊന്നു കുടഞ്ഞു. പറ്റിപ്പിടിച്ചു നിന്നിരുന്ന പൊടിയൊക്കെ പോയെന്നുറപ്പാക്കി അതെടുത്ത്‌ തോളിലേക്കിട്ടു. അതോടെ ഞാൻ ചിരഞ്ജീവിയായി.'

നിധീഷും ഗോപനും ഇടയ്ക്ക്‌ ചർച്ച ചെയ്യാറുണ്ട്‌. ജീവിതസങ്കീർണ്ണതകളെ കയ്യിലെടുത്തു ഞെക്കിപ്പീച്ചി അപ്പൂപ്പൻതാടി പോലെ ഊതി വിടുന്ന വരമൊഴിയുടെ പോസ്റ്റുകളെക്കുറിച്ച്‌..... ഭാവനയുടെ അസാധാരണതകളെ ആകാശത്തേക്കെറിഞ്ഞ്‌ അമ്മാനം കളിക്കുന്ന അവളുടെ തന്റേടത്തെക്കുറിച്ച്‌.... അവർക്ക്‌ പക്ഷെ, സംശയങ്ങൾ കുറെയുണ്ട്‌. സിനിമാതാരം രമ്യാനമ്പീശന്റെ ചിത്രമാണ്‌ പ്രൊഫൈൽ പിക്ചർ. ആൾ മറഞ്ഞിരിക്കാൻ ഇഷ്ടപ്പെടുന്നുവെന്നർത്ഥം. മേൽവിലാസം പൂർണ്ണമല്ല. പത്തനംതിട്ട ജില്ല എന്നൊരു കൊട്ടത്താപ്പു മാത്രം. വയസ്‌ 15, പഠിക്കുന്നത്‌ പത്താംക്ലാസ്സിൽ എന്നൊക്കെ പറയുന്നുണ്ടെങ്കിലും സ്കൂളിന്റെ പേരില്ല. സെക്സ്‌; ഫീമെയിൽ എന്നു ചേർത്തത്‌ കൊണ്ട്‌ പെണ്ണായിക്കൊള്ളണമെന്നില്ല. വ്യാജന്മാരുടെ ഫാഷൻ പരേഡാണ്‌ ഫേസ്ബുക്കിലപ്പാടെ. സ്ത്രീകളുടെ പേരിലാണോ സൂക്ഷിക്കുക തന്നെ വേണം. ഞരമ്പുരോഗികളായ ഒരുപാട്‌ ആണുങ്ങൾ പെണ്ണുടലുകളുമായുള്ള സങ്കൽപ്പ സംയോഗങ്ങളിൽ അഭിരമിക്കാനുള്ള കൊതിമൂത്ത്‌ ഫേസ്ബുക്കിൽ പെണ്ണവതാരം നടത്താറുണ്ട്‌. ചിലരതിൽ രതിസുഖത്തിനപ്പുറമുള്ളൊരു പ്രായോഗികതയാണ്‌ നോക്കാറ്‌ - കൂടുതൽ ലൈക്കും കമന്റുമൊക്കെ കിട്ടാനൊരു കുറുക്കുവഴി. ഇനി മൂന്നാമതൊരു കൂട്ടരുണ്ട്‌. മറ്റുള്ളവരെ പറ്റിക്കുന്നതിൽ രസം കണ്ടെത്തുന്നവർ. യഥാർത്ഥത്തിൽ സ്ത്രീ തന്നെയാണെങ്കിലും പൂവാലശല്യം ഭയന്ന് പർദ്ദയിട്ടിരിക്കുന്നവരാണ്‌ അടുത്ത കൂട്ടർ.

നിധീഷിന്റെ മൊബൈലിൽ കുതിരക്കുളമ്പടിയുയർന്നു. ഗോപനാണ്‌.

"നിധീഷേ നീ പറഞ്ഞത്‌ ശരിയാ. ഇന്നത്തെ പോസ്റ്റ്‌ പതിവുപോലല്ല. വായിച്ചിട്ട്‌ ആളൊരു കേമി തന്നെ. പക്ഷെ, കേറി കമന്റിട്ട്‌ മണ്ടത്തരം പറ്റിയാലോ. വല്ല എഞ്ചിനിയറിംഗ്‌ കോളേജ്‌ പിള്ളേരും നേരമ്പോക്കിനു ക്രിയേറ്റ്‌ ചെയ്ത ഐഡിയാവാം. ഇട്ടേക്കുന്ന സാധനം വേറേ വല്ലോരടേം നെഞ്ചത്തൂന്ന് പൊക്കിയതുമാവാം. ഫേസ്ബുക്കിനെ തീരെ വിശ്വസിക്കാൻ വയ്യ. എന്നാലും ഇതങ്ങനെ വിട്ടുകളഞ്ഞാൽ ശരിയാവില്ലല്ലോ. ഇന്നാളിത്തന്നെ പത്മിനിസുന്ദർ എന്ന ഐഡിയുടെ പിന്നാലെ പോയപ്പോൾ നമ്മൾ കണ്ടതല്ലേ കക്ഷിയുടെ ഒരു വെപ്രാളം. പ്രൊഫൈൽ പടം മാറ്റുന്നു. പ്രതികരിക്കാതെ മാറുന്നു. എന്തെല്ലാം അഭ്യാസമായിരുന്നു. ഇത്തവണ അങ്ങനെ വിട്ടാൽ പറ്റില്ല. നീ സൈബർ സെല്ലിലല്ല്യോ. ചുമ്മാതൊന്ന് തപ്പ്‌. ഒറിജിനൽ കക്ഷിയെ കണ്ടുപിടിക്കാം."

നിധീഷിലെ സിവിൽ പോലീസ്‌ ഓഫീസർ ചാടിയെണീറ്റ്‌ സല്യൂട്ട്‌ ചെയ്തു.

"ഏറ്റു സാറേ. ഒരു രണ്ടാഴ്ച എനിക്കു താ." എന്ന് അപ്പോൾ പറഞ്ഞെങ്കിലും പിന്നീടങ്ങു മറന്നു.

കേളികൊട്ട്‌ ഗ്രൂപ്പിൽ എന്നെക്കൂടി ചേർക്കാമോ എന്നു ചോദിച്ച്‌ പിന്നൊരു ദിവസം അവിചാരിതമായി വരമൊഴിയുടെ മെസേജ്‌ നിധീഷിനു ലഭിച്ചു.

"പിന്നെന്താ, ദാ ഒരു പത്തുമിനിട്ട്‌." - നിധീഷ്‌ മറുമെസേജ്‌ കൊടുത്തു. മറുമെസേജ്‌ ഒരു കവിതയായിരുന്നു.

'നനയ്ക്കാൻ വേണ്ടി ഉടുപ്പെടുത്തു കുടഞ്ഞപ്പോൾ അതാ പോക്കറ്റിലൊരു ഉമ്മ കിടന്നു ചിരിക്കുന്നു. എന്താ അതങ്ങ്‌ തന്നേക്കട്ടെ?'

'പിന്നേ!! അനാഥമായത്‌ സ്വീകരിക്കാൻ ഞാനെന്താ ഇവിടെ വിളിയും പറച്ചിലുമില്ലാതെ കുത്തിയിരിക്കുകയാണോ?'

'എങ്കിൽ വേണ്ട ഞാനിവിടെ കുടുക്കയിലിട്ടു വെച്ചേക്കാം.'

'ങാ വെച്ചോ വെച്ചോ, എന്നിട്ട്‌ നിറയുമ്പോൾ പൊട്ടിക്കാം. കാവിലെ ഉത്സവത്തിന്‌ കൺമഷിയും റിബണും കരിവളയും വാങ്ങാം.'

'അയ്യോ അതു പറ്റില്ല.'

'എന്തുകൊണ്ട്‌? അതിൽ മുള്ളുണ്ടോ?'

'ഇല്ല.'

'പിന്നെന്താ, അതിനു കൊമ്പുണ്ടോ?'

'അതുമില്ല.'

'പിന്നെ ?'

'അതിനുള്ളിൽ എന്റെ മനസ്സുണ്ട്‌. ചിന്തിക്കടക്കാരന്‌ കൊടുത്തുകളയാൻ പറ്റില്ല.'

നിധീഷിന്‌ അത്ഭുതമായി. ഇത്‌ പതിനഞ്ച്‌ വയസുള്ള ഒരു കുട്ടിയുടെ ഭാഷയല്ലെന്നുറപ്പ്‌. ഒരു പക്ഷെ മുതിർന്ന പെണ്ണുതന്നെയാവാം. എന്നാലും എന്തോ ഒരു കണ്ണുകടി. ഒരുപക്ഷെ, പ്രണയം നിഷേധിക്കപ്പെട്ട ആരെങ്കിലുമാവുമോ? നിധീഷിന്റെ ഉള്ളിൽ ഒളിഞ്ഞിരുന്നൊരു കാമുകൻ അറിയാതെ ഫണമുയർത്തി. എന്തായാലും ഒന്നെറിയുക തന്നെ. കേറിയൊന്നു മുട്ടിയാലോ? അയാളിലെ ബ്ലോഗ്‌ എഡിറ്ററിലേക്ക്‌ പോലീസുകാരൻ കൂടുമാറിക്കയറി. കാക്കിയുടെ കൗശലത്തിൽ ഇങ്ങെനെയൊരു മറുപടി പിറന്നു.

'കവിത കൊള്ളാം. കാമിനിയെ ഇഷ്ടമായി.'

മറുപടി ഇങ്ങനെയായിരുന്നു.

പ്രാണനോടുമൊരുനാൾ ഭവൽപദം
കാണുവാൻ ചിരമഹോ! കൊതിച്ചു ഞാൻ
കേണുവാണിവിടെ, യേകുമർഥിയാം
പ്രാണിതൻ പ്രിയമൊരിക്കലീശ്വരൻ.

നളിനിയാണല്ലോ കാച്ചിയിരിക്കുന്നത്‌. നിധീഷിനു ഭയമായി. ദൈവമേ സംഗതി കൈവിട്ടുപോകുകയാണോ? വേണ്ട, മറുപടി അയയ്ക്കുന്നില്ല.

ഭാര്യയും മക്കളുമായി സ്വസ്ഥമായി ജീവിച്ചുവരികയാണ്‌. ഫേസ്ബുക്കിൽ ചുമ്മാ സമയം കളയുന്നു എന്ന പരാതിക്കാരി കൂടിയാണ്‌ ഭാര്യ. 'പച്ചക്കറി തീർന്നു' എന്നോ 'പലചരക്ക്‌ തീരാറായി' എന്നോ ഒക്കെ പറഞ്ഞ്‌ അവൾ വരുമ്പോൾ ഓടിച്ചുവിടുകയാണ്‌ പതിവ്‌. 'വേണേ നീ പോയി മേടിക്ക്‌. ഞാനിവിടെ മലയാളസാഹിത്യത്തിന്റെ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണ്‌' എന്നൊക്കെ പറയാറുണ്ടെന്നു കരുതി ഈ പ്രായത്തിൽ നളിനീം ദിവാകരനും കളിക്കാനൊന്നും വയ്യ.
 

ഭാര്യയോട്‌ നേരിട്ടാണ്‌ ഒരു ദിവസം ഗോപൻ പറഞ്ഞത്‌.

"ഭാഗ്യേ, നീ ഇവനൊരു ബ്രേക്കിടണം. ഇല്ലെങ്കിൽ വായനയും അലോചനയുമൊന്നുമില്ലാതെ നശിച്ചുപോകും. ഫേസ്ബുക്കിലെഴുതിയതുകൊണ്ടു മാത്രം ആർക്കും വലുതാവാനൊന്നും പറ്റില്ല.

അപ്പോൾ ഭാഗ്യയും ബലമായൊന്നു ചീറൂം.

"അതെന്റെ സാറേ ഈ പുള്ളി കേക്കണ്ടേ, ഞാൻ പറയാത്തതിന്റെ കുഴപ്പമാണോ? ഒള്ള അക്ഷരത്തെറ്റെല്ലാം വെച്ച്‌ ഫേസ്ബുക്കിൽ കഥയെഴുതിയാൽ എന്നെങ്കിലും രക്ഷപ്പെടുമോ? വീട്ടുകാര്യങ്ങളേതെങ്കിലും വഴിക്ക്‌ പോട്ടേന്ന് വിചാരിക്കാം. സ്വയം ഒരു പ്രയോജനം വേണമല്ലോ?"

"അതു മത്രോമല്ല. ഇപ്പം മദ്യവും മയക്കുമരുന്നുമൊന്നുമല്ല, ചെറുപ്പക്കാരുടെ ഏറ്റവും വലിയ അഡിക്ഷൻ ഫേസ്ബുക്കാ. പിടികൂടിയാ കൊണ്ടേ പോകൂ എന്നതാ അവസ്ഥ. ഇവന്റേം പോക്ക്‌ ആ വഴിക്കാ."

അങ്ങനെ നോക്കിയിരിക്കുമ്പോൾ വരമൊഴി തട്ടിവിട്ട ആശാൻ കഷ്ണം ദാണ്ട കിടക്കുന്നു, ചിന്താവിഷ്ടന്റെ പോസ്റ്റ്‌ ആയി പദ്യകേളിയിൽ.

'എന്റമ്മേ ഫേക്കുകളുടെ ഒരു ധൈര്യമേ'. നിധീഷ്‌ എഴുന്നേറ്റ്‌ തലയ്ക്കടിച്ചു.

വൈകിട്ട്‌ ഗോപന്റെ വിളിവന്നു.

'എന്തായെടാ നിന്റെ അന്വേഷണം? പ്രതിയെ കണ്ടുകിട്ടിയോ?'

"എന്റെ സാറേ എന്നെകൊണ്ടൊന്നും വയ്യ. തപ്പിച്ചെല്ലുമ്പോൾ കേറി തലേലിരുന്നാലോ?" എന്നു പറഞ്ഞെങ്കിലും ഏതാനും ദിവസങ്ങളിലെ ചാറ്റിംഗിലൂടെ നിധീഷിന്റെ മനസ്സിൽ വരമൊഴി ഒരു അടുപ്പത്തിന്റെ അസ്ഥിവാരം എടുത്തിരുന്നു.

"പോടാ അവിടുന്ന്. അതൊന്നുമില്ല. നീയൊരു പോലീസുകാരനല്ലേ. ഏതെങ്കിലും കേസന്വേഷണത്തിന്റെ കാര്യം പറഞ്ഞ്‌ രക്ഷപ്പെടരുതോ?"

"ശരി എങ്കിൽ ഒരാഴ്ച സമയം താ. നമുക്ക്‌ കക്ഷിയെ കയ്യോടെ പൊക്കാം."

"ഫേസ്ബുക്കിലും മറ്റും ഫേക്ക്‌ ഐഡിയിൽ കയറി സൗഹൃദങ്ങളുണ്ടാക്കി ചെറുപ്പക്കാരെ ഭീകരപ്രവർത്തനത്തിലേക്ക്‌ നയിക്കുന്ന ഗ്രൂപ്പുകളുണ്ടെന്ന് കെട്ടിട്ടുണ്ട്‌. അന്വേഷണം ആ വഴിക്കു നീങ്ങിയെന്നും വരാം. സംഗതി കേറി മൂത്ത്‌ നിനക്ക്‌ വല്ല ഗുഡ്‌ സർവ്വീസ്‌ എൻട്രിയോ റിവാർഡോ ഒക്കെ കിട്ടിയാൽ എനിക്ക്‌ ചെലവു ചെയ്തേക്കണം. പറഞ്ഞേക്കാം."

വിവരശേഖരണത്തിന്‌ ഒരാഴ്ച വേണ്ടിവന്നില്ല. പത്തനംതിട്ട, കോട്ടയം സൈബർ സെല്ലുകളിലെ ഒന്നുരണ്ടു കൂട്ടുകാരുടെ സഹായത്തോടെ മൂന്നുദിവസം കൊണ്ട്‌ ജോലി പൂർത്തിയാക്കി. കിട്ടിയ വിവരങ്ങൾ വെച്ച്‌ നിധീഷ്‌ ഒരു വഴിപ്പടം വരച്ചുണ്ടാക്കി. തൊട്ടടുത്ത ശനിയാഴ്ചയാണ്‌ യാത്ര തിരിച്ചത്‌. ഗോപനെയും കൂടെകൂട്ടി. രാവിലെ 11 മണിയായിക്കാണും, പത്തനംതിട്ട സന്തോഷ്‌മുക്കിൽ ബസ്സിറങ്ങിയപ്പോൾ. അവിടെ കുറേനേരം കാത്തുനിന്നെങ്കിലും ഓട്ടോ കിട്ടാതെ വന്നതിനാൽ രണ്ടുപേരും കൂടി കാലുകളെ നടക്കാൻ വിട്ടിട്ട്‌ കൈയ്യുംവീശി കൂടെച്ചെന്നു. നല്ല ചൂടുണ്ടായിരുന്നു. എങ്കിലും റോഡിനിരുവശത്തും ആവശ്യത്തിനു തണലുമായി ഒട്ടേറെ മരങ്ങൾ നിന്നിരുന്നതുകൊണ്ട്‌ വെയിലിന്റെ കാഠിന്യം അറിഞ്ഞില്ല. ചന്ദ്രയാൻ സംഘത്തിലെ പത്തനംതിട്ട സാന്നിധ്യം ഡോ.ടി.കെ.അലക്സിന്റെയും കണ്ണുഡോക്ടർ ഡോ.എം.ഐ.ജോണിന്റെയും വീടുകൾ പിന്നിട്ട്‌ കറുത്ത്‌ പൊട്ടിയ വഴികൾ മുന്നോട്ട്‌ വളഞ്ഞു തിരിഞ്ഞു നടന്നുപോയി. പുത്തൻപീടിക എം.എസ്‌.സി.എൽ.പി.സ്കൂളിലെ ക്ലാസ്‌ മുറിയിൽ നിന്നിറങ്ങി വന്നൊരു കുസൃതിക്കാറ്റ്‌ കൈയ്യിൽ പിടിച്ചുകൊണ്ട്‌ ചോദിച്ചു.

"കണ്ടു പരിചയമില്ലല്ലോ. എന്താ ഇതുവഴിയൊക്കെ?"

കാറ്റിന്റെ കുശലം കേട്ടപ്പോഴാണ്‌ നടപ്പിനിടയിൽ ഒരൊറ്റവാഹനവും - ഇരുചക്രമോ നാലുചക്രമോ - എതിരെ വന്നില്ലല്ലോ എന്നോർത്തത്‌.  നാലോ അഞ്ചോ ബംഗാളി തൊഴിലാളികൾ ഇടയ്ക്കെപ്പോഴോ മറികടന്നു. സെന്റ്‌ തോമസ്‌ മലങ്കര കത്തോലിക്കാ പള്ളിയിൽ നിന്ന് ഇറങ്ങിവന്ന സ്കോർപ്പിയോക്കാരനെ കൈകാണിച്ചു നിർത്തേണ്ടിവന്നു, വഴിയൊന്നു ചോദിക്കാൻ. കടലാസിലെ പടം വഴിയിൽ കണ്ടെത്തണമല്ലോ.

"അതേ, നിങ്ങളീപ്പറയുന്ന മേൽവിലാസത്തിൽ എഴുത്തുകാരൊന്നും ഉള്ളതായി എനിക്കറിയില്ല. പിന്നെ കൃത്യമായി അറിയണേങ്കി, ദോ, ഇല്ല കടേ ചോദിക്ക്‌."

പള്ളിയുടെ കുരിശടിയോടു ചേർന്ന ചെറിയ മാടക്കടയിലേക്കാണയാൾ ചൂണ്ടിയത്‌. ഗോപൻ പറഞ്ഞു.

"കുറേ നേരമായല്ലോ നടക്കാൻ തൊടങ്ങീട്ട്‌. ദാഹം സഹിക്കുന്നില്ല. ഒരു കാര്യം ചെയ്‌. നമുക്കാ കടേലൊന്നു കേറാം. ഒരു ബോഞ്ചീം കുടിക്കാം, വഴീം ചോദിക്കാം."

"ഓ ഇവിടെങ്ങും ഈ പറേന്ന പോലൊരു എഴുത്തുകാരിയൊന്നും ഇല്ല."

"എഴുത്തുകാരനോ?"

"ഓ" കടക്കാരൻ മുഖം കൂർപ്പിച്ചുകാണിച്ചു.

"പക്ഷെ അതു ശരിയാവില്ലല്ലോ. ഫേസ്ബുക്കിൽ എല്ലാ ദിവസവും അവരുടെ കവിത വരുന്നുണ്ട്‌."

"ഫേസ്ബുക്കോ, എന്തു കുന്ത്രാണ്ടമാ അത്‌ ?" കടക്കാരൻ പത്തെഴുപത്‌ വയസ്സുള്ളയാളായിരുന്നു.

"അപ്പാപ്പാ, അതീ ഇന്റർനെറ്റിൽ, അല്ലേ വേണ്ട കമ്പ്യൂട്ടറിൽ .... വരുന്ന ഒരു മാസികയാ."

"നിങ്ങളെവിടുന്ന് വരുവാ."

"കരുനാഗപ്പള്ളി."

"എന്ത്വാ ഇത്ര വലിയ അത്യാവശ്യം. ഒരു കവിതയെഴുത്തുകാരിയെ കാണാൻ."

"അതേ ഞങ്ങളു സർക്കാരിന്റെ പ്രതിനിധികളാ. അവർക്കൊരു അവാർഡുണ്ട്‌. എഴുത്തച്ഛൻ പുരസ്കാരം. അതൊന്നു കൊടുക്കാനാ."

"ഓ അതു ശരി. അത്രയ്ക്കൊക്കെ വലിയ ആളുകള്‌ ഈ ഭാഗത്തുണ്ടോ, എന്റെ മാതാവേ."

"പിന്നേ! ഒരു പുണ്യവാളനും സ്വന്തം നാട്ടിൽ ആദരിക്കപ്പെടുന്നില്ല, എന്നല്ലേ അപ്പാപ്പാ ചൊല്ല്."

"ഇപ്പം ഏതാണ്ട്‌ ഒരു ഐഡിയ കിട്ടി. ഈ വഴി നേരേ പടിഞ്ഞാട്ട്‌ ചെല്ലുമ്പം ഓർത്തുഡോക്സുകാരുടെ ഒരു പള്ളിയോണ്ട്‌. അതിന്റെ നേരേ എതിർവശത്ത്‌ എ.ജി.റ്റി ഓഡിറ്റോറിയം. അതിന്റെ സൈഡ്‌ ചേർന്ന് ഒരു ഇടവഴിയുണ്ട്‌. അത്‌ ചെന്നെറങ്ങുന്നത്‌ ഒരു പാടത്തോട്ടാ. കൃഷിയൊന്നുമില്ല. തരിശാ. അതിന്റെ വരമ്പേക്കൂടെ കൊറച്ചു നടക്കുമ്പം ഒരു റബ്ബറുതോട്ടത്തി ചെന്നു കേറും. അതിന്റെ മൂലയ്ക്ക്‌ ഒരു കൊച്ചു വീടൊണ്ട്‌. ഓടിട്ടത്‌. തീരെച്ചെറിയ വീടാ കേട്ടോ. തേച്ചിട്ടൊന്നുമില്ല. കമ്പ്യൂട്ടറൊള്ള വീടാന്നൊന്നും കണ്ടാ പറേത്തില്ല. എന്നാലും അങ്ങ്‌ കേറിച്ചെന്നേക്കണം. അവിടുത്ത ചെക്കൻ എൻജിനിയറിംഗിനു ചേർന്നപ്പം വാങ്ങിച്ച കംപ്യൂട്ടറാ. പക്ഷെ എന്തോ ചെയ്യാം. ഒരു അപകടം പറ്റി അവനങ്ങ്‌ ചത്തുപോയി. പാവം ബൈക്കോടിക്കുവാരുന്നു. ഒരു ടിപ്പറുകാരൻ കൊണ്ടങ്ങ്‌ ചാർത്തിക്കൊടുത്തു. പുറകിലിരുന്ന തന്തേം സ്പോട്ടിവെച്ചു തീർന്നു. ഇപ്പം ഒരു വയ്യാത്ത കൊച്ചും അതിന്റെ തള്ളേം കൂടാ അവിടെ താമസം. പക്ഷെ, അവിടെ കവിതയെഴുതുന്ന ആരുമൊള്ളതായിട്ട്‌ എനിക്കറിയത്തില്ല. ഇനി നിങ്ങളു ചെന്നന്വേഷിച്ചു നോക്ക്‌. അങ്ങനെ വല്ലോരും ഒണ്ടോന്ന്."

വിവരണം അങ്ങനെ ഒഴുകിപ്പരന്നു കൊണ്ടിരുന്നപ്പോൾ നിധീഷിന്റെ കണ്ണിലൂടെയും ചെവിയിലൂടെയും നിരാശയുടെ കട്ടിയേറിയ കാറ്റ്‌ ആഞ്ഞുവീശാൻ തുടങ്ങി.

"വീട്‌ അതൊന്നുമാകാൻ വഴിയില്ല. പുറത്തെവിടെയോ ജോലി ചെയ്യുന്ന അച്ഛനെക്കുറിച്ചല്ലേ ഈയിടെക്കൂടി എഴുതിയത്‌. തിരിച്ചുപോയാലോ?"

"നീ പോടാ. എന്തായാലും ഇവിടെ വരെ വന്നതല്ലേ. നമുക്കൊന്നു പോയി നോക്കാം."

"എന്നാ ശരി."

കടക്കാരൻ പറഞ്ഞുകൊടുത്ത അടയാളങ്ങളുടെ കൈപിടിച്ച്‌ രണ്ടുപേരും കൂടി തേയ്ക്കാത്തൊരു കുഞ്ഞുവീടിന്റെ മുന്നിലെത്തി. മുറ്റത്തേക്ക്‌ കയറിയപ്പോൾ നീലയും വെള്ളയും കളങ്ങളുള്ള കൈലിയും ചുവന്ന ബ്ലൗസും ധരിച്ച്‌ തോളിലൊരു ഈരേഴയൻ തോർത്തുമിട്ട സ്ത്രീ അയക്കോലേൽ നനച്ച തുണി വിരിച്ചുകൊണ്ട്‌ നിൽപ്പുണ്ടായിരുന്നു. അമ്പതുവയസ്സ്‌ കടന്നിട്ടുണ്ടാവും. ജീവിതക്ലേശങ്ങൾ അവരുടെ ആകാശത്തിൽ അമിതവാർദ്ധക്യം ചമയ്ക്കുന്നുണ്ടെന്ന് തോന്നുന്നു. അതിശയമോ ഭയമോ എന്താണ്‌ അവരുടെ മുഖത്ത്‌ പിറന്ന ഭാവമെന്ന് പെട്ടെന്ന് തരംതിരിച്ചെടുക്കാൻ കഴിഞ്ഞില്ല. നനഞ്ഞ ഒരു തരം നിർവ്വികാരതയുമാകാം.

"ആരാ? എവിടുന്നാ?"

അവർ രണ്ടുപേരുടെയും മുഖത്തേക്ക്‌ മാറിമാറി നോക്കിക്കൊണ്ടാണ്‌ ചോദിച്ചത്‌.

"ഞങ്ങളു കൊറച്ചു ദൂരേന്നാ. ഈ കവിതയൊക്കെ എഴുതുന്ന വരമൊഴിയുടെ വീടാണോ ഇത്‌?"

"അതുതന്നെ എന്ത്വാ?" അവരുടെ മുഖത്തിപ്പോൾ ആറ്റിക്കുറുക്കിയൊരു ആകാംക്ഷ ഉദിച്ചിട്ടുണ്ട്‌.
"ആളിവിടുണ്ടോ?"

"പിന്നേ അകത്തു കെടപ്പൊണ്ട്‌. ഒറങ്ങുവാന്ന് തോന്നുന്നു. നിങ്ങളൊരു കാര്യം ചെയ്യ്‌. ഇവിടെ നിയ്ക്ക്‌. ഞാൻ സ്റ്റൂൾ എടുത്തോണ്ടു വരാം. അകത്ത്‌ നിങ്ങളെപ്പോലുള്ളവരെയൊന്നും ഇരുത്താനുള്ള സൗകര്യമില്ല."

അവർ വേഗം അകത്തേക്ക്‌ കയറിപ്പോയി. രണ്ടുകയ്യിലുമായി ഓരോ തടിസ്റ്റൂളും എടുത്ത്‌ വെളിയിലേക്കു വന്നു. രണ്ടുപേരും ഇരുന്നപ്പോൾ 'ഞാനിപ്പവരാമേ' എന്നു പറഞ്ഞ്‌ വീണ്ടും ഉള്ളിലേക്കു പോയി.

റബ്ബറുതോട്ടം വളരെ വിശാലമാണ്‌. ഒരു നാലഞ്ചേക്കറെങ്കിലും കാണും. മുമ്പിലെ പാടത്തു വളർന്നു നിൽക്കുന്ന പച്ചപുല്ലിന്റെ സമൃദ്ധി. രണ്ടുപശുക്കൾ അവിടെ പുല്ലുമേയുന്നുണ്ട്‌. വെളുവെളുത്തൊരു കൊക്ക്‌ വരമ്പത്തെ പർണ്ണാശ്രമത്തിൽ ഒറ്റക്കാലിൽ തപസ്സു ചെയ്യുന്നു. കറുകറുത്തൊരു കാക്ക ഒരു പശുവിന്റെ പുറത്തുവന്നിരുന്ന് ആർത്തിയോടെ കൊത്തിത്തിന്നുന്നു. പശുവാകട്ടെ ചെവിയും വാലുമെല്ലാം കഴിവിന്റെ പരമാവധി ആട്ടുന്നുണ്ട്‌. കാക്കയ്ക്കുണ്ടോ പശുവിനെ വകവെപ്പ്‌. നീ നിന്റെ പാട്ടിനു പോ എന്ന മട്ടിലാണ്‌ അതിന്റെ ഇരിപ്പും കൊത്തുമൊക്കെ. അഞ്ച്‌ മിനിറ്റായിക്കാണില്ല, കൈലിക്കാരി ഓരോ കൈയ്യിലായി ചില്ലുഗ്ലാസിൽ സംഭാരവുമായി വന്നു. പച്ചമുളകും ഇഞ്ചിനീരുമൊക്കെയിട്ട നല്ല ഉശിരൻ മോരുവെള്ളം തൊണ്ട പൊള്ളിച്ചിറങ്ങിക്കൊണ്ടിരിക്കുമ്പോൾ തൊട്ടുകൂട്ടാൻ കൈലിക്കാരിയുടെ കഥാകഥനവുമുണ്ടായി.

"പശു രണ്ടും എന്റേതാ. പക്ഷെ ഇപ്പോൾ അടുക്കളേൽ തുള്ളിപ്പാലില്ല. അല്ല, ഞാൻ മിച്ചം വച്ചേക്കാറില്ലെന്നതാണ്‌ പരമാർത്ഥം. കറക്കുന്നത്‌ തൂത്തങ്ങുകൊടുക്കും. രാവിലേം വൈകിട്ടും മോക്ക്‌ ഓരോ ഗ്ലാസ്‌ കുടിക്കാൻ കൊടുക്കും. പേരിനൊരു ഗ്ലാസ്‌ ഒറയൊഴിക്കും. അത്രതന്നെ. ഞാൻ പോലും കുടിക്കാനെടുക്കത്തില്ല. എന്നാലേ ഒത്തുവരൂ സാറന്മാരേ. പശുക്കറവ കഴിഞ്ഞ്‌ ടാപ്പിങ്ങിനു പോകും. ഈ തോട്ടത്തിൽ പത്തമ്പതു മരം എനിക്കു തന്നിട്ടുണ്ട്‌. പാലെടുത്ത്‌ മൊതലാളിയുടെ വീട്ടീക്കൊണ്ടു കൊടുക്കണം. അവരു വലിയ കരുണയൊള്ളോരായതുകൊണ്ട്‌ എന്റെ സമയത്തിനു ഞാനങ്ങു ചെയ്യും. അതിരാവിലെയൊന്നും എന്നെക്കൊണ്ട്‌ പറ്റത്തില്ല. പശൂമ്പാലും ഓരോരോ വീടുകളിൽ കൊണ്ടുപോയിക്കൊടുക്കുവാ. മോക്കു വയ്യാത്തതിനാൽ രാവിലെ വളരെ നേരത്തെ അവക്കു കാപ്പി കൊടുക്കും. വീടുപൂട്ടിയിട്ടിട്ടാ വെളീപ്പോകുന്നേ. എല്ലാം കഴിഞ്ഞ്‌ വന്ന് ഊണുകഴിച്ചൊന്നു നടുചായ്ക്കാൻ തുടങ്ങുമ്പഴാ അവളു പറയുക. അമ്മേ എനിക്കൊരു കവിത തോന്നുന്നു. ഫേസ്ബുക്കൊന്നു തുറക്കാമോ എന്ന്. മോൻ എൻജിനീയറിംഗിനു കടമ്മനിട്ടെ ചേർന്നപ്പം ലോണെടുത്തു മേടിച്ച കംപ്യൂട്ടറാ. അവനും അച്ഛനും കൂടി ഞങ്ങളെ തനിച്ചാക്കിയങ്ങു പോയേപ്പിന്നെ കംപ്യൂട്ടറിന്റെ ഉപയോഗം ഇപ്പോൾ ഇതാ. എന്തൊരു ഗുരുത്തമാന്നു തോന്നും ചിലപ്പോൾ. അവൻ തല്ലിയടിച്ചാ എന്നെ പഠിപ്പിച്ചേ. ജോലിയൊക്കെ കിട്ടി അമേരിക്കേ വല്യ എൻജിനീയറായിട്ട്‌ പോകുമ്പം അമ്മയ്ക്ക്‌ ഇമെയിലയയ്ക്കും. അതു വായിക്കണേൽ ഇപ്പഴേ പഠിച്ചോണം എന്നു പറഞ്ഞ്‌ ആറുമാസം കൊണ്ടാ പഠിപ്പിച്ചത്‌. ഈമെയിലിൽ ഒരു ടെസ്റ്റ്‌ അയപ്പിച്ചിട്ട്‌ ഇറങ്ങിപ്പോയ ഒരു പോക്കാ. കൂട്ടുകാരന്റെ വീട്ടിപ്പോയി കൊറച്ച്‌ നോട്സ്‌ എങ്ങാണ്ടും വാങ്ങിച്ചോണ്ട്‌ തിരിച്ചു വരുമ്പം വഴീന്ന് അച്ഛനും കൂടെ കേറുവാരുന്നു.... പറഞ്ഞിട്ടെന്തോ ചെയ്യാനാ, എനിക്ക്‌ യോഗമില്ലാതെ പോയി.

ആ വിഷയത്തിലേക്ക്‌ കൂടുതൽ കടന്നുപോകുന്നതൊഴിവാക്കാനും ആശ്വസിപ്പിക്കാനുമൊക്കെ യായിട്ടാവാം ഗോപൻ പെട്ടെന്നു പറഞ്ഞു.

"അതു വിധിയെന്നു വിചാരിക്കുക. പക്ഷേ, ഇതുപോലെ മനോഹരമായി കവിതയെഴുതുന്ന മകളുണ്ടെങ്കിൽ അമ്മയ്ക്ക്‌ പിന്നെ എന്തു വിഷമിക്കാനാ. അവളുടെ രാശി തെളിഞ്ഞു വരുവാ. അമ്മ നോക്കിക്കോ. മോളൊരു പതിനെട്ടു വയസ്സാകുമ്പോഴേക്കും സുഗതകുമാരിയൊക്കെ മാറിനിക്കും. കാവ്യകേളിയിൽ ഇപ്പോൾ ഏറ്റവുമധികം ലൈക്ക്‌ കിട്ടുന്നത്‌ വരമൊഴിയുടെ കവിതകൾക്കാ.

"ങാ. അതൊക്കെയെനിക്കറിയാം."

"മോളുണർന്നു കാണുമോ? ഞങ്ങക്കൊന്നു കാണാമോ?"

"പിന്നെന്താ. ഞാൻ വിളിക്കാമല്ലോ എപ്പഴും കെടപ്പായതുകൊണ്ട്‌ അത്ര വല്യ ഒറക്കമൊന്നും അവക്കില്ല."

അതിഥികളെ നയിച്ച്‌ അവർ വീട്ടിനുള്ളിലേക്ക്‌ കയറി. ജനലുകൾ തുറന്നിട്ടിരുന്നെങ്കിലും വെട്ടം പോരെന്നു തോന്നിയതുകൊണ്ടാവും സിഎഫ്‌എൽ കൂടി തെളിച്ചു. മരക്കട്ടിലിലെ പഞ്ഞിമെത്തയിൽ മുറി നിറഞ്ഞ ഒരു ചിരിയായി ഒരു അഴകി എണ്ണക്കറുപ്പിൽ വെട്ടിത്തിളങ്ങുന്നു. ചുവപ്പിൽ കളങ്ങളുള്ള പുതപ്പ്‌ കഴുത്തു വരെ മറയ്ക്കുന്നു.

"മോളേ ഇതാരാന്നറിയാമോ?"

"ഇല്ലല്ലോ...." അവൾ കണ്ണുകൾ ഇറുക്കിയടച്ചു.

"ഇത്‌ നിധീഷ്‌സാറ്‌. നമ്മൾ കവിതയയച്ചില്ലേ, കേളികൊട്ടിലേക്ക്‌. ഇത്‌ സാറിന്റെ കൂട്ടുകാരൻ. കവിതയൊക്കെ എഴുതും. ഇടക്കുളങ്ങര ഗോപൻ."

"അമ്മേ എന്നെ ഒന്ന് എടുക്കാമോ?"

മകളെ എടുക്കാൻ വേണ്ടി അമ്മ പുതപ്പു മാറ്റി. നിധീഷും ഗോപനും പെട്ടെന്നൊരു വൈദ്യുതാലിംഗനത്തിന്റെ പൂട്ടിലായി. പവിഴ ചുരിദാറിന്റെ കൈയ്യിലൂടെ കൂർത്തു നിൽക്കുന്ന രണ്ടു കൈക്കുഴകൾ. തുടയ്ക്കു മേലേ വെച്ച്‌ ഉരുണ്ടുകൂടിയ കാലുകളും. മകളെ കോരിയെടുത്ത്‌ തോളിലേക്കിട്ട്‌ അമ്മ കട്ടിലിൽ ഇരുന്നു. എന്നിട്ട്‌ ഭാരമില്ലാത്ത ആ ശരീരം തുണി തിരിച്ചിടുംപോലെ മടിയിൽ മറിച്ചിട്ടു. പുഞ്ചിരിക്കുന്ന നീളൻമിഴികളും പ്രകാശിക്കുന്ന അർദ്ധചന്ദ്രാകൃതനെറ്റിയും നീണ്ടുവളഞ്ഞ മൂക്കും നുണക്കുഴി വിരിഞ്ഞു നിൽക്കുന്ന കവിളും വെൺനുരപ്പല്ലുകളും ഇടതൂർന്ന മുടിയും കണ്ട്‌ താഴേക്ക്‌ വരുമ്പോൾ തിളക്കമുള്ള കഴുത്ത്‌. നെഞ്ചിലെ ദിക്പാലകർ അവളിലെ പെണ്ണത്തത്തെ കൂർമ്മതയോടെ പാലനം ചെയ്തുകൊണ്ടിരുന്നു. തുടർന്ന് താഴേക്ക്‌ പോകാൻ നിധീഷിന്റെ കണ്ണുകൾ വിസ്സമ്മതിച്ചു. ഗോപന്റെയും.

"ജന്മനാ ഇങ്ങനാ. അച്ഛന്‌ എന്നും വലിയ വിഷമമായിരുന്നു. ഒണ്ടായിവീണപ്പം കൊറേ ബന്ധുക്കാരു പറഞ്ഞതാ, കൊന്നുകളയാൻ. കൈയ്യും കാലുമില്ലാത്ത ഒരു പെങ്കൊച്ചിനെ എങ്ങനെ വളർത്തിക്കൊണ്ടുവരും? വളത്തീട്ടു തന്നെ എന്തിനാ? എന്നൊക്കെ ചോദിച്ചവരുണ്ട്‌. എന്റെ നിർബന്ധമാ. ഞാൻ പറഞ്ഞു. പ്രസവിച്ചിട്ടുണ്ടോ വളത്തീരിക്കും. അതെന്തു നന്നായി എന്നു ചിലപ്പോൾ തോന്നും. ഇവൾ കൂടില്ലാരുന്നെങ്കി ഞാനിപ്പം എന്തു ചെയ്തേനേം. ദു:ശ്ശകുനം കാണാൻ വയ്യെന്നു പറഞ്ഞ്‌ ബന്ധുക്കളാരും ഇങ്ങോട്ടു വരാറില്ല. നാട്ടുകാരും. ചില പെന്തക്കോസുകാര്‌ ഇടയ്ക്ക്‌ പ്രാർത്ഥിക്കാനാന്നും പറഞ്ഞ്‌ കേറിവരും. ഞാൻ തടയാറില്ല. ഞങ്ങക്കും സമുദായക്കാരൊക്കെയുണ്ട്‌. ഇടയ്ക്ക്‌ പിരിവിനു വന്നു മിറ്റത്ത്‌ നിന്നേച്ച്‌ പോം. അകത്തോട്ടു പോലും കയറാറില്ല. എന്നു കരുതി ഞാൻ പെന്തക്കോസായിട്ടൊന്നുമില്ല. മോക്ക്‌ കഥകളൊക്കെ വായിച്ചു കൊടുത്തും അവളു പറേന്ന കേട്ടെഴുതീം എനിക്കിപ്പം ഒരു ദൈവത്തിലും വലിയ വിശ്വാസമൊന്നുമില്ലാതായീന്ന് പറഞ്ഞാ മതിയല്ലോ."

"അയ്യോ, പിന്നെ സാറന്മാർക്കൊരു പാലൊഴിച്ച കാപ്പിയെങ്കിലും തരാതെ വിടുന്നതെങ്ങനാ. പൊയ്ക്കളയല്ലേ. ഞാനിപ്പം വരാമേ" എന്നു പറഞ്ഞ്‌ അവർ മകളെ കട്ടിലിലേക്ക്‌ കിടത്തി അടുക്കളയിൽ ചെന്നൊരു ഓട്ടുമൊന്തയുമെടുത്ത്‌ ഒറ്റ ഓട്ടം വെച്ചുകൊടുത്തു, പുറത്തെവിടേക്കോ. അവർ പരിസരം വിട്ടു എന്നുറപ്പാക്കിയശേഷം വരമൊഴി ശബ്ദം താഴ്ത്തി പറഞ്ഞു.

"സാറന്മാരേ, അതെന്റെ അമ്മയല്ല കേട്ടോ."

നിധീഷിനും ഗോപനും അടുത്ത ഞെട്ടൽ.

"എന്നെ ഈ രൂപത്തിൽ പെറ്റിട്ടതിന്റെ വൈരാഗ്യത്തിന്‌ അമ്മയെ തൊഴിച്ചു കൊന്നിട്ട്‌ അച്ഛൻ കേറിയങ്ങ്‌ തൂങ്ങി. പിന്നീട്‌ ഈ ചിറ്റമ്മയാ വളത്തിയത്‌. ചിറ്റപ്പന്‌ നീരസമൊക്കെ ഉണ്ടായിരുന്നെങ്കിലും വീടിന്റെ അവകാശം എന്റെ പേരിലായതിനാലാവാം പിറുപിറുത്തുകൊണ്ടങ്ങ്‌ കഴിഞ്ഞു പോവുകയായിരുന്നു. ഫലത്തിൽ ഞങ്ങൾ രണ്ടുപേരും അനാഥരാ. പക്ഷെ അങ്ങനെ പറയാൻ പറ്റുമോ? ചുറ്റുപാടും കാണുന്ന നിങ്ങളുൾപ്പെടെയുള്ള സനാഥർ എന്നു വിളിക്കുന്ന മുഴുവനാളുകളും ശരിക്കും അവനോന്റെയുള്ളിൽ അനാഥർ അല്ലേ? ശരിക്കും ഒറ്റപ്പെട്ടവർ. അതു വെച്ചു നോക്കുമ്പം ഞങ്ങക്കൊരു സങ്കടോമില്ല. അമ്മേം മോളുമായിട്ട്‌ ഞങ്ങളങ്ങനെ അടിച്ചുപൊളിച്ചു ജീവിക്കുന്നു."

"കുട്ടീ ഇത്രയ്ക്ക്‌ വലിയ നിർഭാഗ്യം ഒരു കുടുംബത്തിനു മേലേ എങ്ങനെ വന്നു പതിക്കുന്നുവെന്ന് മനസ്സിലാവുന്നില്ല."

"എന്തു നിർഭാഗ്യം..!! സാറേ, ഭാഗ്യവും നിർഭാഗ്യവുമൊക്കെ യഥാർത്ഥത്തിൽ നമ്മുടെ മനസ്സിന്റെ ഓരോ തോന്നലുകളല്ലേ? എല്ലാമൊണ്ടേലും....ഞാൻ എന്തൊരു ഭാഗ്യദോഷിയാ? എന്നായിരിക്കില്ലേ മിക്കവരുടെയും എപ്പോഴത്തേയും ചിന്ത. ഞാൻ എത്ര ഭാഗ്യവതിയാ. അല്ലെങ്കിൽ എത്ര ഭാഗ്യവാനാ എന്നു വിചാരിക്കുന്നവരെത്രയുണ്ടാവും നമ്മുടെ സമൂഹത്തിൽ."

അങ്ങനെ നോക്കിക്കൊണ്ടു നിൽക്കുമ്പോൾ പെട്ടെന്നു വരമൊഴി കട്ടിലിൽ നിന്നു നിരങ്ങിയിറങ്ങിയൊരു ഓട്ടം കൊടുത്തു.

രണ്ടു കൈകൊണ്ടും പച്ചപ്പട്ടു പാവാട വിടർത്തിപ്പിടിച്ച്‌ കൊലുസ്സിന്റെ ഛിൽഛിൽ നാദം തെറിപ്പിച്ച്‌ മുറ്റത്തുകൂടിയൊക്കെ ഓടിനടന്നു. രണ്ടുറൗണ്ട്‌ ഓട്ടം പൂർത്തിയാക്കി മുറിയിലേക്ക്‌ പാഞ്ഞുവന്നപ്പോൾ കൈയ്യിൽ കവളൻമടൽ ചെത്തിയുണ്ടാക്കിയൊരു ക്രിക്കറ്റ്‌ബാറ്റ്‌ ഉണ്ടായിരുന്നു. അതുയർത്തിപ്പിടിച്ചുകൊണ്ട്‌ അവൾ കട്ടിലിൽ കയറി നിന്നു.

രണ്ടു കൈയ്യിലെയും കരിവളകൾ കിലുക്കി ശബ്ദമുണ്ടാക്കിക്കൊണ്ട്‌ ഒച്ചയുയരാതെ പറഞ്ഞു. "നമുക്ക്‌ വൺഡേ കളിക്കാം."

മൂളിപ്പാട്ടു പാടി വരുന്നൊരു കൊതുകിനെ ക്രിക്കറ്റ്‌ ബാറ്റുവീശി തുരത്താനാഞ്ഞും കൂസലില്ലായ്മ ചുരത്തുന്ന മുഖം ഗാലറിക്ക്‌ സമർപ്പിച്ചും മഞ്ഞുപോലുള്ള പാദങ്ങൾ കട്ടിലിലെ പിച്ചിലൂന്നി അവൾ നിൽക്കുമ്പോൾ നിധീഷ്‌ കണ്ടത്‌, എൽ.കെ.ജി യിലെ യൂണിഫോമുമായി പത്തുവർഷം മുമ്പ്‌ സ്കൂൾബസ്സിൽ കായംകുളംകായലിലേക്ക്‌ ടൂറുപോയ കുസൃതിക്കുഞ്ഞിനെയാണ്‌. കണ്ടു കൊതിതീരാതിരുന്നൊരു ഓമന. ഇരുകൈയ്യും മുന്നോട്ടു നീട്ടിക്കൊണ്ട്‌ ചിന്നിയ ശബ്ദത്തിൽ നിധീഷ്‌ ചോദിച്ചു.

"മോളെ, നിന്നെ ഞാനൊന്നെടുത്തോട്ടെ."

അതീതകാലങ്ങളിൽ നിന്നൊഴുകി വന്നൊരു സാന്ദ്രമൗനം അപ്പോൾ ആ മുറിയിൽ നിറഞ്ഞു.

O

Tuesday 4 February 2014

മാക്കാച്ചിക്കാട

സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ നാഷണൽ ബുക് സ്റ്റാൾ വഴി ഉടൻ പ്രസിദ്ധീകരിക്കുന്ന ഭയങ്കരാമുടി എന്ന എന്റെ നോവലിൽ നിന്നുള്ള ഒരു അധ്യായം.
 ഈ ലക്കം കലാകൌമുദിയിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.


29

മാക്കാച്ചിക്കാട


പത്രപ്രവർത്തകരുടെ  പരിസ്ഥിതി ക്യാംപിന് തട്ടേക്കാട് പക്ഷി സങ്കേതത്തിൽ എത്തിയതാണ് ആസാദ്. ആദ്യത്തെ ദിവസം വൈകിട്ട് തട്ടേക്കാടിന്റെ പ്രത്യേകതകളെക്കുറിച്ചുള്ള ഡോ. സുഗതന്റെ ാസ്. 1930ൽ ഡോ. സലിം അലി കണ്ടശേഷം കേരളത്തിലെ വനങ്ങളിൽ നിന്ന് അപ്രത്യക്ഷമായി എന്നു  കരുതപ്പെട്ടിരുന്ന മാക്കാച്ചിക്കാടയെ  പിന്നീട് കാണുന്നത് 1990ൽ  പക്ഷിനിരീക്ഷകൻ ഡോ. ആർ. സുഗതനാണ്. സലിം അലിയുടെ ശിഷ്യനായ സുഗതനും മാക്കാച്ചിക്കാടയെ  കണ്ടത് തട്ടേക്കാട് പക്ഷി സങ്കേതത്തിൽ തന്നെ.
‘‘ കേരളത്തിലെ സന്പന്നമായ നിത്യഹരിത മഴക്കാടുകളിൽ തട്ടേക്കാട്ടു മാത്രം കാണുന്ന സിലോൺ ഫ്രോഗ്മൌത്ത് എന്ന മാക്കാച്ചിക്കാട  ലോകത്ത് പിന്നെയുള്ളത് ശ്രീലങ്കയിൽ കൂടി. വംശനാശം വന്നു കൊണ്ടിരിക്കുന്ന ഈ പക്ഷിക്ക് തവളയുടെ മുഖമാണ്. മരങ്ങളുടെ ഇലച്ചാർത്ത് ഏറെയുള്ളതും അധികം ഉയരത്തിലല്ലാത്തതുമായ ശാഖകളിലോ മരത്തിൽ പടർന്നു വളരുന്ന ചെടികളിലോ കൂടുണ്ടാക്കുന്ന ഈ ഇനം പക്ഷികളിൽ  ഇണചേരാനുള്ള ആൺ കിളിയുടെ ക്ഷണം തവള കരയും പോലെ ‘ോക് ോക് ോക് ോക് ’എന്നു തന്നെ. ‘കൃഷ്്ഷ്്ഷ്്ഷ്്ഷ്്... ’എന്ന ശബ്ദവുമായി പെൺകിളികൾ പ്രതികരിക്കും. പകൽ ആണും രാത്രി പെണ്ണും അടയിരുന്നു മുട്ട വിരിയിക്കും.  ഉറക്കം  മരച്ചില്ലകളിൽ തലയുയർത്തിപ്പിടിച്ച‘ിരുന്ന്. ഇരിക്കുന്ന അന്തരീക്ഷത്തിന്റെ അഥവാ, ഇലകളുടെ നിറമായതിനാൽ മാക്കാച്ചിക്കാടയെ  കണ്ടെത്തുക  ദുഷ്കരം.  ’’
പെരിയാറിന്റെ കരയിൽ  മരച്ചില്ലകൾ പൊതിഞ്ഞു സൂക്ഷിക്കുന്ന ഡോർമിറ്ററിയിൽ  ഡോ. സുഗതന്റെ ാസ് കേട്ടിരിക്കുന്പോൾ  ആസാദിന് മാക്കാച്ചിക്കാടയോട് വല്ലാത്ത ഇഷ്ടം തോന്നി.    ഒപ്പം പങ്കെടുക്കുന്ന കൂട്ടുകാരി മൈമുനത്തിനെ താൻ വർഷങ്ങൾക്കു മുന്പേ മാക്കാച്ചി  എന്നു വിളിക്കുമായിരുന്നല്ലോ എന്ന് അവൻ ഒരു തമാശയോടെ ഒാർത്ത നിമിഷം തന്നെ മൈമുനത്ത് അവളുടെ പർദ്ദയിൽ നിന്നു പുറത്തേക്കു നീണ്ട് അവനൊരു നുള്ളു കൊടുത്തു. ഇതാണല്ലോ വേവ് ലെംഗ്ത് എന്ന് അപ്പോൾ ആസാദ് ചുമ്മാതെ ആലോചിച്ചു. രണ്ടുപേരുടെയും  കണ്ണുകൾ പുഞ്ചിരിപങ്കുവച്ചു.
പിറ്റേന്ന് ഉച്ചയ്ക്ക് ട്രക്കിങ്ങിനു പോവുകയായിരുന്നു 15 അംഗസംഘം. വഴികാട്ടി  വനംവകുപ്പിലെ വാച്ചർ  പോൾ. ഒാരോ  മരത്തെയും വള്ളിച്ചെടിയെയും തൊട്ടുഴിഞ്ഞ് പോൾ പരിചയപ്പെടുത്തി. ഇടയ്ക്കു കണ്ട പക്ഷികളെയും പറന്നു നിന്ന ശലഭങ്ങളെയും വലകെട്ടി  ഇരയെ  പ്രതീക്ഷിച്ചിരിക്കുന്ന ചിലന്തികളെയും അയാൾ  ഇനം പറഞ്ഞു വിവരിച്ചു.  രണ്ടര കിലോമീറ്ററോളം നടന്നു കഴിഞ്ഞപ്പോൾ പെട്ടെന്നു പോൾ വായ്ക്കു മുന്നിൽ വിരൽ വച്ച് ‘ശ് ’എന്ന് അടയാളം കാട്ടി.  ആസാദിനും മൈമുനത്തിനുമൊപ്പം   മുൻനിരയിലെ നാലഞ്ചുപേർ പെട്ടെന്ന് നിശബ്ദരായപ്പോൾ ‘‘ ഇവിടത്തന്നെ നിൽക്കണേ ’’ എന്നു പറഞ്ഞ്  പോൾ വേഗം നടപ്പാതയിൽ നിന്ന് കാട്ടിലേക്കു കയറി കുറ്റിക്കാട്  വകഞ്ഞ്  ഉള്ളിലേക്കു പോയി.. പിന്നിൽ പറഞ്ഞുപേക്ഷിച്ച  വർത്തമാനങ്ങൾ ആസാദിന്റെ ചെവിയിലേക്ക് ഇരച്ച‘ു. അപ്പോഴാണ് എത്ര വലിയ ശബ്ദത്തിൽ സംസാരിച്ചുകൊണ്ടാണ്   അത്രയും നേരം എല്ലാവരും നടന്നതെന്ന് അയാൾ ചിന്തിച്ചത്.  ഇതൊന്നുമറിയാതെ രൂപയുടെ വിലയിടിവിനെക്കുറിച്ചും സൌരോർജ കന്പനിക്കാർ നടത്തിയ തട്ടിപ്പിനെക്കുറിച്ചുമൊക്കെ   തർക്കിച്ചുകൊണ്ടു പിന്നിൽ നടന്നവരെ   നിശബ്ദരാക്കാൻ കുറച്ചു  സമയം കൂടി എടുത്തു. പൂർണനിശബ്ദത സൃഷ്ടിക്കാൻ ആസാദിനും അടയാളബഹളങ്ങൾ കാണിക്കേണ്ടി വന്നു.
മൌനത്തിൽ നിറഞ്ഞ സംഘം ആകാംക്ഷയോടെ  നിൽക്കുന്പോൾ കുറ്റിക്കാട്ടിൽ നിന്ന് പോളിന്റെ നിലവിളി കേട്ടു. എല്ലാവരും പേടിച്ചു. മൈമുനത്ത് തലയിൽ കൈവച്ചു.
‘‘ അള്ളാ, അയാക്കെന്തു പറ്റി? ’’
പോളിന്റെ നിലവിളി കേട്ടിടത്തേക്ക് ആസാദ്  ഒാടി. മൈമുനത്തും വേറെ രണ്ടു പേരും പിന്നാലെ വച്ചു പിടിച്ചു.
ആസാദ് ചെല്ലുന്പോൾ  മുറിവേറ്റ് അവശയായ ഒരു കിളിയെ പോൾ കയ്യിൽ എടുത്തു പിടിച്ചു നിൽക്കുന്നു.
‘‘ മഹാപാപികൾ. ആരാ ഈ പണി പറ്റിച്ചത്. ’’ പോളിന്റെ കണ്ണിൽ നിന്നു കണ്ണീരുതിരുന്നുണ്ടായിരുന്നു.
‘‘  എന്തു പറ്റി? ’’ആസാദ് ശബ്ദമുയർത്തി.
‘‘അതേയ്, ഇവിടെ മാക്കാച്ചിക്കാടയുടെ  ഒരു കൂട് ഉണ്ടായിരുന്നു. ട്രക്കിങ്ങിനു വരുന്നവരെ ഞങ്ങൾ സ്ഥിരം ഇവിടേക്കാ  കൊണ്ടു വരുന്നത്. കുറച്ചു  നാളായി ഇവിടെ കൂടു വച്ചിട്ട്.  ദേ ഇപ്പോൾ കൂടുമില്ല.പക്ഷീമില്ല.  ഈ കുഞ്ഞുമാത്രമുണ്ട് താഴെക്കിടക്കുന്നു. ആരോ വന്നു തള്ളേം തന്തേം  എടുത്തു കൊണ്ടു പോയതാവാം.’’
‘‘ അതെങ്ങനാ, കൂട്ടീന്ന് എടുത്തോണ്ടു പോവുക.  ’’
‘‘ ആർക്കറിയാം. എന്തായാലും  കുഞ്ഞിനു പരുക്കുണ്ട്. ’’
ഇതു പറഞ്ഞുകൊണ്ടിരുന്നപ്പോൾ തന്നെ പോളിന്റെ കയ്യിൽ നിന്ന് ആസാദ്  കിളിക്കുഞ്ഞിനെ വാങ്ങി. എന്നിട്ട് നടന്നു വന്ന വഴിയെ  അതിനെയും കൊണ്ട്  ഒാടി. ‘‘ എന്നതാ  സാറേ  ഈ കാണിക്കുന്നത് ’’ എന്നു പറഞ്ഞ് പോൾ പിന്നാലെ. ഒാട്ടത്തിനിടയിൽ തന്നെ ആസാദ് മൊബൈലിൽ റേഞ്ച് ഒാഫിസറെ വിളിക്കുന്നുണ്ടായിരുന്നു. ഒരു പാട് ഒാടണ്ടി വന്നില്ല. അതിനു മുന്പ് റേഞ്ച് ഒാഫിസറുടെ ജീപ്പ് ഇരച്ച‘ുവന്നു നിന്നു.  കാടക്കുഞ്ഞുമായി ജീപ്പ്  നേരെ  പക്ഷി ഡോക്ടറുടെ അടുക്കലേക്ക്. ഡോക്ടർ കാടയെ  പരിചരിക്കുന്പോൾ ആസാദിനു ശ്വാസം മുട്ടൽ തുടങ്ങി. കാട്ടിലൂടെ വെപ്രാളപ്പെട്ട്  വളരെ ദൂരം ഒാടിയപ്പോൾ ഉറ്റമിത്രമായ ആസ്മ പ്രതികരിച്ചതാണ്.  ആസാദുമായി  മനുഷ്യരുടെ ഡോക്ടറുടെ അടുത്തേക്കു ജീപ്പോടിക്കുകയായി പിന്നെ  റേഞ്ച് ഒാഫിസർ.ഡ്രൈവിങ്ങിനിടെ അദ്ദേഹം പറഞ്ഞു.
‘‘ഇതിപ്പോൾ രണ്ടു മൂന്നു തവണയായല്ലോ. മാക്കാച്ച‘ിക്കാടകളെ കാണാതാവുന്നത്. ആരായിരിക്കാം ഇതിനു പിന്നിൽ? ’’
ദിവസങ്ങൾക്കു ശേഷം നക്ഷത്ര ആമകളെയും  വെള്ളിമൂങ്ങകളെയും  മാക്കാച്ചിക്കാടകളെയും നെടുന്പാശേരി വിമാനത്താവളത്തിലൂടെ വിദേശത്തേക്കു കടത്തിക്കൊണ്ടു പോകാൻ വന്ന  നാലുപേരെ   പൊലീസ് അറസ്റ്റ് ചെയ്തു. അവരിൽ നിന്നു പിടിെ‘ച്ചടുത്ത  ജീവികളെ മഹസർ തയാറാക്കിയ ശേഷം വനം വകുപ്പിനു കൈമാറി. ഈ വന്യജീവിക്കള്ളക്കടത്തുകാർക്ക് രാജ്യാന്തര തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് വിശദമായ ചോദ്യം ചെയ്യലിൽ തെളിയുകയും കേസ് തീവ്രവാദ കേസുകളന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറുകയും ചെയ്തു.
കാടയുടെ ദുരന്തം ആഴ്ചപ്പതിപ്പിൽ എഴുതുമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് ആസാദ് ആ വിഷയം മൈമുനത്തിനോടു പോലും സംസാരിക്കാതെയായി. തട്ടേക്കാട് ശിൽപ്പശാലയെക്കുറിച്ചും  മാക്കാച്ചിക്കാടക്കടത്തിനെയും പറ്റി  അന്നത്തെ ക്യാംപിൽ പങ്കെടുത്ത മറ്റു പത്രപ്രവർത്തകരെല്ലാം അവരവരുടെ പ്രസിദ്ധീകരണങ്ങളിൽ വിശദമായി എഴുതിയെങ്കിലും ആസാദിന്റെ വാരികയിൽ അതെക്കുറിച്ച്  ഒരക്ഷരം പ്രസിദ്ധീകരിച്ചില്ല. സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്ന മാസിക കാടദുരന്തത്തെക്കുറിച്ച്  മൌനമവലംബിച്ചപ്പോൾ  പഴയകാല വായനക്കാർ കാരണമന്വേഷിച്ചു  കത്തെഴുതിയെങ്കിലും  തമസ്കരിക്കപ്പെട്ടു.
ഇതെക്കുറിച്ചു ചോദിച്ച  മൈമുനത്തിനോട് ആസാദ് ദേഷ്യപ്പെട്ടു. ‘‘ നീ വേണ്ടാത്തതൊന്നും തിരക്കണ്ട. എനിക്കു സൌകര്യമില്ല എഴുതാൻ. എന്താ പോരേ? ’’
മൈമുനത്തിനു ദേഷ്യം വന്നു.
‘‘ ഇതെന്തു കൂത്താ. നിനക്ക് എഴുതാൻ വയ്യെങ്കി വേണ്ട. അതിനു ഞാനെന്തു വേണം. എന്തിനാ എന്നോടു ചൂടാവുന്നേ? ’’
ആസാദിന് അബദ്ധം മനസിലായി. ‘‘ഏയ് ഞാൻ ദേഷ്യപ്പെട്ടത് നിന്നോടല്ല.നമ്മുടെ വാരിക എന്തോ അപരാധം കാണിച്ചൂന്നു  പറഞ്ഞു കത്തെഴുതുന്നവൻമാരോടുള്ള ദേഷ്യം തീർത്തൂന്നു മാത്രം. നീയങ്ങു ക്ഷമിക്ക്.’’
ആസാദിൽ ദേഷ്യം പിറവിയെടുത്തത് ഭയം അവന്റെ ഉപബോധവുമായി ഇണ ചേർന്നതുകൊണ്ടാണ്.  മനസിന്റെ ഗർഭത്തിലൊളിപ്പിച്ച‘ിരിക്കുന്ന ചില രഹസ്യഭ്രൂണങ്ങൾ  പുറത്തു ചാടുമോ  എന്ന ഭയം.അവ ആഴ്ചപ്പതിപ്പിന്റെ നടത്തിപ്പുകാരോ മൈമുനത്ത് തന്നെയുമോ കണ്ടേക്കുമോ  എന്ന ഭയം. ഈ അധ്യായം ഞാനിങ്ങനെ അവസാനിപ്പിക്കട്ടെ: ഭയം ഉത്കണ്ഠയെ മാത്രമല്ല ദേഷ്യത്തെയും പ്രസവിക്കും.

Tuesday 21 January 2014

ദേഹങ്ങളുടെ ദേശസഞ്ചാരം

Avatharika written bt me for the novel DEHANDARAYATHRAKAL by Viddiman Manoj.
Novel is published by Krithy books.


 ദേഹങ്ങളുടെ ദേശസഞ്ചാരം 


എല്ലാത്തിനും ഒരു ഉത്തരമുണ്ടെന്ന ചിന്ത ആളുകളുടെ മണ്ടത്തരമാണ്. എന്നാൽ എല്ലാറ്റിനും ഒരു ചോദ്യമുണ്ടെന്ന വസ്തുത നോവലിനു പിന്നിലെ വിവേകമായി വർത്തിക്കുന്നു.. ലോകത്തെ ഒരു ചോദ്യമായി കാണാൻ നോവലിസ്റ്റ്   വായനക്കാരനെ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്. മിലൻ കുന്ദേര നോവലിനെക്കുറിച്ച‘ പറയുന്നത് ഇതാണ്.
നോവലിനെ സംബന്ധിച്ച കുന്ദേരയുടെ അഭിപ്രായം ഒാർമിപ്പിച്ചത്  വിഡ്ഢിമാൻ എന്ന പേരിൽ ോഗ് എഴുതുന്ന മനോജിന്റെ ദേഹാന്തരയാത്രകൾ  എന്ന കൃതിയുടെ  വായനയാണ്. താനെഴുതിയത് നോവലാണെന്നോ അല്ലെന്നോ മനോജ് പറയുന്നില്ല. ആദ്യ രണ്ട് അധ്യായങ്ങൾ  വായിക്കുന്പോൾ സുഖം തേടിയുള്ള മനുഷ്യന്റെ യാത്രയെക്കുറിച്ചുള്ള രചന മാത്രമാണെന്നു തോന്നിയേക്കാം. സഭ്യതയുടെ നാട്ടു നടപ്പു നിയമങ്ങൾ വകവയ്ക്കാതെ എഴുതപ്പെട്ട  പുസ്തകം എന്നു വേണമെങ്കിലും തോന്നാം. പക്ഷേ, വായനയുടെ കുതിരയെ തുടർന്നുള്ള അധ്യായങ്ങളിലേക്ക് അഴി‘ച്ചുവിടുന്പോഴാണ് അത് ചവിട്ടിമെതിച്ച‘ുപോകുന്ന അനുഭവങ്ങളുടെ തീക്ഷ്ണമായ ലോകം നമുക്കു മുന്നിൽ നഗ്നതയുടുത്ത് തെളിഞ്ഞുവരുന്നതും വായന ഒരു ഞെട്ടലായി പരിവർത്തിക്കപ്പെടുന്നതും.ശിൽപ്പഭംഗിയുടെ പേരിലോ ലാവണ്യനിയമങ്ങളുടെ പേരിലോ ആരെങ്കിലും ഒരു പക്ഷേ  ഈ കൃതിയെ വിമർശിേ‘ച്ചക്കാം.  പക്ഷേ, ഇതിനുള്ളിൽ കുറെ ജീവിതങ്ങളുണ്ട്. പ‘ച്ചയായ ജീവിതങ്ങൾ. വേദനകളും സംഘർഷങ്ങളും സന്തോഷങ്ങളും സമാശ്വാസങ്ങളും നിറഞ്ഞ പല പല അനുഭവഖണ്ഡങ്ങൾ. പച്ചയായി  എഴുതപ്പെട്ട ഈ കൃതി നിങ്ങൾക്ക് എവിടെ വച്ച‘ു വേണമെങ്കിലും വായി‘ച്ചു തുടങ്ങാം.  എവിടെ വ‘ച്ചു വേണമെങ്കിലും വായി‘ച്ചവസാനിപ്പിക്കാം.  പക്ഷേ, ഈ കൃതി ഒളിപ്പിച്ച‘ു  വയ്ക്കുന്ന നന്മയും നനവും അനുഭവങ്ങളുടെ ചൂടുമൊക്കെ അറിയണമെങ്കിൽ ആദ്യന്തം വായിക്കുക തന്നെ വേണം.
പൌലോ കൊയ്ലോ ഒരിക്കൽ പറഞ്ഞു.എന്റെ ഏതെങ്കിലും നോവൽ സിനിമയാക്കാൻ ആരെങ്കിലും താൽപ്പര്യപ്പെട്ടുവന്നാൽ ഞാൻ പറയും എനിക്കു താൽപ്പര്യമില്ല.ഒാരോ വായനക്കാരനും വായനയുടെ വേളയിൽ സ്വന്തം  തലേ‘ച്ചാറിനുള്ളിൽ അവന്റേതായ ഒരു സിനിമ നിർമിക്കുന്നുണ്ട്. അവർ കഥാപാത്രങ്ങൾക്ക് മുഖം നിർമിക്കും, ഒാരോ സീനും  നിർമിക്കും, ശബ്ദം കേൾക്കും, ഗന്ധം അറിയും. നോവൽ വായി‘ച്ച ഒരാൾക്ക്  ആ നോവലിന്റെ സിനിമാ രൂപം കാണുന്പോൾ നിരാശ തോന്നാം. കാരണം അയാളുടെ മനസിൽ നിർമിച്ച‘ സിനിമയുമായി ഒരു ബന്ധവുമുണ്ടാകില്ല അതിന്. മനോജിന്റെ നോവൽ വായിക്കുന്നവർക്ക് അവരുടെ  മനസിലൊരു സിനിമ നിർമിക്കാനുള്ള  സ്വാതന്ത്യ്രമുണ്ട്. അതിനെ  സ്വാധീനിക്കുന്നതു ശരിയല്ലാത്തതിനാൽ ഈ വിവരണം നീട്ടുന്നില്ല. ദേഹങ്ങളിൽ നിന്നു  ദേഹങ്ങളിലേക്കുള്ള യാത്രാനുഭവത്തിന്റെ രസം പകരുന്ന ഈ കൃതി  നിങ്ങൾക്കായി അവതരിപ്പിക്കുന്നു.

Saturday 11 January 2014

വേവിന്റെ കഥകൾ, വേവലാതിയുടെ കഥാകാരൻ

Another interview with me done by Arun S. Kalissery in Lokamalayalam (2013 August issue)

 വേവിന്റെ കഥകൾ, വേവലാതിയുടെ കഥാകാരൻ


അരുൺ എസ്. കാളിശേരി


മലയാള ചെറുകഥാ സാഹിത്യത്തിൽ തന്റെ തട്ടകം ഉറപ്പിച്ച‘ു കഴിഞ്ഞ എഴുത്തുകാരനാണ്   രവിവർമ തന്പുരാൻ. വേങ്ങയിൽ കുഞ്ഞിരാമൻ നായനാരിൽ തുടങ്ങി തകഴി,  ബഷീർ,  എം.ടി, ടി. പത്മനാഭൻ, എൻ. എസ്. മാധവൻ, സക്കറിയ എന്നിവരിലൂടെ സംക്രമിച്ച 2013 ലും സജീവമായി എഴുതുന്ന ഒരു കൂട്ടം കഥാകൃത്തുക്കളിലെത്തി നിൽക്കുന്ന മലയാള ചെറുകഥാ സാഹിത്യത്തിൽ, ശ്രദ്ധേയമായ ചില കഥകൾ കൊണ്ട്  വിസ്മയിപ്പിക്കുന്നുണ്ട്  ഈ കഥാകൃത്ത്.

തുരങ്കത്തിനുള്ളിൽ ജീവിതം, റിയാലിറ്റി ഷോ, ചെന്താമരക്കൊക്ക തുടങ്ങിയ മൂന്നു കഥാസമാഹാരങ്ങളിലൂടെയും ഇനിയും സമാഹരിക്കപ്പെട്ടിട്ടില്ലാത്ത ഒരു പിടി കഥകളിലൂടെയും വർമ എഴുത്തിന്റെ ലോകത്ത് സജീവമാണ്.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നന്മകൾ, മാനവസമൂഹത്തിന്റെ  നാളെയെക്കുറിച്ച‘ുള്ള ചില ഉത്ക്കണ്ഠകൾ, മനുഷ്യന്റെ ആർത്തികളും ആസക്തികളും പ്രകൃതിയിലേൽപിക്കുന്ന മുറിവുകൾ തുടങ്ങി വൈവിധ്യമാർന്നതാണ് ഈ കഥാകാരന്റെ പ്രമേയരാശികൾ.

അമർത്തിപ്പിടിക്കുന്ന നിലവിളികളാണ് ചില കഥകളെങ്കിൽ തീക്ഷ്ണമായ പൊട്ടിത്തെറികളാണ് മറ്റു ചിലവ.നർമത്തിന്റെയും പരിഹാസത്തിന്റെയും ഇഴപാകിയ കഥകളും വർമയുടെ കഥാപ്രപഞ്ചത്തിൽ നിന്നു കണ്ടെടുക്കാനാവും.

ആർദ്രമായ മനസിന്റെ ഉടമ കൂടിയാണ് ഈ എഴുത്തുകാരൻ എന്ന് അദ്ദേഹത്തിന്റെ ഒാരോ കഥകളിലൂടെയും കടന്നുപോകുന്പോൾ നമുക്കു ബോധ്യമാകും.

എന്തിനു വേണ്ടി  എഴുതുന്നു? 

എഴുതാതിരിക്കാൻ കഴിയാത്തതുകൊണ്ട്. ഉപജീവനമാർഗം പത്രപ്രവർത്തനമായതിനാൽ അതിലെ എഴുത്തുകൾ ധാരാളമായി ചെയ്യേണ്ടതുണ്ട്. പക്ഷേ, ഒരു നല്ല കഥയെഴുതി കഴിയുന്പോൾ കിട്ടുന്ന തൃപ്തി റിപ്പോർട്ടിങ്ങിൽ നിന്ന് കിട്ടുന്ന തൃപ്തിയേക്കാളും എത്രയോ ഉയരത്തിലാണ്. എനിക്കു സമൂഹത്തോടു സംസാരിക്കാനുള്ള മാധ്യമവും എഴുത്തു തന്നെയാണ്.

മലയാളത്തിൽ സജീവമായി എഴുതുന്ന പലരും പത്രപ്രവർത്തകർ തന്നെയാണ്. താങ്കളുടെ ജീവചരിത്രക്കുറിപ്പിൽ  കഥയെഴുത്തിന് ദീർഘകാലത്തെ ഇടവേള നൽകി എന്നു കാണുന്നു. ഒാരോ വാർത്തയ്ക്കുള്ളിലും ഒാരോ കഥ  ഒളിച്ചിരിപ്പുണ്ടെന്ന് അറിയാവുന്ന താങ്കൾ എന്തിനാണ് ഈ ഒളിച്ചേ‘ാട്ടം നടത്തിയത്?

വാർത്തയ്ക്ക് ന്യൂസ് സ്റ്റോറി എന്നാണു  പറയുക. ഒാരോ വാർത്തയും ഒാരോ കഥയാണ്. പക്ഷേ, പത്രത്തിലെഴുതുന്ന ഇത്തരം കഥകൾക്ക് 24 മണിക്കൂറിനപ്പുറം ആയുസില്ല. കാലത്തെ അതിജീവിക്കുന്ന എഴുത്താണു നമ്മുടെ സ്വപ്നം.അതുകൊണ്ടാണ് ന്യൂസ് സ്റ്റോറിയിൽ തൃപ്തിപ്പെടാതെ ഷോർട്സ്റ്റോറി എഴുതുന്നത്. പക്ഷേ, ഷോർട് സ്റ്റോറി എഴുതാനിരിക്കുന്പോൾ  ഒരു ന്യൂസ് സ്റ്റോറി റൈറ്റർ ( ജേണലിസ്റ്റ്) വലിയ വെല്ലുവിളിയെയാണ് അഭിമുഖീകരിക്കുന്നത്.  കാരണം  ഭാഷ എന്ന ഒരേ ആയുധം കൊണ്ടു തന്നെയാണ് രണ്ടു നിർമിതിയും നടത്തേണ്ടത്. ഈ രണ്ട് എഴുത്തുവഴികളും   തമ്മിലുള്ള താൽപ്പര്യ സംഘട്ടനം വളരെ വലുതാണ്. ഒരു പത്രപ്രവർത്തകന് കവിയോ കഥാകൃത്തോ നോവലിസ്റ്റോ ഒക്കെയാകണമെങ്കിൽ  എഴുത്തിന്റെ നിമിഷങ്ങളിലെങ്കിലും അയാൾ പത്രപ്രവർത്തകനല്ലാതാകണം.തിരിച്ച‘ും.  റിപ്പോർട്ടിങ്ങിൽ സജീവമായി നിന്ന കാലത്ത് കഥയെഴുത്തിൽ നിന്നു മാറി നിന്നത് ഇതു കൊണ്ടാണ്.

അരുൺ:  താങ്കളുടെ കഥകളിൽ  എനിക്കേറ്റവും ഇഷ്ടപ്പെട്ടവ ചെന്താമരക്കൊക്ക, മലപ്പാന്പൻ, ഡോണപോള, ഇരട്ട തുടങ്ങിയവയാണ്. കഥകളിൽ വിപുലമായ പ്രമേയവൈവിധ്യം ഉണ്ടെങ്കിൽ കൂടി  കൂടുതലായി കടന്നുവരുന്നത് പരിസ്ഥിതി തകർ‘ച്ചയിലുള്ള  ആശങ്കയും ജീവിതാസക്തികളോടുള്ള പ്രതികരണവും ഒക്കെയാണല്ലോ?

വർമ: സ്കൂളിലും കോളജിലും  പഠിക്കുന്ന കാലത്തു   ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. പത്രപ്രവർത്തകനായപ്പോഴും പ്രധാനപ്പെട്ട എഴുത്തുകളും പ്രവർത്തനവുമൊക്കെ പരിസ്ഥിതി സംരക്ഷണ വിഷയത്തിലായിരുന്നു.ആദിവാസി ക്ഷേമവും മുൻഗണനകളിലൊന്നാണ്. കഥയെഴുതാനിരിക്കുന്പോഴും ആ  വിഷയങ്ങൾ സ്വാധീനിക്കുക സ്വാഭാവികം.

അരുൺ: ചെന്താമരക്കൊക്കയിൽ ഒരു ബാറിലെ അടിയെക്കുറിച്ച‘ു പറയുന്നുണ്ടല്ലോ. അത് ശരിക്കും നടന്നതോ അതോ സങ്കൽപ്പമോ?

വർമ: കഥയിൽ ഭാവനയുടെ പ്രയോഗമുണ്ടെന്നതു ശരി തന്നെ.പക്ഷേ അതിൽ  പറയുന്ന ആസുരത ഞാൻ അനുഭവി‘ച്ചതു തന്നെ. എന്റെ ഒരു സുഹൃത്തും  ഞാനും അന്ന് അവരുടെ ഗുണ്ടായിസത്തിന് ഇരയായി.

അരുൺ: ടി .പത്മനാഭനെപ്പോലെ കഥകൾ മാത്രം എഴുതി കഴിയുകയാണല്ലോ. നോവൽ എഴുതുന്നില്ലേ?

വർമ: ടി. പത്മനാഭനുമായി താരതമ്യം ചെയ്യേണ്ടതില്ല. കഥ മാത്രമേ എഴുതൂ എന്ന് എനിക്കു നിർബന്ധവുമില്ല. ഇപ്പോൾ ഒരു നോവലിന്റെ പണിപ്പുരയിലാണ്.

അരുൺ: ടി. പത്മനാഭനുമായി ഉപമിക്കണ്ട എന്നു പറയാൻ കാരണം? അദ്ദേഹത്തിന്റെ കഥകൾ ഇഷ്ടമല്ലാത്തതുകൊണ്ടാണോ?

വർമ:അയ്യോ,അല്ല.

അരുൺ: താങ്കളുടെ എഴുത്തു രീതി ഒന്നു പറയാമോ? ഒറ്റയിരിപ്പിന് കഥയെഴുതി പൂർത്തിയാക്കുമോ?

വർമ: കഥയെഴുത്ത്  വലിയ വേദനയാണ്. ഒരു വിഷയം മനസിൽ കയറിപ്പറ്റി പറിച്ചു  മാറ്റാനാവാതെ വന്നാലേ  എഴുതൂ.  ഇന്നൊരു കഥയെഴുതിക്കളയാം എന്നു വിചാരിച്ച‘ു  പോയിരുന്നു കഥയെഴുതാൻ പറ്റില്ല. ഒരു വിഷയം മനസിൽ കടന്നാൽ അത് അവിടെ കിടന്നു കുറെ ദിവസം കൊണ്ട് പരുവപ്പെടും. പിന്നെയാണ് എഴുതാൻ തുടങ്ങുക. നാലഞ്ചു തവണ ഇരുന്നാലേ ഒരു കഥയുടെ ആദ്യ കരട് പൂർത്തിയാകൂ. പിന്നെ മാറ്റി എഴുത്തു തുടങ്ങും. 40 ഉം 50 ഉം തവണ വരെ മാറ്റി എഴുതാറുണ്ട്. അതുകൊണ്ടു തന്നെ ഒരു വർഷത്തിൽ മൂന്നോ  നാലോ കഥയേ എഴുതാൻ കഴിയൂ.

അരുൺ: ഈ ചോദ്യം, കഥയെ കുറിച്ചല്ല. പേരിലെ ജാതിയെക്കുറിച്ച‘ാണ്. ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുകയും എല്ലാ മനുഷ്യരെയും സഹോദരന്മാരായി കാണുകയും ചെയ്യേണ്ടവരാണ് എഴുത്തുകാർ. പക്ഷേ, താങ്കൾ ഇപ്പോഴും വർമ, തന്പുരാൻ തുടങ്ങിയ സവർണ ജാതി സംജ്ഞകൾ പേരിനൊപ്പം കൊണ്ടു നടക്കുന്നു. ഒരു എഴുത്തുകാരന് ഈ ജാതി ചിന്ത ആശാസ്യമാണോ?

വർമ : ഒരാളുടെ പേരിൽ നിന്നല്ലല്ലോ, മനസിൽ നിന്നല്ലേ ജാതി പോകേണ്ടത്?പേരിൽ ജാതിസംജ്ഞകളില്ലാത്ത എത്രയോ മനുഷ്യർ( അവരിൽ എഴുത്തുകാരുമുണ്ട്) മനസു നിറെയ കൊടിയ ജാതി ചിന്തയും അതിൽ നിന്നുരുത്തിരിയുന്ന സ്പർധയുമായി ജീവിക്കുന്നുണ്ടിന്ന്.

അരുൺ: താങ്കളുടെ കഥയെഴുത്ത് കാവ്യാത്മകമാണ്. കഥയെഴുത്തിന് ഒരു പ്രത്യേകഭാഷാശൈലി അവലംബിക്കേണ്ടതുണ്ടോ?

വർമ: ഒരു കഥയും മറ്റൊരു കഥ പോലെയാകരുതെന്ന നിർബന്ധബുദ്ധിയോടെയാണ് എഴുത്ത്.എങ്കിലും ഒാരോ എഴുത്തുകാരനിലും  അവന്റേതായ ഒരു ശൈലി ക്രമേണ ഉരുത്തിരിയും.അല്ലാതെ മന:പൂർവം ഒരു പ്രത്യേക  ഭാഷാശൈലി സ്വീകരിക്കുകയല്ല ചെയ്യുന്നത്.വേറൊന്നുള്ളത്  പ്രമേയത്തിനിണങ്ങുന്ന ഭാഷാശൈലി സ്വീകരിക്കുക എന്നതാണ്. അക്കാര്യത്തിൽ മിക്ക എഴുത്തുകാരും ബോധപൂർവമായ ശദ്ധ്ര വയ്ക്കാറുണ്ട്.

അരുൺ: താങ്കളുടെ പല കഥകളിലും പെൺകഥാപാത്രങ്ങൾ അവരുടെ വിവിധ ഭാവങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്.പക്ഷേ, ആൺകഥാപാത്രങ്ങൾ പൊതുവെ രണ്ടു ഭാവമേ കാണിക്കുന്നുള്ളൂ.ഒന്നുകിൽ മദ്യപന്മാർ. അല്ലെങ്കിൽ പരസ്ത്രീ ബന്ധമുള്ളവർ.എന്താ അങ്ങനെ?

വർമ: ഞാൻ എഴുത്തുകാരൻ മാത്രമാണ്. നിരൂപകനല്ല. കഥ വായിച്ചിട്ട്  ഏതുതരത്തിലുള്ള നിഗമനത്തിലും എത്തിേച്ചരാൻ  വായനക്കാരനും സ്വാതന്ത്യ്രമുണ്ട്.

അരുൺ: പുരുഷ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്പോൾ സ്വന്തം അനുഭവം മാത്രം മനസിൽ വരുന്നതിന്റെ ബലഹീനതയാണോ ഇത്?

വർമ: ഒരു കാര്യം ശരിയാണ്.എഴുതാനായാലും വെറുതെ  കണ്ടാസ്വദിക്കാനായാലും എതിർലിംഗം എന്ന പ്രകൃതി നിയമമനുസരിച്ച് നമ്മൾ ശദ്ധ്രിക്കുക സ്ത്രീകളെയാണ്.ചുറ്റുപാടുമുള്ള മുഴുവൻ സ്ത്രീകളെയും നമ്മൾ കൂലംകഷമായി ശദ്ധ്രിക്കും. പക്ഷേ, പുരുഷന്റെ  കാര്യത്തിൽ,    അത്രയ്ക്കങ്ങോട്ട് ശദ്ധ്രിക്കുന്നുണ്ടാവില്ല.

അരുൺ: താങ്കളുടെ കഥകളെ മലയാളത്തിലെ പുസ്തക നിരൂപകർ എങ്ങനെയാണു വിലയിരുത്തുന്നത്?

വർമ: അത് അവരോടു ചോദിക്കണം.

അരുൺ: താങ്കൾ  നിരൂപകർക്ക് വില കൽപ്പിക്കുന്നുണ്ടോ?

വർമ: തീർച്ചയായും.യഥാർഥ നിരൂപകർക്കു മാത്രമേ സാഹിത്യത്തെ അതിന്റെ സ്വീകാര്യതയിൽ മുൻപന്തിയിൽ നിലനിർത്താനാവൂ.

അരുൺ: ഡോണപോള  എന്ന കഥയെക്കുറി‘ച്ചാണ്. ഇതിലെ നായകൻ നാരങ്ങാവിൽപ്പനക്കാരിയെ കാണുന്നതു മുതൽ അയാളിലെ കാമം തുടങ്ങുന്നു.അവർ ഒരുമിച്ചു  യാത്രചെയ്യുന്പോൾ ഡോണയുടെയും പോളിന്റെയും തീവ്രപ്രണയത്തിന്റെ  കഥ പറയുന്നു. പക്ഷേ ആ പ്രണയകഥ തമാശരൂപേണയാണ്  പറഞ്ഞിരിക്കുന്നത്. ഒരു സംശയം. അവൾ അവനോട്  കഥ പറയുന്നതു മുതൽ കഥയുടെ ഗതി നായകനിലൂടെയല്ലേ പോകേണ്ടിയിരുന്നത്.  മനസിൽ കാമം മാത്രമുള്ള ഒരാൾക്ക് എത്ര വിശുദ്ധമായ പ്രണയവും പരിഹാസത്തോടെയല്ലേ  കേൾക്കാൻ കഴിയൂ?

വർമ: യൌവനത്തിൽ നിൽക്കുന്ന  പെൺകുട്ടിയാണ് പ്രണയത്തിന്റെ കഥ പറയുന്നത്. അവൾ പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിക്കുന്നവളാണ്. അപ്പോൾ അവളുടെ സ്വരത്തിൽ പരിഹാസം കടന്നു വരുകയില്ല. പ്രണയത്തെ ഉദാത്തവത്ക്കരിച്ചും  ഇടയ്ക്കൊരു ചിരിയോടെയുമൊക്കെയല്ലേ അവൾക്കു പറയാനാവൂ.അങ്ങനെ അവൾ പറയുന്നതുകൊണ്ടാണ് ക്വൊട്ടേഷൻ ഗുണ്ടയുടെ മനസു മാറ്റാൻ അവൾക്കു കഴിയുന്നത്.അയാളിലെ കാമം നിർമല സ്നേഹമോ  ശുദ്ധ പ്രണയമോ ഒക്കെയായി മാറുന്നത് അവളുടെ സംഭാഷണവും സാമീപ്യവും അയാളിൽ  ഉണ്ടാക്കുന്ന സ്വാധീനത്താലാണ്.

അരുൺ: മലയാളത്തിലെ ഒരു കൂട്ടം  എഴുത്തുകാർ  ഫേസ്ബുക്കിൽ കിടന്ന് മസിലു പെരുപ്പിക്കാൻ ശമ്രിക്കുകയാണ്.ഇത് എഴുത്തിന്റെ ശക്തി കുറയ്ക്കും എന്നു പറഞ്ഞാൽ അഭിപ്രായം എന്താണ്?

വർമ: അച്ചടി മാധ്യമങ്ങളെപ്പോലെ തന്നെ ശക്തമാണിപ്പോൾ ഇലക്ട്രോണിക് മാധ്യമങ്ങൾ. അടുത്ത ഘട്ടമായ സോഷ്യൽ മീഡിയയും ശക്തിയാർജിച്ച‘ു കഴിഞ്ഞു.  അതിനെ തള്ളിപ്പറയുന്നത്  വിവേകമല്ല. സ്ക്രീനിങ്ങോ എഡിറ്റിങ്ങോ ഇല്ലാതെ ഫേസ്ബുക്കിൽ ചില രചനകൾ പ്രത്യക്ഷപ്പെടുന്നതുകൊണ്ടാണ് അതിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ രചനകളെ കുറിച്ച‘ും ഈ സംശയം. പക്ഷേ, ഫേസ്ബുക്കിലും ചില ഗംഭീര സൃഷ്ടികൾ വരുന്നുണ്ട്.

അരുൺ: റിയാലിറ്റിഷോ എന്ന സമാഹാരത്തെക്കുറിച്ച‘ാണ്. അതിൽ എട്ടു കഥകളാണല്ലോ.പ്രോഗ്രസ് കാർഡ് എന്ന പേരിൽ പ്രിയപ്പെട്ട എട്ടു കഥാകൃത്തുക്കൾ അതിന് മാർക്കിട്ട് അനുബന്ധമായി ചേർത്തിട്ടുണ്ട്.എല്ലാ പേരും മുഴുവൻ മാർക്കും തന്നിരിക്കുന്നു. അങ്ങനെ ഒരു അനുബന്ധം ചേർത്തത് സ്വന്തം കഥകളിൽ ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണോ?
മറ്റൊന്നുകൂടി.  മഴയുടെ കല്ല്യാണം എന്ന കഥ തീർത്തും ഒരു ഫാന്റസിയാണ്. വായനക്കാരനെ  ഫാന്റസിയുടെ ലോകത്ത് പാറി നടക്കാൻ അനുവദിക്കാതെ കെ.രേഖയും ഡോ. ആർ. ഭദ്രനും പിൻകുറിപ്പിലൂടെയും പഠനത്തിലൂടെയും പിടിച്ച‘‘ുകെട്ടുന്നു. അതൊഴിവാക്കാമായിരുന്നില്ലേ?

വർമ: കഥകളിൽ മാത്രമല്ല  പുസ്തകത്തിനും  പുതുമ വേണമെന്ന തോന്നലുകൊണ്ടാണ് പ്രോഗ്രസ് കാർഡ് എന്ന ഭാഗം ചേർത്തത്. എനിക്കു പ്രിയപ്പെട്ട യുവ കഥാകൃത്തുക്കൾ എന്റെ കഥ വായിച്ച‘‘്  വിലയിരുത്തുകയാണതിൽ. മാർക്കിടലൊന്നുമില്ല. കഥാകൃത്തുക്കളുടെ കഥാനിരൂപണം എന്നേ ഉദ്ദേശി‘ച്ചുള്ളൂ.  പക്ഷേ അരുൺ ഉന്നയിച്ച   സംശയം  പലരും അന്ന് ശക്തമായിത്തന്നെ പറയുകയുണ്ടായി. കഥാകൃത്തിനും കഥയ്ക്കുമിടയിൽ ഇടനിലക്കാരെ നിർത്തിയത് ശരിയായില്ല എന്ന മട്ടിലായിരുന്നു  വിമർശനങ്ങൾ. റിയാലിറ്റി ഷോയ്ക്കു ശേഷം പ്രസിദ്ധീകരിച്ച ചെന്താമരക്കൊക്കയിൽ അവതാരികയോ പഠനമോ ഒന്നും വേണ്ടെന്നു വച്ചത്. കഥകൾ  വായനക്കാരനോടു നേരിട്ട് സംവദിക്കട്ടെ  എന്നു വിചാരിച്ച‘ു.

അരുൺ: മലയാളിക്ക് ഇപ്പോഴും വായിക്കാൻ മനസുണ്ട്. ഉദാഹരണത്തിന് ബന്യാമിന്റെ ആടുജീവിതം,  പെരുന്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ എന്നീ  നോവലുകൾക്ക്   അന്പതിലധികം പതിപ്പുകളും അതിനെല്ലാം വായനക്കാരുമുണ്ടായി.നല്ല പുസ്തകങ്ങൾ എഴുത്തുകാരിൽ നിന്നുണ്ടാകാത്തതു കൊണ്ടാണോ ഇവിടെ വായനക്കാർ പുസ്തകത്തിൽ നിന്നകന്നു പോകുന്നത്. അല്ലെങ്കിൽ താങ്കളുടെ കഥയിൽ പറയുംപോലെ, പുസ്തകം വായിച്ച ശേഷം എഴുത്തുകാരന്റെ മുഖത്തു നോക്കി വായനക്കാരൻ പോടാ പുല്ലേ എന്നു  വിളിക്കുന്നത്?

വർമ: മലയാളിക്ക് വായനാശീലം കൂടിയിട്ടുണ്ട്. ഇന്നത്തെ  വാനക്കാരന് എഴുത്തുകാരനേക്കാൾ ബുദ്ധിയും അറിവും ഉണ്ട്. അതുകൊണ്ട് അവൻ വളരെ കൃത്യമായി തിരഞ്ഞെടുക്കുന്നു.പണ്ട് എഴുത്തുകാരന് ഉണ്ടായിരുന്ന താരപദവി ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു.അതിന്റെ കാരണവും വായനക്കാരന്റെ നിലവാരം ഉയർന്നതു തന്നെ.പ്രബുദ്ധനായ വായനക്കാരനെ തൃപ്തിപ്പെടുത്തുന്ന വിധം എഴുതുക എന്നത് എഴുത്തുകാർ നേരിടുന്ന വലിയ വെല്ലവിളിയാണ്.  മനുഷ്യന്റെ യഥാർഥമായ അവസ്ഥകളും ജീവിതത്തിന്റെ സങ്കീർണതകളും മുന്പെന്നത്തേക്കാളും എഴുത്തിനു യോഗ്യമാണിന്ന്.പക്ഷേ, അതിന്റെ തീവ്രത എഴുത്തിൽപ്രതിഫലിക്കാതെ വരുന്പോൾ വായനക്കാരൻ എഴുത്തുകാരനെ ഉപേക്ഷിക്കാം.ആ  രണ്ടു കൃതികളുടെ അത്ഭുതകരമായ വിൽപ്പന സാഹിത്യരംഗത്തു നിൽക്കുന്ന എല്ലാവർക്കും സന്തോഷകരമാണ്. ആത്മവിശ്വാസം പകരുന്നതാണ്. ആടുജീവിതത്തിന് ജനങ്ങൾ നൽകിയ വിസ്മയകരമായ സ്വീകരണം മലയാളത്തിൽ നോവൽ സാഹിത്യത്തിന്റെ നവോദയത്തിനു തന്നെ നിമിത്തമായി. എത്രയോ പുതിയ നോവലുകളുണ്ടായി. അവയ്ക്കൊക്കെയും നല്ല സ്വീകരണവും ലഭിക്കുന്നു. സങ്കീർത്തനത്തിന്റെ വിജയത്തിനു ശേഷം കുറെക്കാലം നോവൽ രംഗത്തുണ്ടായിരുന്ന മാന്ദ്യം മാറിയത് ആടുജീവിതം പുറത്തുവന്ന ശേഷമാണ്.വായനക്കാരനെ പുസ്തകത്തിലേക്ക് അടുപ്പിക്കാൻ ആ കൃതി സഹായിച്ചു.ഇനിയും ഇടവേളകളിൽ ഇത്തരം കൃതികൾ സംഭവി‘ച്ചുകൊണ്ടിരിക്കും.

Thursday 2 January 2014

മലയാള കഥയിലെ മുന്നേറ്റം

An interview by Dr. R. Bhadran published in Kumkumam Monthly in December 2012 issue

ഡോ. ആർ. ഭദ്രൻ/ രവിവർമ തമ്പുരാൻ

പത്രപ്രവർത്തകനായ രവിവർമ തമ്പുരാൻ മലയാള ചെറുകഥയിൽ പുതിയ ദിശാസൂചികൾ നിർമിച്ചുകൊണ്ടിരിക്കുന്നു. ശ്രദ്ധേയമായ ചില കഥകളാണ് ഈ സ്ഥാനാരോഹണത്തിലേക്കു വർമയെ നയിച്ചത്. മകൾ, കെ.ബി.നിള, ഡോണാപോള, സന്തുഷ്ടകുടുംബം, മലപ്പാമ്പൻ, ഹോചിമിൻ തുടങ്ങി ഒരു ഡസനിലധികം കഥകളിലൂടെയാണ് ഈ മുന്നേറ്റം കഥാകൃത്ത് നടത്തിയിരിക്കുന്നത്. കഥയെഴുത്തുവഴിയുടെ നാനാപ്രകാരമുള്ള വൈവിധ്യത്തിന്റെ ജൈത്രയാത്ര കൂടിയാണത്. നമുക്കു ചുറ്റുമുള്ള  യാഥാർഥ്യങ്ങളിൽ നിന്നും ചെറുകഥയുടെ ശിൽപ്പവും ജീവിതവും കണ്ടെത്തുകയായിരുന്നു ഈ കഥാകൃത്ത്. രാഷ്ട്രീയം, പ്രണയം, ലൈംഗികത, ദാമ്പത്യം, പരിസ്ഥിതി, പാർശ്വവത്കരണം തുടങ്ങിയ വിഷയങ്ങൾ നവമായ ആഖ്യാനശിൽപ്പങ്ങൾ സൃഷ്ടിച്ചുകൊണ്ട്  മലയാളത്തിനായി നേടുകയാണ് വർമ. നമ്മുടെ പൊതുധാരാ വാരികകളിലൂടെയും തുരങ്കത്തിനുള്ളിലെ ജീവിതം, റിയാലിറ്റി ഷോ, ചെന്താമരക്കൊക്ക എന്നീ ചെറുകഥാ സമാഹാരങ്ങളിലൂടെയും ആണ് രവിവർമ കഥയുടെ മുന്നേറ്റങ്ങൾക്ക് അരങ്ങൊരുക്കിയത്. പുനത്തിൽ കുഞ്ഞബ്ദുള്ള, ബന്യാമിൻ, സന്തോഷ് ഏച്ചിക്കാനം, ശിഹാബുദീൻ പൊയ്ത്തുംകടവ്, ഇന്ദുമേനോൻ, കെ. ആർ. മീര, സുസ്മേഷ് ചന്ത്രോത്ത്, ബി. മുരളി തുടങ്ങി മലയാളത്തിലെ മികച്ച‘ എഴുത്തുകാർ തന്നെ ഇതിന് അടിവരയിടുകയും ചെയ്തു കഴിഞ്ഞു. നവതരംഗങ്ങളെ ഏറ്റെടുക്കാൻ മടിച്ചുനിൽക്കുന്ന മലയാള നിരൂപണകലയെ അതിവർത്തിച്ചു കൊണ്ടാണ് ഈ എഴുത്തുകാരൻ പോരാടിവിജയിക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്.

മനുഷ്യാനുഭവങ്ങളുടെ വൈയാകരണനായ രവിവർമയിൽ നിന്ന് മലയാള കഥയ്ക്ക് എണ്ണംപറഞ്ഞ കഥകൾ ഇനിയും ലഭിക്കും എന്നതിന് എഴുതിക്കഴിഞ്ഞ കഥകൾ തന്നെ ഉദാഹരണമാണ്.മൂന്നു കഥാസമാഹാരങ്ങളിലൂടെ മലയാള കഥാപ്രപഞ്ചത്തിൽ അടയാളപ്പെട്ടു കഴിഞ്ഞ വർമയെ അദ്ദേഹത്തിന്റെ കഥാലോകത്തുവച്ചുതന്നെ അഭിമുഖീകരിക്കുകയാണിവിടെ. ഈ പരീക്ഷയിൽ രാഷ്ട്രീയ, സാഹിത്യ, സാമൂഹിക പ്രാധാന്യമുള്ള ഒരുപാടു വെളിപ്പെടുത്തലുകൾ മലയാള സാംസ്കാരികലോകത്തേക്ക് സഞ്ചരിക്കുന്നു. തൊണ്ണൂറുകൾക്കു ശേഷമുള്ള മലയാളത്തിന്റെ സാമൂഹികജീവിതത്തെ സൂക്ഷ്മമായി വിലയിരുത്തുകയും രാഷ്ട്രീയമായി വായിച്ച് വ്യാഖ്യാനിക്കുകയും ചെയ്യുന്ന എഴുത്തുകാർക്കൊപ്പമാണ് രവിവർമ തമ്പുരാനും.  അദ്ദേഹത്തിന്റെ  കഥാലോകം നമുക്കു നേർക്കുനേർ വരുന്നു.

 ചോദ്യം: കഥയെഴുത്തിന്റെ രണ്ടാം വരവിലെ എട്ടുവർഷത്തിനിടയിൽ  വർമയുടേതായി മൂന്നു സമാഹാരങ്ങളും 27 കഥകളുമാണുള്ളത്. കഥയെഴുതാൻ ഇത്രയധികം സമയമെടുക്കുന്നത് ശരിക്കും ഒരു ബലഹീനതയല്ലേ?

ഉത്തരം: അങ്ങനെ വിചാരിച്ചാലും വിരോധമില്ല. ഒാരോ കഥയെഴുതാൻ തുടങ്ങുമ്പോഴും ആശങ്ക, ആ  കഥ മറ്റെവിടെയെങ്കിലും എഴുതപ്പെട്ട കഥയുമായി സാമ്യമുള്ളതായിരിക്കുമോ എന്നതാണ്. മറ്റുള്ളവരുടെ കഥയുമായി മാത്രമല്ല എന്റെ തന്നെ മുൻകഥകളുമായി ഒരു സാമ്യവും ഒരു കഥയ്ക്കും ഉണ്ടാകരുതേ എന്നൊരു ജാഗ്രത എപ്പോഴുമുണ്ട്. ഒരു കഥ വായിക്കുമ്പോൾ ഓ, ഇത്  മറ്റേതുപോലുണ്ടല്ലോ എന്ന്   വായനക്കാരനു തോന്നിയാൽ എഴുത്തുകാരൻ പരാജയപ്പെട്ടുവെന്നാണർഥം. ഒരു പുതിയ കഥ എഴുതണമെങ്കിൽ എനിക്ക് എന്റെ തന്നെ മുൻ കഥകൾ മറക്കേണ്ടതുണ്ട്.

ചോദ്യം: ‘‘എഴുത്ത് എന്നും എനിക്ക് മാനസികപീഡനമാണ്. എഴുത്തിനു മുമ്പും പിമ്പും ഈ അവസ്ഥയാണ്. കഥയെഴുതി ഉടനെ പ്രസിദ്ധീകരണത്തിനയയ്ക്കുന്ന ശീലം ഇല്ലായിരുന്നു. എഴുതിക്കഴിഞ്ഞാലും  വീണ്ടും വായിച്ച് വെട്ടിത്തിരുത്തി പകർപ്പെടുക്കാൻ ചിലപ്പോൾ രണ്ടു മൂന്നു മാസമൊക്കെ വേണ്ടി വരാറുണ്ട്.’’ തൂക്കുമരങ്ങൾ ഞങ്ങൾക്ക് എന്ന കഥയെക്കുറിച്ച് എം. സുകുമാരൻ ഇങ്ങനെ എഴുതുകയുണ്ടായി.താങ്കളുടെ കഥാരചനാരീതിയെയും പുതുക്കിപ്പണിതെടുക്കലിനെയും കുറിച്ച്......

ഉത്തരം: എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു എഴുത്തുകാരൻ ആണ് എം. സുകുമാരൻ. സുഭാഷ്ചന്ദ്രൻ ഉൾപ്പെടെ യുവതലമുറയിലെ ചില എഴുത്തുകാരും ഈ രീതി പിന്തുടരുന്നുണ്ട്. കഥകളിൽ മേദസ് ഉണ്ടാവാൻ പാടില്ല. അത് എന്റെ കഥയായാലും മറ്റുള്ളവരുടെ കഥയായാലും. മേദസ് ഉള്ള കഥകൾ വായിക്കുമ്പോൾ വ്യായാമം ചെയ്യാതെ ചുമ്മാതിരുന്നു തിന്ന് ശരീരം മുഴുവൻ മാംസം തൂങ്ങിനിൽക്കുന്ന പൊണ്ണത്തടിയന്മാരെയാണ് ഓർമ വരുക. അത്തരം കഥകൾ രണ്ടു ഖണ്ഡികയ്ക്കപ്പുറം വായിക്കാൻ കഴിയില്ല. മേദസ് ഉള്ള കഥകൾ എല്ലാവരാലും പരിത്യജിക്കപ്പെടും.  മനസിൽ ഒരു കഥാബീജത്തിനു മുളപൊട്ടിയാൽ അടാപിടീന്ന് അതങ്ങ് എഴുതാൻ കഴിയില്ല. മനസിൽ മുളച്ച ബീജവുമായി അങ്ങനെ നടക്കും. ഒരുമാസമോ രണ്ടു മാസമോ ഒക്കെ. ഒരു വർഷം വരെ കൊണ്ടു നടന്ന പ്രമേയങ്ങളുമുണ്ട്. മനസിൽ കിടന്നു പരുവപ്പെട്ട് എഴുതാറായി എന്നു തോന്നിയാൽ കംപ്യൂട്ടറിൽ പുതിയൊരു ഫയൽ തുറന്ന് എഴുത്തു തുടങ്ങും. ഒറ്റയടിക്ക് ഒരു കഥ എഴുതിപ്പൂർത്തിയാക്കാൻ എനിക്കു പറ്റില്ല. ആദ്യ കരട് പൂർത്തിയാക്കാൻ തന്നെ പല ദിവസമായി പല പ്രാവശ്യം ഇരിക്കും. ആദ്യകരട് തയാറായാൽ പിന്നെ മാറ്റി എഴുത്താണ്. മുപ്പതും നാൽപ്പതും തവണ വരെ മാറ്റി എഴുതാറുണ്ട്. ഇങ്ങനെ പലവട്ടം മാറ്റി എഴുതിക്കഴിയുമ്പോഴാണ് തൃപ്തിയാവുക. ഒരു കഥ എഴുതി തൃപ്തിവന്നാൽ,  ഏറ്റവും അടുത്തമൂന്നോ നാലോ  സുഹൃത്തുക്കൾക്ക്  ഇ മെയിൽ ആയി അയച്ചുകൊടുക്കും. അവർ പറയുന്ന അഭിപ്രായം  കൂടി മനസിൽ വച്ചുകൊണ്ടുള്ള മാറ്റി എഴുത്താണ് പിന്നെ. രണ്ടാം ഘട്ടം മാറ്റി എഴുത്തും പല തവണ സംഭവിക്കാറുണ്ട്. എന്റെ കഥ അതിന്റെ പൂർണത നേടുന്നത് മാറ്റി എഴുത്തിലാണ്. ക്ഷീരബല  നൂറ്റൊന്ന് ആവർത്തിക്കുന്നതുപോലെ. ഒരു കഥ അന്തിമരൂപമെത്താൻ നാലും അഞ്ചും മാസം എടുക്കാറുണ്ട്. ഒന്നോ രണ്ടോ ആഴ്ചകൾ കൊണ്ട് എഴുതിയ കഥകൾ ഇല്ലെന്നല്ല. പക്ഷേ, അവ അച്ചടിച്ചു വരുമ്പോൾ നിരാശ തോന്നും. കുറച്ചുകൂടി ശ്രമിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നല്ലോ എന്നും.

ചോദ്യം: വർമയുടെ കഥകളുടെ ആദ്യവായനക്കാർ ആരാണ്. നേരത്തെ പറഞ്ഞല്ലോ, അഭിപ്രായം തേടി ചിലർക്ക് അയക്കാറുണ്ടെന്ന്.

ഉത്തരം: മിക്ക കഥകളും എന്റെ ഭാര്യയും മകനും ആണ് ആദ്യം വായിക്കുക. പക്ഷേ മാറ്റി എഴുതാനുള്ള അഭിപ്രായം തേടി അയയ്ക്കുന്നത് സുഹൃത്തുക്കൾക്കാണ്. കഥയെഴുത്തിന്റെ രണ്ടാം ഘട്ടത്തിലെ പല കാലങ്ങളിൽ പലരാണ് ആദ്യവായനക്കാരായിട്ടുളളത്. അവരിൽ പലരും മനോരമയിലെ സഹപ്രവർത്തകരുമാണ്. കെ.ആർ. മീര, കെ. ഹരികൃഷ്ണൻ, ബി. മുരളി, ടോണി ജോസ്, ജയൻ ശിവപുരം,  കെ. മോഹൻലാൽ, എം.കെ. വിനോദ്കുമാർ എന്നിവരൊക്കെയാണ് ആദ്യ സമയങ്ങളിൽ അഭിപ്രായം പറഞ്ഞു സഹായിച്ചത്. ഇപ്പോൾ, കുറെക്കാലമായി എന്റെ എഴുത്തിന് ശക്തിപകരുന്ന ആദ്യവായനക്കാർ മനോരമയുടെ ജയ്പൂർ ചീഫ് റിപ്പോർട്ടറും കഥാകൃത്തും കവിയുമൊക്കെയായ വി. ജയദേവ്, സമകാലിക മലയാളം വാരികയിലെ ഗിരീഷ് ജനാർദ്ദനൻ, ഗോത്രഭൂമി പത്രാധിപർ രാജേന്ദ്രപ്രസാദ്, കേളികൊട്ട് ബ്ലോഗ്‌ മാഗസിനിലെ ജി.നിധീഷ്, കവി ഇടക്കുളങ്ങര ഗോപൻ തുടങ്ങിയവരാണ്. താങ്കളും ചില കഥകളുടെ ആദ്യവായനക്കാരനായിട്ടുണ്ടല്ലോ. ചില പ്രത്യേക വിഷയങ്ങളെക്കുറിച്ച് എഴുതുമ്പോൾ ആ വിഷയത്തിൽ അവഗാഹമുള്ളവരെക്കൊണ്ടു കൂടി വായിപ്പിക്കാറുണ്ട്. ആ പേരുകൾ കൂടി പറഞ്ഞാൽ ലിസ്റ്റ് ഇനിയും നീളും. എന്തായാലും കഥയെഴുത്ത് തികച്ചും സ്വകാര്യമായ ഒരു ഏർപ്പാടാണെന്നു പറയാൻ എനിക്കു കഴിയില്ല.  സൗഹൃദങ്ങളുടെ പങ്കുവയ്പ്പും ആഘോഷവും ഒക്കെക്കൂടിയാണ് എനിക്കത്.

ചോദ്യം: വിവാദം സൃഷ്ടിച്ച കഥയാണ് ‘ഹോചിമിൻ’. താങ്കളുടെ ആദ്യ സമാഹാരമായ ‘തുരങ്കത്തിനുള്ളിൽ ജീവിതം’ പ്രകാശനം ചെയ്യാമെന്ന് സമ്മതിച്ചിരുന്ന അന്നത്തെ മന്ത്രി ജി. സുധാകരൻ അവസാന നിമിഷം പിന്മാറിയത് ഈ കഥ മൂലമാണെന്ന്  ഒരു സംസാരമുണ്ടായിരുന്നല്ലോ

ഉത്തരം: മന്ത്രിയാകുന്നതിനു വളരെ മുമ്പ്‌  എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാൾ ആയിരുന്നു ജി. സുധാകരൻ. അതുകൊണ്ടു കൂടിയാണ്, അല്ലാതെ മന്ത്രിയെന്ന നിലയ്ക്കു മാത്രമല്ല അദ്ദേഹത്തെ പ്രകാശനത്തിനു ക്ഷണിച്ചത്. ദേവസ്വം മന്ത്രിയായിരുന്ന അദ്ദേഹം പത്തനംതിട്ടയിൽ നടന്ന പുസ്തകപ്രകാശനത്തിൽ പങ്കെടുക്കാൻ വേണ്ടിത്തന്നെയാണ് ഒപ്പം ചേർത്തൊരു ശബരിമല സന്ദർശനവും കൂടി നിശ്ചയിച്ചത്. ശബരിമല കയറിയ അദ്ദേഹം തിരിച്ചിറങ്ങാൻ വൈകും എന്ന ന്യായം പറഞ്ഞ് തന്ത്രത്തിൽ പ്രകാശനച്ചടങ്ങിൽ നിന്നു മുങ്ങി. പ്രകാശനം ചെയ്യാൻ പോകുന്ന പുസ്തകത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധകഥയുണ്ടെന്ന് തലേദിവസം അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചു. ദിവസങ്ങൾക്കു ശേഷം പത്തനംതിട്ടയിലെ ഒരു യുവസിപിഎം നേതാവ് എന്നെ നേരിട്ടുകണ്ട് മന്ത്രിയുടെ ഖേദം അറിയിക്കുകയുണ്ടായി. ‘ഹോചിമിൻ’ എന്ന കഥ കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നു മന്ത്രിക്കു ബോധ്യപ്പെട്ടുവെന്നും അതുകൊണ്ടാണ് അദ്ദേഹം വരാതിരുന്നതെന്നും മന്ത്രിയോടു പിണക്കം തോന്നരുതെന്നുമൊക്കെ ആ നേതാവ് പറഞ്ഞു. ഞാൻ ഒരൊറ്റകാര്യം മാത്രമേ പറഞ്ഞുള്ളൂ. മന്ത്രി വരാതിരുന്നതിൽ ഒരു തെറ്റുമില്ല. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലനിൽപ്പിന്റെ പ്രശ്നം ആണെന്നു പറഞ്ഞാൽ എനിക്കു മനസിലാകും. പക്ഷേ, ‘ഹോചിമിൻ’ എന്ന കഥയിൽ പറഞ്ഞിരിക്കുന്നതു സത്യമോ വ്യാജമോ എന്ന് അദ്ദേഹം വിയറ്റ്നാമിൽ തന്നെ ഒന്നു പോയി നോക്കുന്നത് നന്നായിരിക്കും. ഞാൻ വിയറ്റ്നാമിൽ പോകുകയും അവിടെ ചുറ്റിയടിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ കണ്ട, ഞാൻ അനുഭവിച്ച വിയറ്റ്നാമാണ് ആ കഥയിൽ പകർത്തിയിരിക്കുന്നത്. അതിൽ പരാമർശിക്കുന്ന മുഖ്യ കഥാപാത്രം യഥാർഥത്തിൽ ഞാൻ നേരിട്ടു കണ്ടു സംസാരിച്ച ആളാണ്. അവിടത്തെ ഹോൻകിയെം തടാകക്കരയിൽ ഒരു വൈകുന്നേരം ഞാൻ കാറ്റുകൊണ്ടിരിക്കുമ്പോൾ ഏതാനും ഡോളറുകൾ തന്നു സഹായിക്കാമോ എന്നു ചോദിച്ചുകൊണ്ട് എന്നെ സമീപിച്ച ഒരു യുവാവാണ് അത്. അയാളോട് വിശദമായി സംസാരിച്ചു കിട്ടിയ വിവരങ്ങളാണ് കഥയിൽ ഉള്ളത്. പൂർണതയ്ക്കു വേണ്ടി കുറച്ചു വിയറ്റ്നാം ചരിത്രം കൂടി തപ്പിയെടുത്തു ചേർത്തു എന്നു മാത്രം. കമ്യൂണിസ്റ്റ് പാർട്ടികൾ അധികാരം കിട്ടുമ്പോൾ എങ്ങനെ വഷളാകുന്നു എന്ന് ഞാൻ വിശദീകരിക്കുന്നത്, അത് എനിക്കു നേരിട്ടു ബോധ്യപ്പെടുന്നതുകൊണ്ടാണ്. അതു പറയുന്നതുകൊണ്ട് ഞാനോ എന്റെ കഥകളോ കമ്യൂണിസ്റ്റ് വിരുദ്ധം എന്ന പറയുന്നതു ശരിയല്ല. വിമർശനങ്ങളെ ഭയപ്പെടുന്നവർ എങ്ങനെ കമ്യൂണിസ്റ്റ് ആകും. സ്വന്തം ജീവിതത്തിൽ വെള്ളം ചേർക്കാത്ത, രാഷ്ട്രീയ ജീവിതത്തിൽ അൽപ്പം പോലും കറ പുരണ്ടിട്ടില്ലാത്ത ശുദ്ധ കമ്യൂണിസ്റ്റ് ആണ് ജി. സുധാകരൻ എന്ന അംഗീകരിച്ചുകൊണ്ട് പറയട്ടെ, അന്ന് അദ്ദേഹം കാണിച്ചത് മഹാമോശമായിപ്പോയി. കമ്യൂണിസ്റ്റ് മൌലികവാദത്തിന്റെ പിടിയിൽ അദ്ദേഹവും പെട്ടു എന്നാണ് ഞാൻ മനസിലാക്കുന്നത്. ഒന്നു കൂടി പറയട്ടെ, കേരളത്തിന്റെ സാമൂഹികവും മതപരവും രാഷ്ട്രീയവുമായ ബാലൻസ് നഷ്ടപ്പെടാതിരിക്കാൻ സിപിഎമ്മും കോൺഗ്രസും തുല്യശക്തികളായി നിൽക്കണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇതിൽ ഏതു പാർട്ടി ക്ഷീണിച്ചാലും കേരളം വിഷമിക്കും. ഈ രണ്ടു പാർട്ടികളും ക്ഷീണിച്ചതിന്റെ തിക്തഫലമാണ് ഇപ്പോൾ കേരളം അനുഭവിക്കുന്നത്.

ചോദ്യം: ‘‘തന്റെ അനുഭവമേഖലയ്ക്ക് മൊത്തത്തിൽ കഥാകാരൻ നൽകുന്ന അർഥാന്തരന്യാസമാണ് തുരങ്കത്തിനുള്ളിൽ ജീവിതം. യാഥാർഥ്യങ്ങൾ കഥയായി മാറുന്നതും കഥകൾ യാഥാർഥ്യമായി മാറുന്നതുമായ ഒരനുഭവരസം ഈ രചനകൾ നമുക്കു നൽകുന്നുണ്ട്.’’ മൂന്നാമത്തെ കഥാസമാഹാരത്തിന്റെ മികവിൽ തലയുയർത്തി നിൽക്കുമ്പോൾ ആദ്യകഥാസമാഹാരത്തെക്കുറിച്ച്  മലയാളത്തിലെ ഏറ്റവും വലിയ നോവലിസ്റ്റ് ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള പറഞ്ഞ മേൽപ്പറഞ്ഞ നിരീക്ഷണത്തെ താങ്കൾ ഇപ്പോൾ എങ്ങനെ പുനരനുഭവിക്കുന്നു.?


ഉത്തരം: ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ നന്മ കൊണ്ടാണ് ആദ്യ സമാഹാരത്തെക്കുറിച്ച് വർഷങ്ങൾക്കു മുമ്പ്‌ അദ്ദേഹം അങ്ങനെ പറഞ്ഞത്. ആ അഭിപ്രായത്തെ നന്ദിയോടെയും സ്നേഹത്തോടെയും  മാത്രമേ  എനിക്കോർക്കാൻ കഴിയൂ. ഡോക്ടറുടെ ഈ വാചകം അന്നും ഇന്നും എനിക്ക് ഒരു വിസ്മയമാണ്. കാരണം ആദ്യ സമാഹാരത്തിന് അവതാരിക എഴുതുമ്പോൾ എനിക്ക് ഡോക്ടരെ നേരിട്ട് പരിചയമില്ലായിരുന്നു. റയിൻബോ ബുക്സ് ഉടമയായിരുന്ന പരേതനായ രാജേഷ്കുമാർ ആണ് അവതാരിക എഴുതാൻ കഥകൾ ഡോക്ടർക്ക് അയച്ചുകൊടുത്തത്. അദ്ദേഹത്തെ വിളിച്ച് ഓരോ കഥയും ഞാൻ അനുഭവിച്ച ജീവിതത്തിന്റെ സ്പർശമുള്ളതാണെന്നു പറയണമെന്നു  വിചാരിച്ചെങ്കിലും  ചമ്മൽ കാരണം വിളിച്ചില്ല. പക്ഷേ, വളരെ കാച്ചിക്കുറുക്കി അദ്ദേഹം എഴുതിയ അവതാരികക്ക് ഒരു കടലിന്റെ ആഴവും ഒരു താമരപ്പൊയ്കയുടെ സൗന്ദര്യവും ഉണ്ടായിരുന്നു. എന്റെ എല്ലാ കഥകളും  ഞാനോ ഏറ്റവും അടുത്തവരോ അനുഭവിച്ചിട്ടുള്ളതാണ്. പൂർണമായും ഭാവന ചെയ്ത് ഒരു കഥയും ഞാൻ എഴുതിയിട്ടില്ല. ആത്മാംശം ചിലതിൽ കൂടും, ചിലതിൽ കുറയും എന്നു മാത്രം. ആ സത്യമാണ് ഡോക്ടറുടെ ആ വാചകത്തിൽ അടക്കം ചെയ്തിട്ടുള്ളത്.ഡോ. പുനത്തിലിന് നൂറു നന്ദി.

ചോദ്യം: കഥയെഴുത്ത് താങ്കൾക്ക്  വാർത്തകളിൽ നിന്നുള്ള മോചനം ആണെന്ന ഡോ. പുനത്തിലിന്റെ നിരീക്ഷണത്തെക്കുറിച്ച് എന്തു പറയുന്നു?

ഉത്തരം: ഡോക്ടറുടെ നിരീക്ഷണം ഭാഗികമായി ശരിയാണ്. വാർത്തയുടെയും കഥയുടെയും ലോകങ്ങൾ രണ്ടും രണ്ടാണ്. ഇവയെ പൊരുത്തപ്പെടുത്തിക്കൊണ്ടു പോവുക വലിയ പ്രയാസവും. കഥയിൽ മുന്നേറുമ്പോൾ പത്രപ്രവർത്തനത്തിലും പത്രപ്രവർത്തനത്തിൽ മുന്നേറുമ്പോൾ കഥയിലും ക്ഷീണിക്കുക സ്വാഭാവികമാണ്. എങ്കിലും കഥയെഴുത്ത് എനിക്കു വലിയ ആശ്വാസമാണ്. ഈ ഇരട്ട ജീവിതത്തിനിടയിൽ ഏതെങ്കിലും ഒന്നിനെ തള്ളിപ്പറയാൻ ഞാൻ തയാറല്ല. കാരണം വാർത്തകളുടെ ലോകമാണ് എന്റെ ചോറ്. കഥയെഴുതി മാത്രം ഒരാൾക്ക് കേരളത്തിൽ ജീവിക്കാൻ കഴിയില്ല. ടാവോ ഫിലോസഫി പറയുന്നത് എക്സിസ്റ്റൻസ് ഈസ് ദ് മദർ എന്നാണ്. നിലനിൽപ്പാണ് പ്രധാനം. നിലനിന്നെങ്കിലേ കഥയും നോവലും കവിതയുമൊക്കെ എഴുതാനാവൂ. അതിനാൽ എന്നെ നിലനിർത്തുന്ന വാർത്താലോകത്തെ ആദരവോടെയേ  നോക്കിക്കാണാനാവൂ. അതിന്റെ അകംപൊരുളുകൾ എന്തു തന്നെയായാലും.

 ചോദ്യം: പുത്തൻ സാമ്പത്തിക നയങ്ങൾ നമ്മുടെ സംസ്കാരത്തെ  സെലിബ്രേറ്റിങ്  കൾച്ചർ ആക്കുന്നതിനെതിരെയും  പുതുകാലം ഉന്നയിക്കുന്ന ലൈംഗികവത്കരണത്തിനെതിരെയും പല കഥകൾ താങ്കൾ  എഴുതിയിട്ടുണ്ട്. ‘റിയാലിറ്റി ഷോ’, ‘ആക്രി’ തുടങ്ങിയ കഥകൾ ഓർമ വരുന്നു.

ഉത്തരം: പുത്തൻ സാമ്പത്തിക നയം, ആഗോളവത്കരണം എന്നിവ  കൊച്ചുകേരളത്തിലും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ട്. ആഗോളവത്കരണത്തിന്റെയും വിവരസാങ്കേതിക വിസ്ഫോടനത്തിന്റെയുമൊക്കെ എണ്ണമില്ലാത്ത നേട്ടങ്ങളെയും സാധ്യതകളെയും മറന്നുകൊണ്ടല്ല ഇത് പറയുന്നത്. ആഗോളവത്കരണത്തിന്റെ ഫലമായുണ്ടായ ഭൗതിക പുരോഗതിയും സൗകര്യങ്ങളുടെ കുതിച്ചുചാട്ടവുമൊക്കെ മനുഷ്യരുടെ ബാഹ്യജീവിതത്തെ  വലിയൊരു പ്രദർശനനഗരിപോലെ വർണാഭമാക്കിയിട്ടുണ്ടെങ്കിലും  അത് മനുഷ്യമനസുകളുടെ വലുപ്പം വല്ലാതെ കുറച്ചുകളഞ്ഞു. അടിസ്ഥാനസൗകര്യ വികസനമെന്ന പേരിൽ എട്ടുവരിയോ പതിനാറുവരിയോ വീതി ഉള്ള ഹൈവേ നിർമിക്കുന്ന മനുഷ്യന്റെ ഉള്ളകത്തെ വഴി കൂടുതൽ മെലിഞ്ഞ കുണ്ടനിടവഴിയായിക്കൊണ്ടിരിക്കുന്നു. ആർത്തികളും ആസക്തികളും മൂല്യവിചാരങ്ങളെ തൂത്തെറിയുന്നു. പണമുണ്ടാക്കാൻ വേണ്ടി ഭീകരപ്രവർത്തകനോ ഭീകരപ്രവർത്തനത്തിനു ചൂട്ടുപിടിക്കുന്നവനോ ക്വൊട്ടേഷൻ ഗൂണ്ടയോ കൂട്ടിക്കൊടുപ്പുകാരനോ ഒക്കെയാകാൻ മലയാളിക്ക്  ഒരു മടിയുമില്ല. സ്ത്രീകൾക്കെതിരായ അതിക്രമം, മുതിർന്ന തലമുറയോടുള്ള അവഗണന, പരിസ്ഥിതി നശീകരണം ഇങ്ങനെ മലയാളി രാക്ഷസന്മാരാകുന്നതിന്റെ എണ്ണമറ്റ ഉദാഹരണങ്ങൾ പറയാനുണ്ട്. ഇവയൊക്കെ ഒരു എഴുത്തുകാരനെ ഉത്ക്കണ്ഠാകുലനാക്കേണ്ടവ തന്നെയാണ്. എന്റെ കഥകളിലും ഇത്തരം പ്രശ്നങ്ങൾ കടന്നുവരുന്നത് സ്വാഭാവികം. ‘റിയാലിറ്റി ഷോ’ എന്ന എന്റെ കഥ സ്ത്രീശരീരത്തെ   കൈമാറി ഉപയോഗിക്കുന്ന ചരക്കുവൽക്കരണത്തോടുള്ള പ്രതികരണമാണെങ്കിൽ ‘ആക്രി’ മുതിർന്ന തലമുറയെ അവഗണിക്കുന്നതിനോടുള്ള പ്രതിഷേധമാണ്.

ചോദ്യം: കാലത്തിന്റെ കൊടിയ തിന്മകൾക്കെതിരെ ജാഗ്രത്തായ ഒരു  മനസ് താങ്കൾക്കുണ്ട്. സത്യത്തിൽ പുതിയ സമ്പദ് വ്യവസ്ഥ നമ്മുടെ സമൂഹത്തിന്റെ വ്യാകരണങ്ങൾ തെറ്റിച്ചതിനെതിരെയുള്ള ജാഗ്രതയുമാണ് അത്. അതുകൊണ്ടാണല്ലോ ‘സംഭോഗം പോലും സ്പോൺസർ ചെയ്യുന്ന’, എല്ലാം വിപണിവത്കരിക്കുന്ന ഇക്കാലത്തെ നോക്കി താങ്കൾക്ക് ‘പോടാ പുല്ലേ’ ( റിയാലിറ്റി ഷോ) എന്നു പറയാൻ കഴിയുന്നത്?

ഉത്തരം: ആഗോളവത്ക്കരണവും ഉദാരവത്ക്കരണവും കമ്പോള സമ്പദ് വ്യവസ്ഥയും ഒക്കെക്കൂടി ചേരുന്ന സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കി തുടങ്ങിയപ്പോൾ അന്നു ധനമന്ത്രിയായിരുന്ന മൻമോഹൻസിങ്ങിനെ എതിർത്തിരുന്നവർ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഏതാണ്ടൊക്കെ ശരിയായി വരികയാണ്. ശുഭാപ്തിവിശ്വാസം കൊണ്ടുമാത്രം സാമ്പത്തികപരിഷ്കാരങ്ങളെ പിന്തുണച്ചവർ പോലും ഇപ്പോൾ മനസ് തകർന്ന അവസ്ഥയിലാണ്. ഇടത്തരക്കാരനും പാവപ്പെട്ടവനും ജീവിക്കാൻ കഴിയാത്ത സ്ഥിതി സംജാതമായിക്കൊണ്ടിരിക്കുന്നു. തുടങ്ങിവച്ച സാമ്പത്തിക പരിഷ്കാരങ്ങൾ തുടർന്നുകൊണ്ടുപോകാൻ രാജ്യം കൂടുതൽ കൂടുതലായി വിദേശികൾക്കു വിൽക്കുന്ന സ്ഥിതിയാണ് കാണുന്നത്. പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല. ഇനി തിരിച്ചുപോകാനാവാത്ത വിധത്തിലുള്ള,  ഒരിക്കലും അഴിക്കാനാവാത്ത ഒരു ഊരാക്കുടുക്കിലാണ് നാം ഇപ്പോൾ. എനിക്കൊരു പറ്റു പറ്റി, ഇനി രക്ഷയില്ല എന്നു വിചാരിച്ചുകൊണ്ട് ചുമ്മാ നിന്നു കൊടുക്കുന്നവരുണ്ട്. അവരെ മനസിലാക്കാം. പക്ഷേ, തങ്ങൾ എന്തോ മഹത്തായ കാര്യം ചെയ്യുകയാണെന്ന തെറ്റിദ്ധാരണയിൽ നമ്മുടെ നാടിന്റെ നന്മകളെ ഭീകരപ്രവർത്തകനും രാജ്യദ്രോഹികൾക്കും വിഘടനവാദികൾക്കും വിദേശകുത്തകകൾക്കും മുമ്പിൽ അടിയറവച്ചു കേമത്തം നടിക്കുന്ന ഞാനടക്കമുള്ള പത്രാധിപ സമൂഹത്തോടും  പ്രസാധകന്മാരോടും നിരൂപകന്മാരോടും ബുദ്ധിജീവികളോടുമൊക്കെ  പറയാനുള്ളത് ഒന്നു മാത്രം. അതാണ് ആ പേരിൽ തന്നെ അങ്ങനെയൊരു കഥ എഴുതിയത്. പക്ഷേ, അത് വേണ്ടത്ര ശദ്ധ്രിക്കപ്പെടാതെ പോയി. സാഹിത്യത്തിലായാലും ഗോഡ്ഫാദർമാരില്ലാത്തവർക്ക് പച്ചപിടിക്കാനാവില്ല എന്ന് എനിക്ക് ബോധ്യമായപ്പോഴെഴുതിയ കഥയാണത്.

ചോദ്യം: ഭാഷയുടെ ഉള്ളടരുകൾ നന്നായി ഗ്രഹിച്ച താങ്കളുടെ ‘മകൾ’ എന്ന കഥയിലും മേൽപ്പറഞ്ഞ കാര്യങ്ങൾ നന്നായി ആവിഷ്കാരം നേടുന്നുണ്ടല്ലോ. പുതിയ കാലത്തെ പെൺകുട്ടികളെ പ്രശ്നവത്കരിക്കാൻ  കൂടിയുള്ള ശ്രമമല്ലേ അത്?

ഉത്തരം: കമ്പോളവത്കൃതസമൂഹത്തിൽ ജീവിക്കുന്നതിന്റെയാണോ എന്നറിയില്ല, പെൺകുട്ടികളായാലും ആൺകുട്ടികളായാലും ഇന്ന് അച്ഛനമ്മമാർക്ക് വലിയ ആശങ്കകളും ആകുലതകളും സമ്മാനിച്ചുകൊണ്ടാണ് വളർന്നുവരുന്നത്. പത്തോ ഇരുപതോ വർഷം മുമ്പ്‌ വരെ അച്ഛനമ്മമാരോട് മറുത്തു പറയുന്നതു ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. അച്ഛനമ്മമാരോട് തർക്കുത്തരം പറയാൻ ഭയന്നിരുന്നുവെങ്കിൽ  അതിനു കാരണം, തല്ലു കിട്ടും എന്നതു മാത്രമായിരുന്നില്ല. ഒരു തരം പാപബോധവും വേട്ടയാടിയിരുന്നു. മാനുഷികമൂല്യങ്ങൾക്കുമേൽ വിപണിമൂല്യങ്ങൾ ആധിപത്യം നേടിയതോടെ ഇത്തരം പാപബോധങ്ങളൊക്കെ നാടയഴിഞ്ഞുവീണു. ആത്മീയത നഷ്ടപ്പെട്ട മതങ്ങൾ അധിനിവേശ ദുരാഗ്രഹത്താൽ മനുഷ്യന്റെ മൂല്യബോധങ്ങളെ കരിച്ചുകളഞ്ഞു. മൊബൈൽഫോണും ഇന്റർനെറ്റും ഫേസ്ബുക്കും പുതുതലമുറ സൗഹൃദങ്ങളും എല്ലാം കൂടി, പ്രായപൂർത്തിയാവുന്ന പെൺമക്കൾ അച്ഛനമ്മമാരുടെ മനസിൽ കോരിയിടുന്ന തീ ഒട്ടും ചെറുതല്ല.  അച്ഛന്റെ സംരക്ഷണയിൽ പൊന്നോമനയായി വളർന്ന അമ്മയില്ലാത്തൊരു പെൺകുട്ടി പ്രായപൂർത്തിയാവുന്നതോടെ പിതാവിനെ വെറുക്കുകയും കൊലപ്പെടുത്തുന്നതിലേക്കു വരെ എത്തുകയും ചെയ്യുന്നതാണ് മകളുടെ പ്രമേയം.

 ചോദ്യം: നാളെയിലെ ഒരു മികച്ച കഥാകാരനെ ദൃശ്യപ്പെടുത്താൻ കഴിയുന്ന കഥകളാൽ സമ്പന്നമാണ് ‘റിയാലിറ്റി ഷോ’ എന്ന ഈ സമാഹാരം എന്ന് ബന്യാമിൻ എഴുതുകയുണ്ടായി.ഈ പ്രവചനത്തെ അക്ഷരാർഥത്തിൽ സാക്ഷാത്കരിച്ചുകൊണ്ടാണ് ‘ചെന്താമരക്കൊക്ക’ പുറത്തുവന്നിരിക്കുന്നത്. ഭാവിയുടെ ഗർഭത്തിൽ എന്തൊക്കെയാണ് രൂപപ്പെട്ടു കൊണ്ടിരിക്കുന്നത്?

ഉത്തരം: ക്രിയേറ്റീവ് റൈറ്റിങ്ങിന്റെ കാര്യത്തിൽ വലിയ മുൻകൂർ ആസൂത്രണമൊന്നും നടത്തുന്ന ആളല്ല  ഞാൻ. നടത്തിയാൽ തന്നെ അത് വിജയിക്കണമെന്നുമില്ല. എങ്കിലും മൂന്നു നാലു കഥകളുടെ പ്രമേയം മനസിലുണ്ട്.  ലളിത കലാ അക്കാദമി ഒരു ലഘുജീവചരിത്രം തയാറാക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചില പ്രസാധകർ പുസ്തകങ്ങളും അനുഭവക്കുറിപ്പുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ ഏതൊക്കെ സമയത്തു പൂർത്തിയാക്കിക്കൊടുക്കാൻ കഴിയും എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.

ചോദ്യം: പരിസ്ഥിതി വിഷയങ്ങൾ താങ്കൾ അതീവ ഗൗരവമായി  കഥകളിലേക്കു കൊണ്ടുവന്നിട്ടുണ്ട്. ഇക്കോ ഈസ്തറ്റിക്സ് കഥകളിൽ സൃഷ്ടിച്ച രചനകളായിരുന്നു അവയെല്ലാം. ചെന്താമരക്കൊക്ക, കെ. ബി. നിള എന്നീ കഥകൾ ഓർമ വരുന്നു. താങ്കളുടെ പരിസ്ഥിതി പ്രവർത്തന പശ്ചാത്തലം ഒന്നു വിവരിക്കാമോ?

ഉത്തരം: സ്കൂളിൽ  പഠിക്കുമ്പോൾ  ശാസ്ത്ര സാഹിത്യപരിഷത്തുമായി ബന്ധപ്പെട്ടു പ്രവർത്തനം തുടങ്ങിയതാണ്.ശാസ്ത്രകേരളം, യുറീക്ക മാസികകളും  ശാസ്ത്രകലാജാഥയും പരിഷത്തിന്റെ അനവധിയായ പുസ്തകങ്ങളും ഒക്കെയാണ് അക്കാലത്തു പലർക്കുമെന്ന പോലെ എനിക്കും പരിസ്ഥിതി അവബോധം പകർന്നു തന്നത്.  പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രിയൊക്കെ ആയപ്പോൾ ഇടതുപക്ഷമെന്നോ തീവ്രഇടതുപക്ഷമെന്നോ ഒക്കെ വിളിക്കാവുന്ന വിചാരങ്ങളായിരുന്നു മനസു നിറയെ. അമ്പലം പൊളിക്കണം, പള്ളി പൊളിക്കണം, മനുഷ്യനെ തമ്മിൽ വേർതിരിക്കുന്ന എല്ലാ മതിലുകളും പൊളിക്കണം, മിശവ്രിവാഹങ്ങൾ വ്യാപകമാക്കിക്കൊണ്ട് സമൂഹത്തിൽ നിന്ന് ജാതിയും മതവും പറിച്ചെറിയണം എന്നൊക്കെയുള്ള വിചാരങ്ങൾ പുകയുകയായിരുന്നു മനസിൽ. ഒരു പാർട്ടിയുടെയും  മേൽക്കൂരയ്ക്കു കീഴെ നിൽക്കാൻ ഇഷ്ടപ്പെട്ടില്ലെങ്കിലും  മനസിലെ പുരോഗമനചിന്തകൾക്ക് പരിഷത്ത് തീ പകരുന്നുണ്ടായിരുന്നു. പക്ഷേ, ഡിഗ്രിക്കു ശേഷം പത്രപ്രവർത്തനം പഠിക്കാൻ ചേരുകയും പിന്നീട് ജോലിയിൽ പ്രവേശിക്കുകയുമൊക്കെ ചെയ്തപ്പോൾ പരിഷത്തിൽ പ്രവർത്തിക്കാൻ സമയമില്ലാതെയായി. പരിഷത്ത് സിപിഎമ്മിന്റെ പോഷകസംഘടനപോലെ ആയിത്തീരുന്നതാണ് പിന്നീട് കണ്ടത്. 

പത്രപ്രവർത്തകരുടെയിടയിൽ ചെറിയ തോതിൽ പരിസ്ഥിതി പ്രവർത്തനം നടത്തുന്ന ജയ്ജി പീറ്റർ ഫൌണ്ടേഷൻ എന്ന സംഘടന പതിനഞ്ചുവർഷമായി ഞങ്ങൾ നടത്തുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം, ആദിവാസി ക്ഷേമം എന്നിവയിൽ പ്രത്യേകമായ ഒരു താത്പര്യം പത്രത്തിലെ എന്റെ എഴുത്തുകൾക്ക് എന്നും ഉണ്ടായിരുന്നു. കുട്ടനാടിന്റെ പരിസ്ഥിതി തകർച്ചയെക്കുറിച്ചാണ് എന്റെ ‘കുട്ടനാട് കണ്ണീർത്തടം’ എന്ന പുസ്തകം. ‘പ്രളയം പെരുകുന്ന കുട്ടനാട്’ എന്ന പരമ്പരയ്ക്ക് കേരള പ്രസ് അക്കാദമിയുടെ പരിസ്ഥിതി റിപ്പോർട്ടിങ്ങിനുള്ള കെ.സി. സെബാസ്റ്റ്യൻ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ പരിസ്ഥിതി സംരക്ഷണം മനസിൽ  കയറിക്കൂടിയിട്ടുള്ള ഒരാൾ കഥയഴുതാനിരുന്നാലും അത്തരം വിഷയങ്ങൾ കടന്നുവരുക സ്വാഭാവികം മാത്രം.

ചോദ്യം: ആരാധനാലയങ്ങൾ പൊളിച്ച് അന്ധവിശ്വാസം ഇല്ലാതാക്കണം  എന്ന തോന്നൽ ഇപ്പോഴുമുണ്ടോ?

ഉത്തരം: ടീനേജിൽ കമ്യൂണിസ്റ്റ് ആകാതിരിക്കുകയും ടീനേജിനു ശേഷം കമ്യൂണിസ്റ്റ് ആയി തുടരുകയും ചെയ്യുന്നവൻ മനുഷ്യനല്ല എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.  അതെന്തോ ആകട്ടെ, നമുക്ക് പ്രത്യേകിച്ച് ഉത്തരവാദിത്തങ്ങൾ ഒന്നുമില്ലാത്ത, വീട്ടുകാർ എല്ലാം നടത്തിത്തരുന്ന പ്രായത്തിൽ ഒരാൾക്ക് യുക്തിവാദിയാകാൻ ഒരു പാടുമില്ല. പക്ഷേ, ഒറ്റയ്ക്കു ജീവിതം നയിക്കേണ്ടി വരുമ്പോൾ, നമ്മളെ ചുറ്റിപ്പറ്റി നാലോ അഞ്ചോ  പേർ (ഭാര്യയും മക്കളും അച്ഛനുമമ്മയും) കൂടിയുണ്ടാവുകയും ചെയ്യുമ്പോൾ യുക്തിവാദിയാവുക ദുഷ്കരം തന്നെ. ജീവിതത്തിന്റെ ഒത്ത മധ്യത്തിൽ നിൽക്കുന്ന എനിക്ക് മനസിന്റെ പല പ്രശ്നങ്ങൾക്കും ഇപ്പോൾ ഉത്തരം ദൈവമാണ്. ഇരുപത്തേഴാമത്തെയോ ഇരുപത്തെട്ടാമത്തെയോ വയസിൽ ശബരിമല റിപ്പോർട്ടിങ്ങിനു വേണ്ടിയുള്ള ഒരു യാത്രയിൽ ഞാൻ അപ്രതീക്ഷിതമായി ദൈവവിശ്വാസത്തിലേക്കു മടങ്ങിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, സാറിനെന്നെ കണ്ടെത്തേണ്ടി വരിക ഏതെങ്കിലും മെന്റൽ അസൈലത്തിലായിരുന്നേനേ. ഞാനിപ്പോൾ കടുത്ത ദൈവവിശ്വാസിയാണ്. പക്ഷേ, അതുകൊണ്ട്  മതങ്ങളുടെയും ദേവസ്വം ബോർഡിന്റെയുമൊക്കെ തട്ടിപ്പുകൾ കാണാതെ പോകുന്നുമില്ല. ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ലിമോ, പാഴ്സിയോ സിക്കോ ഏതു മതത്തിൽ പെട്ടവനായാലും മനുഷ്യന്റെ ആത്യന്തിക നന്മയിലാണിന്നെന്റെ പ്രതീക്ഷ.

ചോദ്യം:  മനുഷ്യനന്മയിലുള്ള ആത്യന്തികമായ വിശ്വാസമാണോ ഡോണാപോളാ എന്ന കഥയെഴുതുന്നതിലേക്കു നയിച്ചത്?

ഉത്തരം: നേരത്തെ പറഞ്ഞല്ലോ, മലയാളി മനസുകളിൽ കുടിയേറിയിട്ടുള്ള നിഗ്രഹവാസന ഒരു എഴുത്തുകാരനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തേണ്ടതാണെന്ന്. ആദ്യമൊക്കെ എഴുതാനിരിക്കുമ്പോൾ കൂടുതലായി കടന്നുവന്നത് അത്തരം പ്രമേയങ്ങളാണ്. പക്ഷേ, പിന്നീട് എനിക്കതിൽ ഖേദം തോന്നിയിട്ടുണ്ട്. കഥയെഴുത്ത് ഒരു സാമൂഹികപ്രവർത്തനം കൂടിയാവാറുണ്ടല്ലോ  ചില സന്ദർഭങ്ങളിൽ. അപ്പോൾ, സമൂഹത്തെ പോസിറ്റീവ് ആയി ചിന്തിപ്പിക്കുന്ന രചനകളും ആവശ്യമാണ്. എല്ലാം തകർന്നു, എല്ലായിടത്തും ഇരുട്ടാണ്, ഇനിയില്ല പ്രകാശനാളങ്ങൾ എന്ന മട്ടിലൊക്കെ എഴുതിയാൽ വായിക്കാൻ ആളു കണ്ടേക്കും. പക്ഷേ അത്തരം രചനകൾ മാത്രമായാൽ സമൂഹം എഴുത്തുകാരന്റെയൊപ്പം ഇരുട്ടിന്റെ ഇരകളായിപ്പോകും. അതുകൊണ്ട് പ്രകാശം വിതറുന്ന കഥകളും നമുക്ക് ആവശ്യമാണ്. കാരൂരിന്റെ ‘മരപ്പാവകൾ’, ഉറൂബിന്റെ ‘രാച്ചിയമ്മ’, തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’, ടി. പത്മനാഭന്റെ ‘പ്രകാശം പരത്തുന്ന പെൺകുട്ടി’, എൻ. എസ്. മാധവന്റെ ‘വന്മരങ്ങൾ വീഴുമ്പോൾ’, സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘റോഡിൽ പാലിക്കേണ്ട നിയമങ്ങൾ’, സുസ്മേഷ് ചന്ത്രോത്തിന്റെ ‘മരണത്തിനും സ്വർണത്തിനും അരികെ’ തുടങ്ങിയ കഥകൾ എനിക്കോർമ്മ വരുന്നു. എന്റെ ഒരു ഗോവാ യാത്രയുടെ ഉപോത്പന്നമാണ് ‘ഡോണാപോളാ’ എന്ന  കഥ. ഗോവയിൽ എത്തും വരെ ആ സ്ഥലത്തെപ്പറ്റി എന്താണോ  മനസിൽ ഉണ്ടായിരുന്നത് ആ ധാരണ മുഴുവൻ മാറ്റിക്കളഞ്ഞു അവിടെയുണ്ടായിരുന്ന ദിവസങ്ങൾ. മലയാളികളുടെ കപട സദാചാരത്തിനും മുഖംമൂടിയണിഞ്ഞ ജീവിതത്തിനും മേലേ വിശ്വസ്തത, ആർത്തിയില്ലായ്മ, സഭ്യജീവിതം, സത്യസന്ധത  തുടങ്ങി ഒരുപാടു നന്മകൾ കൊടിപാറിച്ചു നിൽക്കുന്നതു നേരിൽ കാണിച്ചുതന്നു ആ ഗോവായാത്ര. അവിടെ കണ്ട ഒരു നാരങ്ങാവെള്ള കച്ചവടക്കാരി പെൺകുട്ടി എന്റെ മനസ് കീഴടക്കി.  പ്രണയവും ഇഷ്ടവുമൊക്കെ തട്ടിയെടുത്ത് ദിവസങ്ങളോളം  മനസിൽ ജീവനോടെ നിന്ന  ആ പെൺകുട്ടിയാണ് ആ കഥയെഴുതാനുള്ള പ്രചോദനം. ഒപ്പം നമ്മുടെ നാട്ടിലെ ക്വൊട്ടേഷൻ ഗുണ്ടകൾക്കു മാനസാന്തരം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചുവച്ചു. പല അടരുകളായി വായിക്കാവുന്ന കഥയാണ് ഡോണാപോള.

ചോദ്യം: വർമയുടെ കഥകൾക്ക് ബുദ്ധിപരതയുടെ ഒരു മാനമുണ്ട്. ഇത് കഥയ്ക്ക് ദോഷം ചെയ്യുന്നു എന്ന ഒരു നിരീക്ഷണം ഉയരുന്നുണ്ട്.

ഉത്തരം: ആ നിരീക്ഷണം ശരിയല്ല. ബുദ്ധിപരതയുടെ തലം ഇല്ലാതായാൽ കഥ പൈങ്കിളിയുടെ ഗണത്തിലാണ് പെടുക. എനിക്കെന്നല്ല, ഒരു വിധപ്പെട്ട ലോകത്തിലെ ഏതു കഥാകൃത്തിനും മുന്നിൽ ഉള്ള പ്രമേയങ്ങൾ സൂക്ഷ്മാർഥത്തിൽ പറഞ്ഞാൽ വിരലിലെണ്ണാൻ മാത്രമേ കാണൂ. സ്നേഹം, പ്രണയം, കാമം, പക, നിസഹായത..... . കഥ പറച്ചിൽ ആരംഭിച്ച കാലം മുതൽ പറഞ്ഞുകൊണ്ടിരിക്കുന്ന ഇപ്പറഞ്ഞ വിഷയങ്ങൾ വീണ്ടും എഴുതുമ്പോൾ ഭാഷാപരമായോ ശിൽപ്പപരമായോ ബുദ്ധിപരമായോ പുതുമകളില്ലെങ്കിൽ അത് നേരെ ചെന്നു പതിക്കുക പൈങ്കിളി സാഹിത്യത്തിന്റെ കൊട്ടയിലായിരിക്കും. പൈങ്കിളി എന്നു വിശേഷിപ്പിക്കപ്പെടുന്ന സാഹിത്യം മോശം എന്നൊന്നും  ഞാൻ പറയുകയില്ല.പക്ഷേ, അവയ്ക്ക് കാലത്തെ അതിജീവിക്കാൻ കഴിയില്ല. കാലത്തെ അതിജീവിക്കുന്ന കഥകളെഴുതണം എന്നാണ് എന്റെ  ആഗ്രഹം.  ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒന്നാംനിര കഥാകൃത്തുക്കളുടെ രചനകളിൽ ബുദ്ധിപരമായ വ്യായാമം എന്നോ ഉപന്യാസം എന്നോ ഒക്കെ ആക്ഷേപമുള്ളത് ആനന്ദിന്റെ കഥകളെക്കുറിച്ചാണ്. എന്റെ കഥകൾ ഉപന്യാസമാണെന്ന് ആരും പറയില്ല. സ്വന്തം രചനകളെ പൈങ്കിളിത്തത്തിൽ നിന്നും ഉപന്യാസത്തത്തിൽ നിന്നുമൊക്കെ രക്ഷിച്ചുനിർത്താനുള്ള ബാധ്യത എഴുത്തുകാരനുണ്ട്.

ചോദ്യം: സമകാലീനമായ ജീവിതത്തെക്കുറിച്ചുള്ള ചില നിർണായക നിരീക്ഷണങ്ങൾ വർമയുടെ കഥകളുടെ ഉള്ളാകാശത്തിലൂടെ മിന്നിമറയുന്നുണ്ടെന്ന് ‘ചെന്താമരക്കൊക്ക’ എന്ന സമാഹാരത്തെക്കുറിച്ചുള്ള നിരൂപണത്തിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്.

ഉത്തരം: നേരത്തെ പറഞ്ഞല്ലോ, എന്റെ ഭൂരിപക്ഷം കഥകളും സ്വന്തം അനുഭവങ്ങളാണ്. പൂർണമായോ ഭാഗികമായോ അനുഭവിച്ചത്. പിന്നെ, പത്രപ്രവർത്തകൻ എന്ന നിലയ്ക്ക് ഓരോ നിമിഷത്തെയും ജീവിതം വർത്തമാനസംഭവങ്ങളുടെ നടുക്കാണ്. ഈ രണ്ടു കാരണത്താലും  സമകാലീനജീവിതത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ എന്റെ എഴുത്തിൽ കടന്നുവരുന്നതിൽ അതിശയിക്കേണ്ടതില്ല.

ചോദ്യം: മുന്നോക്ക സമുദായത്തിലെ ദരിദ്ര മനുഷ്യരുടെ ദയനീയചിത്രം ‘പൂണൂൽ കല്ല്യാണം’ എന്ന കഥയിൽ കലാഭംഗിയോടെ അവതരിപ്പിച്ചിട്ടുണ്ട്. ലളിതാംബിക അന്തർജനവും അതു പ്രമേയമാക്കിയിട്ടുണ്ട്. മനുഷ്യരുടെ യാതന എവിടെയുണ്ടോ അവിടെ ഓടിയെത്തുക എന്നത് കലാകാരന്റെ ദൗത്യമാണ് എന്ന അർഥത്തിലാണ് പൂണൂൽ കല്ല്യാണം ഞങ്ങൾ വായിച്ചത്.

ഉത്തരം: വേദനിക്കുന്ന, പട്ടിണി കിടക്കുന്ന, സമൂഹത്തിലെ അധീശശക്തികളാൽ ചവിട്ടിയരയ്ക്കപ്പെടുന്ന മനുഷ്യരുടെ ശബ്ദമാവണം എഴുത്തുകാരൻ എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. വി.ടി. ഭട്ടതിരിപ്പാടും ചങ്ങമ്പുഴയും വയലാറും പി.കേശവദേവും തകഴിയും ബഷീറുമൊക്കെ അതതു കാലത്ത് വേദനിക്കുന്ന മനുഷ്യരുടെ സങ്കടങ്ങൾ അവതരിപ്പിച്ചവരാണ്. 65 വർഷം മുമ്പ്‌, സ്വാതന്ത്യ്രം കിട്ടുമ്പോൾ കേരളത്തിലെ സമൂഹം ഇങ്ങനെയായിരുന്നില്ല. ബ്രാഹ്മണർ, ക്ഷത്രിയർ, നായർ തുടങ്ങി സവർണർ എന്നു വിശേഷിപ്പിക്കപ്പെടുന്ന സമുദായങ്ങളുടെ മേധാവിത്തം, അയിത്തം, തൊട്ടുകൂടായ്മ എന്നിവയാൽ സമൂഹത്തിലെ ഒരു വിഭാഗം മേൽജാതിക്കാരും മറുവിഭാഗം കീഴ്ജാതിക്കാരുമായിരുന്നു. കീഴ്ജാതിക്കാരുടെ മേൽ മേൽജാതിക്കാരുടെ കുതിരകയറ്റം പതിവുസംഭവമായിരുന്നു. നല്ല തൊഴിലില്ലാതെ, ജീവിക്കാൻ ആവശ്യമായ പണമില്ലാതെ, അഭിപ്രായ സ്വാതന്ത്യ്രമില്ലാതെ കീഴ്ജാതിക്കാർ ശ്വാസം മുട്ടി.  അവരുടെ ജീവിതം ദുരിതപൂർണവും നരകതുല്യവുമായിരുന്നു. ശരിക്കും ആടുമാടുകളെപ്പോലെ എന്നൊക്കെ പറഞ്ഞാൽ അതിശയമില്ല. എന്നാൽ  സ്വാതന്ത്ര്യാനന്തര  സർക്കാരുകളുടെ ബഹുവിധ നടപടികളും  ഭരണഘടന നൽകിയ സംരക്ഷണവും കമ്യൂണിസ്റ്റ് പാർട്ടികളുടെയും ശ്രീനാരായണ സന്ദേശങ്ങളുടെയും പ്രവർത്തനവും മൂലം ഇന്ത്യയിൽ ഏറ്റവുമധികം സാമൂഹിക പരിഷ്കരണം നടന്ന സംസ്ഥാനമായി കേരളം മാറി.  അന്നു കേരളത്തിലെ പിന്നോക്കം നിന്ന ജനവിഭാഗങ്ങളിൽ ഗണ്യമായൊരു കൂട്ടർ  ഇന്ന് സമൂഹത്തിന്റെ മേൽത്തട്ടിലാണ്. ഭൂപരിഷ്കരണം, ജാതിസംവരണം തുടങ്ങി ബഹുവിധമായ സർക്കാർ നടപടികൾ മൂലം പഴയ കാലത്തെ പ്രതാപികളിൽ നല്ലൊരു ശതമാനം ഇന്നു ഗതിയില്ലാതെ കഴിയുന്നു. കേരളീയസമൂഹം ഒരുവട്ടം കീഴ്മേൽ മറിഞ്ഞിരിക്കുന്നു. ഈ കരണം മറിയലിൽ പാർശ്വവത്കരിക്കപ്പെട്ട്, മാധ്യമങ്ങളാലും രാഷ്ട്രീയക്കാരാലും സാംസ്കാരികനായകരാലും സർക്കാരുകളാലും ഒക്കെ അവഗണിക്കപ്പെട്ടും  പരിഹസിക്കപ്പെട്ടും ജീവിതത്തിന്റെ കയ്പുനീർ കുടിക്കുന്ന വർഗമാണ് ഇന്നത്തെ സവർണൻ.  എ.കെ.ആന്റണിയും വെള്ളാപ്പള്ളി നടേശനുമൊക്കെ ഈ പ്രശ്നം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കേരളത്തിന്റെ പൊതുസമൂഹത്തിന്   ഇതുവരെ സവർണരുടെ ദയനീയാവസ്ഥ വേണ്ടവിധത്തിൽ മനസിലായിട്ടില്ല.  എന്റെ അഭിപ്രായത്തിൽ ആദിവാസികളും സവർണദരിദ്രരുമാണ് ഇന്നു കേരളത്തിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നത്. രണ്ടു കൂട്ടരുടെയും ദൈന്യം ഒരേ കാൻവാസിൽ അവതരിപ്പിക്കാനുള്ള  ശ്രമമായിരുന്നു പൂണൂൽ കല്ല്യാണം.

ചോദ്യം: പ്രായം കൊണ്ട് മലയാള കഥയിൽ താങ്കൾ താമസിച്ചാണ് അടയാളപ്പെടുന്നത്. ഇപ്പോൾ മലയാള ചെറുകഥയിൽ സജീവമായി എഴുതിക്കൊണ്ടിരിക്കുന്നത് താങ്കളേക്കാൾ ചെറുപ്പമായവരാണല്ലോ?

ഉത്തരം: ഇപ്പോൾ  മലയാള ചെറുകഥാരംഗം ഭരിക്കുന്നത്ചെറുപ്പക്കാരുടെ വലിയൊരു നിരയാണ്.മലയാള കഥാലോകം പ്രകാശമാനമായിരിക്കുന്നത് ഈ ചെറുപ്പക്കാരുടെ രചനകളാലാണ്.  ഞാൻ നന്നേ ചെറുപ്പത്തിൽ എഴുതിത്തുടങ്ങിയ ആളാണ്. അഞ്ചാം ക്ലാസിലോ ആറിലോ ഒക്കെ പഠിക്കുമ്പോൾ തന്നെ. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിലും കഥ മാസികയിലും മലയാള മനോരമ ഞായറാഴ്ചപ്പതിപ്പിലും  കഥകൾ അച്ചടിച്ചുവന്നിട്ടുണ്ട്. സ്കൂൾ, കോളജ് പ്രായത്തിൽ ഞാൻ മുഖ്യപത്രാധിപരായി കയ്യെഴുത്തുമാസിക നടത്തിയിട്ടുണ്ട്. ശരിക്കും പത്രപ്രവർത്തനം പഠിക്കാൻ ചേർന്നതിന്റെ ഉദ്ദേശ്യം തന്നെ പത്രത്തിൽ ജോലി ചെയ്യുമ്പോൾ കഥകൾ പെട്ടെന്ന് അച്ചടിച്ചുവരുമല്ലോ എന്ന വിചാരമാണ്. പക്ഷേ യഥാർഥത്തിൽ പത്രപ്രവർത്തനം തുടങ്ങിയപ്പോഴല്ലേ ഈ  ലക്ഷ്യം കയ്യെത്തും ദൂരത്തൊന്നുമല്ല എന്നു മനസിലായത്. രണ്ടു വള്ളത്തിൽ കാലുവച്ചു സഞ്ചരിക്കും പോലെയാണ് വാർത്തയെഴുത്തും കഥയെഴുത്തും എന്നു തോന്നിയപ്പോൾ ഏതാണ്ട് 25- 26 വയസിൽ  കഥയെഴുത്തു നിർത്തി. പത്രപ്രവർത്തനത്തിൽ പൂർണശ്രദ്ധ കൊടുത്തു. പിന്നീട് കഥയെഴുത്തു പുനരാരംഭിച്ചത് 2004 -2005 ലാണ്. അപ്പോഴേക്കും എനിക്ക് 38-  39 വയസായി. പ്രായം വച്ചു നോക്കിയാൽ കഥയെഴുത്തിൽ എസ്റ്റാബ്ലിഷ് ചെയ്യേണ്ടിയിരുന്ന എന്റെ പ്രൈം ടൈം അങ്ങനെ നഷ്ടമായി. അടയാളപ്പെടാൻ താമസിച്ചല്ലോ എന്നു പറഞ്ഞതുകൊണ്ടാണ് ഇത്രയും വിശദീകരിച്ചത്. എങ്കിലും ഇപ്പോൾ എനിക്കു നല്ല ആത്മവിശ്വാസമുണ്ട്. എനിക്കു സമൂഹത്തോടു ചിലതു പറയാനുണ്ട്. അതുകൊണ്ട് എഴുത്തിൽ നിന്ന് ഇനിയൊരു മടക്കമില്ല.

 ചോദ്യം: ചെന്താമരക്കൊക്ക എന്ന സമാഹാരം പുറത്തുവന്നതിനു ശേഷമാണ് അകം മാസികയിൽ ( 2012 ഓഗസറ്റ്)  താങ്കളുടെ ആറന്മുള വിമാനത്താവളം എന്ന കഥ പ്രസിദ്ധീകരിച്ചുവന്നത്. മറ്റു പല കഥയിലുമെന്നപോലെ ലൈംഗികത ഇക്കഥയിലും കടന്നു വരുന്നുണ്ട്. ഇക്കഥയിൽ പരോക്ഷമായി ലൈംഗിക വൈകൃതം പോലും പരാമർശിക്കപ്പെടുന്നു. മലയാള കഥയിലെ ഏതു പാരമ്പര്യത്തെയാണ് താങ്കൾ പിന്തുടരുന്നത്. ഒരു വിമാനത്താവളത്തിന്റെ പേര് ( നെടുമ്പാശേരി) തലക്കെട്ടാക്കി ബന്യാമിൻ എഴുതിയ കഥയിൽ കാര്യങ്ങൾ വേറെ വിധമാണല്ലോ സംഭവിക്കുന്നത്?

ഉത്തരം: നേരത്തെ പറഞ്ഞല്ലോ, എഴുത്തിൽ ഒരു പാരമ്പര്യത്തെയും പിന്തുടരാനിടയാവരുതേ എന്നാണ് എന്റെ പ്രാർഥന. ലൈംഗികത  കഥയിൽ മന:പൂർവം ഉപയോഗിക്കുന്നത് എനിക്കിഷ്ടമല്ല. പക്ഷേ, എഴുതപ്പെടുന്ന കഥയുടെ പ്രമേയം ആവശ്യപ്പെടുന്നുണ്ടെങ്കിൽ ലൈംഗികത ഏതളവുവരെയും ഉപയോഗിക്കുകയും ചെയ്യാറുണ്ട്. കഥയിൽ ലൈംഗികത ഉപയോഗിക്കുന്ന കാര്യത്തിൽ എന്റെ സമീപനത്തോടു ചേർന്നു നിൽക്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാരിൽ നല്ലൊരു ശതമാനം. കഥയിലായാലും സിനിമയിലായാലും നാടകത്തിലായാലും ലേഖനങ്ങളിലായാലും തുറന്നെഴുത്തിന്റെ കാലമാണിത്. നൊബേൽ സമ്മാന ജേതാക്കളായ ഓർഹാൻ പാമുക്കിന്റെ ‘ദ് മ്യൂസിയം ഓഫ് ഇന്നസെൻസ്’,  മരിയോ വർഗാസ് യോസയുടെ ‘ഫീസ്റ്റ് ഓഫ് ദ് ഗോട്ട്’ എന്നിവ വായിക്കണം. ഇവയടക്കം ലോകസാഹിത്യത്തിലെ പ്രമുഖമായ പല രചനകളിലും ലൈംഗികത കടന്നുവരുന്നുണ്ട്.മലയാളത്തിലിറങ്ങുന്ന സാഹിത്യത്തിലും ഇതിന്റെ അനുരണനങ്ങൾ സ്വാഭാവികം.  സ്നേഹം, പ്രണയം, ദേഷ്യം, സങ്കടം എന്നിവയൊക്കെപ്പോലെ തന്നെ മാനുഷികമായ ഒരു വികാരമോ ചോദനയോ ഒക്കെയാണ് ലൈംഗികതയും. മനുഷ്യജീവിതത്തിലെ അതിപ്രധാനമായ ആ ഭാവത്തെ മാറ്റിനിർത്തുമ്പോൾ നാം ചെയ്യുന്നത് ജീവിതത്തെ തന്നെ മാറ്റുകയാണ്. ജീവിതമില്ലെങ്കിൽ കഥയ്ക്കു ജീവനുമുണ്ടാകില്ല. വർഷങ്ങൾക്കു മുമ്പ്‌ മാധവിക്കുട്ടിയെപ്പോലെയുള്ളവർ തുറന്നെഴുത്തിലൂടെ മലയാളിയെ ഞെട്ടിച്ചതുകൊണ്ട് ഇന്ന്  അൽപ്പമൊക്കെ പച്ചയായി എഴുതിയാൽ ആരും ഞെട്ടാറുമില്ല.  ലൈംഗികത എന്റെ കഥകളിൽ പരസ്യമായി കടന്നു വരുന്നതിന് മറ്റൊരു ന്യായീകരണവും ഉണ്ട്. മലയാളി ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ ദാരിദ്ര്യം ലൈംഗിക ദാരിദ്ര്യമാണ്. എല്ലാ സൗകര്യങ്ങളുമുള്ളവർ പോലും , അതു പുരുഷനായാലും സ്ത്രീയായാലും ലൈംഗികമായി അസംതൃപ്തരാണ് കേരളത്തിൽ. മലയാളിയുടെ മുഖലക്ഷണമായ കാപട്യം ആണ് ഈ ലൈംഗിക ദാരിദ്ര്യത്തിന്റെ പ്രധാനകാരണങ്ങളിലൊന്നായി എനിക്കു തോന്നുന്നത്. ഈ കൊടിയ ലൈംഗികദാരിദ്ര്യം മലയാളിയെ വല്ലാത്തൊരു തരം ലൈംഗിക അരാജകത്വത്തിലേക്കാണ് തള്ളിയിടുന്നത്. കേരളത്തിൽ ജീവിക്കുന്ന വർത്തമാനകാല മലയാളികളിൽ നല്ലൊരു പങ്കും അവരുടെ ലൈംഗിക അരാജകത്വത്തിനു ശമനം തേടി അലയുകയാണ്. മൊബൈലിൽ, ഫേസ്ബുക്കിൽ, യുട്യൂബിൽ, റയിൽവേ കംപാർട്മെന്റുകളിൽ, പൊതുനിരത്തിൽ, ബസിൽ ഒക്കെ... മനുഷ്യന്റെ അടിസ്ഥാന ജീവിതലക്ഷ്യം തന്നെ നാലാണ്. ആഹാരം, നീഹാരം, മൈഥുനം, നിദ്ര. ആഹാരം കഴിക്കുക, വിസർജിക്കുക, ഇണ ചേരുക, ഉറങ്ങുക. ഈ നാല് ആവശ്യങ്ങളുടെ പൂർത്തീകരണത്തിനു വേണ്ടിയാണ് മനുഷ്യന്റെ അഭ്യാസം മുഴുവൻ. തൃപ്തികരമായ വിധത്തിൽ ഇണചേരാൻ കഴിയാതെപോകുന്ന മനുഷ്യർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. പെരുകി വരുന്ന കുറ്റകൃത്യങ്ങളുടെ വേരുകൾ ചികഞ്ഞു ചെല്ലുമ്പോൾ എവിടെയെങ്കിലും ലൈംഗികതയുടെ ഒരു ഘടകം ഒളിച്ചിരിക്കുന്നതു കാണാം. വർത്തമാന സമൂഹത്തെ നോക്കി കഥയെഴുതുന്ന ഒരാളിന്റെ പേനയിൽ ലൈംഗികത കടന്നു വരുന്നതെങ്ങനെയെന്നു മനസിലാക്കാൻ ഇത്രയൊക്കെ വിശദീകരണം പോരേ? പിന്നൊരു കാര്യം. എന്നെ സംബന്ധിച്ചിടത്തോളം  കഥ സ്വകാര്യമായി വായിക്കാനുള്ള സംഗതിയാണ്. ആളെ വിളിച്ചുകൂട്ടിയിരുത്തി എല്ലാവർക്കും വേണ്ടി പരസ്യമായി കഥ ഉച്ചത്തിൽ വായിക്കുന്ന പതിവ് നമ്മുടെ നാട്ടിലില്ല. കഥകൾ സംവദിക്കുന്നത് അത് വായിക്കുന്ന ഒാരോ വായനക്കാരനോടുമാണ്. പൊതുവേദികളിൽ ഒരുപാടുപേർ കേൾക്കെ പ്രസംഗിക്കുമ്പോൾ ഒരിക്കൽപോലും എന്റെ നാവിൽ ലൈംഗികത കടന്നുവരാറില്ല. ബന്യാമിന്റെ നെടുമ്പാശേരി മനുഷ്യനന്മയുടെ കൊടിയടയാളമാണ് പാറിക്കുന്നത്. അക്കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. പക്ഷേ, രണ്ടിന്റെയും പ്രമേയം രണ്ടാണ്. മലയാളികളുടെ പുതിയ തലമുറയിൽ ദാമ്പത്യജീവിതം നിസാരകാരണങ്ങളുടെ പേരിൽ തകരുന്നതിന്റെ നേർക്കുള്ള വിമർശനമാണ് എന്റെ കഥ. കഥ ആവശ്യപ്പെടുന്ന ലൈംഗികതയും പ്രകൃതിവിരുദ്ധ സൂചനകളുമൊക്കെയേ ഞാൻ ഉപയോഗിച്ചിട്ടുള്ളൂ. കഥയെഴുത്തിന്റെ കാര്യത്തിൽ ഇന്നും ഞാനൊരു വിദ്യാർഥിയാണ്.  ഓരോ കഥാതന്തു മനസിൽ വരുമ്പോഴും എനിക്കു ഭയമാണ്. എന്റമ്മേ, ഞാനിതെങ്ങനെ എഴുതി ഫലിപ്പിക്കും എന്നൊരു പേടി. ആദ്യമായി കഥയെഴുതാനിരിക്കുന്ന സ്കൂൾ കുട്ടിയുടേതുപോലൊരു പകപ്പ്. ഒരു വെപ്രാളം. എങ്കിലും ഞാൻ വീണ്ടും എഴുതാനിരിക്കും. അതാണ് ഈ മാധ്യമം എനിക്കു നൽകുന്ന പ്രചോദനം.

ചോദ്യം: ‘വീടുമാറ്റം’ എന്ന കഥ ഒരു പക്ഷേ, താങ്കൾ ലക്ഷ്യം വച്ച കേവലം വീടുമാറ്റം എന്ന ഏകമുഖമായ അവസ്ഥയിൽ നിന്നു മാറുകയും വ്യത്യസ്തമായ വായനാസാധ്യതകൾ ചിലതൊക്കെ ചർച്ച ചെയ്യുകയും ചെയ്യുന്നു. എന്തു പറയുന്നു?

ഉത്തരം: വീടുമാറ്റത്തിൽ ഞാൻ ചർച്ച ചെയ്യാനുദ്ദേശിച്ച പ്രധാന സംഗതി ഇതാണ്. വീട് ഒരു നിർജീവ വസ്തുവല്ല. കല്ല്, മരം, സിമന്റ്, മണൽ തുടങ്ങിയ നിർജീവ വസ്തുക്കൾ കൊണ്ടാണ് വീട് നിർമിക്കുന്നതെങ്കിലും ജീവനുള്ള മനുഷ്യൻ  താമസിക്കുന്നതോടെ വീടിനും ജീവൻ വയ്ക്കുന്നു.  പുറത്തു പോകുമ്പോൾ ഉള്ളിലേക്കു പിടിച്ചുവലിക്കുന്നതും  ഒഴിഞ്ഞുപോകേണ്ടിവരുമ്പോൾ കണ്ണു നനയിക്കുന്നതുമായ ആ ജൈവബന്ധം ആണ് എനിക്കു വിശദീകരിക്കേണ്ടിയിരുന്നത്.

ചോദ്യം: ‘‘ഞൊടിയിട മാത്രം നീളമുള്ളൊരു സുഖത്തിന്റെ തുഞ്ചത്തു വീഴുന്നത് ഭീതിയുടെ കെട്ടുകളാണ്. വന്യമൃഗങ്ങൾ ക്രിക്കറ്റ് കളിക്കുന്ന കൊടുങ്കാട്ടിൽ വഴിതെറ്റിപ്പോകുന്ന  യാത്രികന്റെ വേവലാതികളാണ്. ഇതൊക്കെയാണെങ്കിലും നമ്മൾ വീണ്ടും വീണ്ടും ആ കാട്ടിലേക്കു പൊയ്ക്കൊണ്ടിരിക്കും.’’  എന്ന അപാരമായ ഒരു സങ്കൽപ്പം മനുഷ്യന്റെ അപഥ സഞ്ചാരങ്ങളെ സൂചിപ്പിക്കാൻ താങ്കൾ ‘ഇരട്ട’എന്ന കഥയിൽ നടത്തിയിട്ടുണ്ട്. ദാമ്പത്യബന്ധങ്ങളിലെ വൈരുദ്ധ്യങ്ങളും കാപട്യങ്ങളും ആണ് ‘ഇരട്ട’ എന്ന കഥയിലെ  പ്രശ്നഭൂമിക. ദാമ്പത്യം ചില കഥകളിൽ താങ്കൾ അപഗ്രഥന വിധേയമാക്കുന്നുണ്ടല്ലോ. ഒന്നു വിശദീകരിക്കാമോ? ഒന്നു കൂടി.  ‘ ഇരട്ട’ ഒരു സൈക്കോളജിക്കൽ കഥയായി വായിക്കാൻ കഴിയും. അങ്ങനെ ഉദ്ദേശിച്ചിരുന്നോ?

ഉത്തരം:  സ്വത്തിന്റെ സംരക്ഷണത്തിനാണ് നമ്മുടെ മുൻഗാമികൾ  ദാമ്പത്യം എന്ന ചട്ടക്കൂടുണ്ടാക്കിയത് എന്ന് ചിലപ്പോൾ തോന്നാറുണ്ട്. പുരുഷനും സ്ത്രീക്കും ശാരീരികവേഴ്ച നടത്താനോ പ്രണയിക്കാനോ പ്രത്യുത്പാദനം നടത്താനോ ഒന്നും ദാമ്പത്യത്തിന്റെ ആവശ്യമില്ല. പ്രകൃതിയുടെ നിയമത്തിലും ഭാര്യാഭർതൃബന്ധം ഇല്ല. ജൈവികമായ ന്യായീകരണം ഒട്ടുമില്ലാത്ത ദാമ്പത്യത്തിന് പിന്നെന്തു  പ്രസക്തി എന്ന് ആലോചിക്കുമ്പോഴാണ് സാമ്പത്തികസുരക്ഷയും സ്വത്ത് സംരക്ഷണവുമൊക്കെ കടന്നുവരുന്നത്. അതിന്റെ വ്യാഖ്യാനങ്ങളെന്തായാലും കീഴ്വഴക്കങ്ങളുടെയും പ്രായോഗികതകളുടെയും പേരിൽ നമ്മൾ കടുത്ത ബലപ്രയോഗത്തിലൂടെ നിലനിർത്തുന്നതായതുകൊണ്ടാണ് ദാമ്പത്യബന്ധത്തിൽ നിന്ന് ഇടയ്ക്കെങ്കിലും ഒളിച്ചോടണം എന്ന് സ്ത്രീക്കു പുരുഷനും തോന്നുന്നത്. അത്തരം ഒളിച്ചോട്ടങ്ങൾ വലിയ അപമാനമായിത്തന്നെയാണ് സമൂഹം കാണുന്നത്. സദാചാരവിരുദ്ധം, ആക്ഷേപകരം, ലജ്ജാവഹം എന്നൊക്കെ പറഞ്ഞാലും തരം കിട്ടിയാൽ സ്ത്രീയും പുരുഷനും ദാമ്പത്യത്തിന്റെ ചട്ടക്കൂടിനു പുറത്തുചാടും. നമ്മുടെ മനസിൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്ന സദാചാര ബോധവും മൂല്യബോധവുമൊക്കെ വളരെ വലുതാണെങ്കിൽ പാപബോധം പിന്നാലെ കൂടി വേട്ടയാടും. അതോടെ ഉള്ള സ്വസ്ഥത കൂടി നഷ്ടമാകും. ഒരാൾ മനോരോഗിയോ കുറ്റവാളിയോ ഒക്കെയാകാൻ അതു മതി. ‘ഇരട്ട’ എന്ന കഥ ചർച്ച ചെയ്യുന്നത് ഇത്തരം പ്രശ്നങ്ങളാണ്. സൈക്കോളജിക്കൽ കഥയായി എഴുതണം എന്ന് ഉദ്ദേശിച്ചൊന്നുമല്ല എഴുത്തു തുടങ്ങിയത്. എഴുതി തീർന്നപ്പോൾ അത്തരം ചില ഘടകങ്ങൾ കൂടി വന്നു എന്നേയുള്ളൂ.

ചോദ്യം: ആദ്യസമാഹാരത്തിലെ ‘സന്തുഷ്ടകുടുംബം’ എന്ന കഥയും ദാമ്പത്യത്തിലെ ഒളിച്ചോട്ടമാണല്ലോ ചർച്ച ചെയ്യുന്നത്.

ഉത്തരം: ‘ഇരട്ട’യിൽ യഥാർഥത്തിൽ പുരുഷൻ അപഥസഞ്ചാരം നടത്തുന്നുണ്ട്. ആ അപഥസഞ്ചാരം  അയാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നാണ് കഥ ചർച്ച ചെയ്യുന്നത്. ‘സന്തുഷ്ടകുടുംബ’ത്തിൽ പുരുഷനോ സ്ത്രീയോ യഥാർഥത്തിൽ മറ്റൊരാളുടെ ശരീരം തേടിപ്പോകുന്നില്ല. അതുകൊണ്ടുതന്നെ വളരെ സന്തുഷ്ടമാണ് അവരുടെ കുടുംബജീവിതം. പക്ഷേ അത്ര സന്തുഷ്ടിയുള്ളപ്പോഴും കിടപ്പറയിൽ സ്വന്തം ജീവിതപങ്കാളിയുമായി നടത്തുന്ന രതിയെ ഇരുവരും അവരുടെ മനസിലുള്ള ഇഷ്ട ഇണയുമായി നടത്തുന്ന രതിയായി സങ്കൽപ്പിക്കുന്നു. ആർക്കും പരുക്കില്ലാത്ത ഒരു ഇടപാടാണെങ്കിലും  അവിടെയും ദാമ്പത്യം എന്ന കെട്ടുപാട്  ആത്മീയമായി പൊളിയുന്നുണ്ട്.

ചോദ്യം: അപ്പോൾ ഈ എഴുത്തുകാരൻ  കുടുംബസംവിധാനത്തിന് എതിരാണോ?

ഉത്തരം: ഒരിക്കലുമല്ല. ഭാരതത്തിന്റെ അമൂല്യസമ്പത്താണ് ഇവിടെത്തെ കുടുംബസംവിധാനം. അതൊരിക്കലും തകരാൻ പാടില്ല. ആശയപരമായി അതിനോടു യോജിക്കുമ്പോഴും കുടുംബസംവിധാനത്തിന്റെ സുരക്ഷിതത്വം അനുഭവിച്ചുകൊണ്ടു  മലയാളി നടത്തുന്ന  വേലി ചാട്ടങ്ങളെക്കുറിച്ചും എഴുതണ്ടേ?

ചോദ്യം: മിനിസ്ക്രീനുകൾ ചതിയുടെ ഇടങ്ങളായി മാറുന്നതിനെക്കുറിച്ചുള്ള താങ്കളുടെ ‘റിയാലിറ്റി ഷോ’ നമ്മുടെ ഇടയിൽ വലിയ തോതിൽ ചർച്ച ചെയ്യേണ്ടിയിരുന്ന ഒരു കഥയാണ്. എന്തുകൊണ്ടോ അതുണ്ടായില്ല.

ഉത്തരം: അതിനു ഞാൻ ഉത്തരവാദിയല്ല. നമ്മുടെ ആനുകാലികപ്രസിദ്ധീകരണങ്ങളുടെ തലപ്പത്തിരിക്കുന്നവരിൽ പലരും ഇന്ന് സാഹിത്യത്തെ എന്തോ മൂന്നാംകിട സംഗതിയായാണ് കാണുന്നത്. സമൂഹത്തെ മാറ്റിമറിക്കാനും പുനർനിർമിക്കാനുമൊക്കെ സാഹിത്യത്തിനുള്ള ശക്തി അവർ തിരിച്ചറിയാതെ പോകുന്നോ എന്നു സംശയം. അതുകൊണ്ടു തന്നെ ഇത്തരം പ്രസിദ്ധീകരണങ്ങളുടെ ഡസ്കുകളിൽ കിട്ടുന്ന സാഹിത്യരചനകൾ വേണ്ട ഗൗരവത്തിൽ പരിശോധിക്കപ്പെടുന്നില്ല. അയച്ചുകിട്ടുന്ന ഓരോ രചനയും വേണ്ടവിധം വായിച്ചുവിലയിരുത്താൻ അവർക്കു നേരം കിട്ടുന്നില്ല.  പത്രാധിപന്മാർ  അസൈൻ ചെയ്യുന്ന വിഷയങ്ങൾ മാത്രം  എഴുതുന്ന ആൾക്കാരായി നിരൂപകന്മാരും തരം താണു. ബന്യാമിന്റെ ‘ആടുജീവിതം’ വേണ്ട സമയത്ത് ചർച്ച ചെയ്യപ്പെടാതെ പോയത്  നമ്മുടെ സാഹിത്യ പത്രാധിപന്മാരുടെയും നിരൂപകന്മാരുടെയും  പരാജയമാണെന്നു ഞാൻ പറയും.  ആ നോവലിനെ നിരൂപകർ ശ്രദ്ധിക്കുന്നത്  ജനം രണ്ടുകൈകൊണ്ടും സ്വീകരിച്ച് വായിക്കുകയും അവർ തന്നെ പ്രചരിപ്പിക്കുകയും ചെയ്ത ശേഷമല്ലേ. ആടുജീവിതത്തിനു മുമ്പും ബന്യാമിൻ ചില നല്ല രചനകൾ നിർവഹിച്ചിട്ടുണ്ട്. അവയുമൊന്നും മലയാളി അന്ന്  വേണ്ട രീതിയിൽ ചർച്ച ചെയ്തിട്ടില്ല. മറ്റു പല എഴുത്തുകാർക്കും ഈ ദുർഗതിയുണ്ടായിട്ടുണ്ട്.

ചോദ്യം: എം.ടി കൂടല്ലൂർ ജീവിതം എഴുതും പോലെ താങ്കളും ഏബ്രഹാം മാത്യുവും വിനോദ് ഇളകൊള്ളൂരുമൊക്കെ മധ്യതിരുവിതാംകൂർ ജീവിതമാണ് അടയാളപ്പെടുത്തുന്നത്. ഒട്ടും ആഴമില്ലാത്ത ഉള്ളു പൊള്ളയായ ചില മധ്യതിരുവിതാംകൂർ ജീവിത സന്ദർഭങ്ങൾ  നിങ്ങളൊക്കെ വിമർശനവിധേയമാക്കുന്നുണ്ട്. വർമയുടെ ‘മഹത്വം അത്യുന്നതങ്ങളിൽ’ എന്ന കഥയിലെ വഴിമുടക്കി ഏലിയാമ്മ മലയാള കഥയിലെ ഒരനശ്വര കഥാപാത്രമാകാനുള്ള യോഗ്യത നേടുന്നുണ്ട്. എന്തു പറയുന്നു?

ഉത്തരം: മലബാറുകാർ പറയുന്നൊരു തമാശയുണ്ട്. ഗുരുവായൂരപ്പൻ നിൽക്കുകയാണ്. ശബരിമലയിൽ അയ്യപ്പൻ ഇരിക്കുന്നു. തിരുവനന്തപുരത്ത് ശ്രീ പത്മനാഭൻ  കിടക്കുന്നു. ഗുരുവായൂരപ്പനു ധൈര്യമായി നിൽക്കാം. കാരണം ആരും കാലുവാരില്ല. അയ്യപ്പനു നിൽക്കാൻ പേടിയാണ്. ആരെങ്കിലും കാലു വാരിയാലോ?  ശ്രീപത്മനാഭനു നിൽക്കാനും ഇരിക്കാനും പേടിയാണ്. കാലുവാരലുകാരുടെ ആധിക്യം അത്രയ്ക്കാണവിടെ. അതുകൊണ്ട് പാവം കിടക്കുന്നു! സംഗതി മലബാറുകാരുടെ തിരുവിതാംകൂർ വിരോധത്തിൽ നിന്ന് ഉടലെടുത്തതാകാമെങ്കിലും ഈ പറച്ചിലിൽ ചില്ലറ കാര്യമൊക്കെയില്ലേ എന്നു ചിലപ്പോൾ തോന്നാറുണ്ട്. ഞാൻ കൂടി ഉൾപ്പെടുന്ന മധ്യതിരുവിതാംകൂർ ജീവിതം ഭൗതികനേട്ടങ്ങൾക്കു വേണ്ടി മാനുഷികമൂല്യങ്ങളെ ഞെരിച്ചുകളയുന്നുവോ എന്നു സംശയിക്കണം. അത്തരം തോന്നലുകൾ ആണ് മഹത്വം അത്യുന്നതങ്ങളിൽ പോലുള്ള കഥകൾ എഴുതാനുള്ള പ്രേരണ. വിമർശനബുദ്ധ്യാ ഇതു പറഞ്ഞെങ്കിലും കേരളത്തിന്റെ സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ മധ്യതിരുവിതാംകൂറിന്റെ സംഭാവനകൾ കണ്ടില്ലെന്നു നടിക്കാനും പാടില്ല.

ചോദ്യം: കാലത്തെ വളരെ മുന്നോട്ടു നീക്കി എച്ച്. ജി. വെൽസ് ഒരു സയൻസ് ഫിക്ഷൻ ഭാവന ചെയ്തെടുത്തിട്ടുണ്ട്. ‘ചെന്താമരക്കൊക്ക’ വായിച്ചപ്പോൾ ആ ഒരു കാലദർശനം ഓർത്തു പോയി. കാലത്തെ ഒരുപാടു വർഷങ്ങൾ മുന്നോട്ടു നീക്കി ഭാവന ചെയ്യുന്ന ഈ കഥ മലയാളത്തെ സംബന്ധിച്ചിടത്തോളം പുതിയതും അന്വേഷണാത്മകവും എന്നാൽ ഭാവനാത്മകവുമായ  ഒരു കാലദർശനം അവതരിപ്പിക്കുന്നുണ്ട്. എന്തു പറയുന്നു?

ഉത്തരം:  കേരളം നേരിടുന്ന കടുത്ത പരിസ്ഥിതി പ്രതിസന്ധിയും ആഗോള സമ്പദ് വ്യവസ്ഥയുടെ ഇരകളായ മലയാളികൾ ചെയ്തുകൂട്ടുന്ന ക്രൂരതകളും 75 വർഷം കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ എന്തു മാറ്റമുണ്ടാക്കും എന്നൊന്നു ഭാവന ചെയ്തു നോക്കിയതാണ് ‘ചെന്താമരക്കൊക്ക’ എന്ന കഥ.വായനക്കാർ വളരെ നല്ല അഭിപ്രായം പറയുക കൂടി ചെയ്തതിനാൽ എനിക്ക് വളരെയേറെ തൃപ്തി തോന്നി.

ചോദ്യം: അക്ബർ കക്കട്ടിലിന്റെ ‘ഫെയ്സ്ബുക്ക്’മാതൃഭൂമി ആഴ്ചപ്പതിപ്പിലും ( ഓഗസ്റ്റ് എട്ട്, 2012) വർമയുടെ ‘ഫെയ്സ് ബുക്ക്’  കലാകൌമുദി ഓണപ്പതിപ്പിലും ( 2012) വായിച്ചു. രണ്ടു കഥകളും  മികച്ചവ തന്നെ. താങ്കളുടെ കഥ അത്യപൂർവമായ മാനവികാനുഭവത്തിലൂടെയാണ് കടന്നു പോകുന്നത്. കഥയിൽ ഉപയോഗിച്ച ഫാന്റസി കഥയ്ക്ക് വലിയ ഭംഗിയാണ് കൊടുക്കുന്നത്. കഥ പല നിലയിലാണ് കത്തിക്കയറുന്നത്. ഈ കഥയുടെ എഴുത്തനുഭവം ഒന്നു പങ്കുവയ്ക്കാമോ?

ഉത്തരം: പുതിയ കാലത്തിന്റെ മാധ്യമമായ ഇന്റർനെറ്റിലെ സോഷ്യൽ മീഡിയ സൈറ്റുകളിലൊന്നും എനിക്ക് തെല്ലും താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ,  സുഹൃത്ത് ജി. നിധീഷ് ‘ആക്രി’ എന്ന എന്റെ കഥ ഫേസ് ബുക്കിലെ ചില ഗ്രൂപ്പുകളിൽ ഷെയർ ചെയ്തപ്പോൾ  ലഭിച്ച കമന്റുകളും ലൈക്കുകളും വളരെ കൂടുതലാണ്. നിധീഷിന്റെയും കവി ഇടക്കുളങ്ങര ഗോപന്റെയും നിർബന്ധത്തിൽ പിന്നീട് ഞാൻ ഫേസ് ബുക്കിൽ അക്കൌണ്ട് എടുത്തു. ഫേസ് ബുക്കിൽ കുറച്ചുദിവസം ചെലവഴിച്ചപ്പോഴാണ് അതിന്റെ അപാരമായ സാധ്യതകളും അതിലെ ചതിക്കുഴികളും എനിക്ക് ബോധ്യമായത്. ആ അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതിയ കഥയാണ് എന്റെ ‘ഫേസ് ബുക്ക്’. കക്കട്ടിൽ എഴുതിയ ഫേസ് ബുക്കും എന്റെ ഫേസ് ബുക്കും കൈകാര്യം ചെയ്യുന്നതു തികച്ചും വ്യത്യസ്തമായ രണ്ടു വിഷയങ്ങളാണ്. കഥയുടെ പേര് ഒഴിച്ചാൽ മറ്റൊരു സാമ്യവുമില്ല.

OOOO